Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ചൂടല്ലേ, ഇതെല്ലാം കേടാകില്ലേ.....
വേനല്‍ക്കാലത്ത് ഭക്ഷണങ്ങള്‍ കേടു വരുന്നത് സര്‍വസാധാരണമാണ്. അന്തരീക്ഷത്തിലെ താപനില കൂടുതല്‍ ഉയരുന്നതു തന്നെയാണ് ഇതിനു കാരണം.
വേനല്‍ക്കാലത്ത് എളുപ്പം കേടു വരുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ. തടി കുറയ്ക്കും ഡിപ്

പാല്
പാല് വേനല്‍ക്കാലത്ത് എളുപ്പം പിരിഞ്ഞു പോകും. ലാക്ടോബാസില്ലസ് എന്ന ബാക്ടീരിയ പാലിലുണ്ട്. വേനലില്‍ ഇത് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകും. ഇതാണ് പാല് കേടു വരുന്നതിനുള്ള പ്രധാന കാരണം.

ബട്ടര്‍
തണുപ്പുള്ള സ്ഥലത്തു സൂക്ഷിച്ചില്ലെങ്കില്‍ ബട്ടര്‍ വേഗത്തില്‍ കേടു വരുത്തും. ഇതില്‍ പൂപ്പല്‍ പിടിയ്ക്കും.

ചപ്പാത്തി
ചപ്പാത്തി പാകം ചെയ്ത ശേഷം ചൂടാറിയതിനു ശേഷം മാത്രം പാത്രത്തില്‍ അടച്ചു സൂക്ഷിയ്ക്കുക. അല്ലെങ്കില്‍ ഇത് കേടു വരും.

പരിപ്പ്
പരിപ്പ് ചേരുവയായുള്ള കറികള്‍ വേനലില്‍ എളുപ്പം കേടു വരുന്നവയാണ്.

തണ്ണിമത്തല്‍
തണ്ണിമത്തല്‍ വേനലിന് ഏറ്റവും ചേര്‍ന്ന ഫലമാണെങ്കിലും ഇത് മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ചില്ലെങ്കില്‍ കേടു വരും. മുറിയ്ക്കാതെയും ഇത് കൂടുതല്‍ സമയം പുറത്തു സൂക്ഷിച്ചാല്‍ കേടു വരും.

തേങ്ങ അടങ്ങിയ കറികള്‍
തേങ്ങ അടങ്ങിയ കറികള്‍ വേനല്‍ക്കാലത്ത് പെട്ടെന്നു കേടു വരുന്നവയാണ്.

ചട്നി
മിക്കവാറും ചട്നികളില്‍ തേങ്ങയുണ്ട്. ഇതുകൊണ്ടുതന്നെ ഇവ കേടാകാന്‍ സാധ്യതയും കൂടുതലാണ്.

തൈര്
തൈര് വേനലില്‍ കഴിയ്ക്കേണ്ടുന്ന ഒന്നാണ്. എന്നാല്‍ വേനല്‍ക്കാലത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത് വല്ലാതെ പുളിച്ചു പോകും.

പേസ്റ്ററി
പേസ്റ്ററി ക്രീമുള്ളതു കൊണ്ടുതന്നെ വേനലില്‍ എളുപ്പം കേടു വരുന്ന മറ്റൊരു ഭക്ഷണമാണ്.

ചോറ്
ചോറ് രാവിലെ നേരത്തെ തയ്യാറാക്കിയാല്‍ രാത്രിയാകുമ്പോഴേയ്ക്കും കേടു വരും.

ഉരുളക്കിഴങ്ങ്. ചേന
ചൂടുകാലത്ത് ഉരുളക്കിഴങ്ങ്. ചേന പോലുള്ളവ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും പെട്ടെന്നു കേടു വരും.



Click it and Unblock the Notifications
