For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചത്തക്കാളി ചോദിച്ചു വാങ്ങൂ..

By Sruthi K M
|

ചുവന്ന തക്കാളിയേക്കാള്‍ കേമനാണ് പച്ച തക്കാളി.. പച്ചത്തക്കാളി കടയില്‍ നിന്ന് ചോദിച്ചു വാങ്ങാന്‍ പറയാന്‍ കാരണങ്ങള്‍ കുറേയുണ്ട്. മസില്‍മാനായി ഷൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പച്ചത്തക്കാളി കൊണ്ട് ഗുണങ്ങളേറെയുണ്ട്. മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഘടകം പച്ചത്തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹവും ലൈംഗികവിരക്തിയും

പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് തക്കാളി. എന്നാല്‍ പച്ച നിറമുള്ള തക്കാളി അധികമാരും ഉപയോഗിക്കാറില്ല. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പച്ചത്തക്കാളിയെ നിങ്ങള്‍ അവഗണിക്കില്ല. പച്ചത്തക്കാളിയിലെ ടൊമാറ്റിഡിന്‍ എന്ന ഒരു ഘടകം ഒട്ടേറെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നില്‍കും.

മസിലുകള്‍ക്ക്

മസിലുകള്‍ക്ക്

മസില്‍മാന്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും പച്ചത്തക്കാളി കഴിക്കുക. ഇത് മാംസപേശികളെ പോഷിപ്പിക്കുകയും പേശീബലം മെച്ചപ്പെടുത്തുകയും ചെയ്യും.

പേശികള്‍ക്ക്

പേശികള്‍ക്ക്

പച്ച തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ടൊമാറ്റിഡിന്‍ ഘടകം വാര്‍ദ്ധക്യം മൂലം മാംസപേശികള്‍ തൂങ്ങുന്നത് തടയാനും,മാംസ പേശിയുടെ വളര്‍ച്ചയ്ക്കും ദൃഡതയ്ക്കും ഉത്തമമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

പച്ചത്തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ടൊമാറ്റിഡിന്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഹൃദ്രോഗം

ഹൃദ്രോഗം

ടൊമാറ്റിഡിന്‍ ഹൃദ്രോഗം, അസ്ഥിഭംഗം എന്നീ രോഗങ്ങള്‍ തടയാന്‍ സഹായിക്കും.

പൊണ്ണത്തടി

പൊണ്ണത്തടി

ടൊമാറ്റിഡിന്‍ പേശികളുടെ വളര്‍ച്ച കൂട്ടുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് കുറയുന്നു. ഇതുമൂലം പൊണ്ണത്തടി കുറയ്ക്കാം.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ദിവസവും പച്ചത്തക്കാളിയുടെ നീര് ഗര്‍ഭിണികള്‍ കഴിക്കണം. തളര്‍ച്ച, തലകറക്കം, വേദന, വയറുവീര്‍ക്കല്‍, മലബന്ധം തുടങ്ങിയവ ഇല്ലാതാക്കും. കുട്ടിയുടെ ആരോഗ്യവും നിലനിര്‍ത്താം.

ഹൃദ്രോഗം

ഹൃദ്രോഗം

ദിവസവും ഓരോ കപ്പ് പച്ചത്തക്കാളിയുടെ സൂപ്പ് കഴിക്കുന്നത് ഹൃദ്രോഗം തടയാന്‍ സഹായിക്കും.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

പച്ചത്തക്കാളി കഴിച്ച് അതിനു പുറകെ പാല് കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

ഒരു വയസ്സ് പ്രായമുള്ള കുട്ടിക്ക് പച്ചത്തക്കാളിയുടെ നീര് ഒരു ടീസ്പൂണ്‍ വീതം മൂന്നു നേരം കൊടുക്കുന്നത് നല്ലതാണ്. ശരീരവളര്‍ച്ചയ്ക്ക് സഹായിക്കും.

English summary

some surprising health benefits of green tomatoes

Green tomatoes have most of the same health benefits as red tomatoes, with almost the same amount of beta-carotene.
Story first published: Wednesday, July 15, 2015, 10:39 [IST]
X
Desktop Bottom Promotion