For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിക്കരുത്തിന് വിലങ്ങു തീര്‍ക്കുന്ന ഭക്ഷണങ്ങള്‍

|

നമ്മുടെ ആരോഗ്യത്തേക്കാള്‍ നാം പ്രാധാന്യം നല്‍കുന്നത് കുട്ടികളുടെ ആരോഗ്യത്തിനാണ്. എന്നാല്‍ പലപ്പോഴും നാം ആരോഗ്യമെന്നു പറഞ്ഞ് അവര്‍ക്കു നല്‍കുന്നത് തികഞ്ഞ അനാരോഗ്യമാണെന്നതാണ് സത്യം.

ഇനി വയറു നിറച്ചും പേരയ്ക്ക കഴിയ്ക്കാം

എന്തൊക്കെ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു കൊടുക്കാന്‍ പാടില്ലെന്നു നിങ്ങള്‍ക്കറിയാമോ? പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക്. നമ്മള്‍ അറിഞ്ഞു കൊണ്ട് വിഷം കൊടുക്കുന്നതിനു തുല്യമാണ് ഇത്. എന്തൊക്കെ ഭക്ഷണങ്ങളാണ് നാം നിര്‍ബന്ധമായും കുട്ടികള്‍ക്ക് കൊടുക്കേണ്ടാത്തത് എന്നു നോക്കാം.

 ഫ്രൂട്ട് സ്‌നാക്‌സ്

ഫ്രൂട്ട് സ്‌നാക്‌സ്

ഫ്രൂട്ട് സ്‌നാക്‌സ് എന്നു പറഞ്ഞാല്‍ ആര്‍ക്കും അത്ര പെട്ടെന്ന് പിടികിട്ടിയെന്നു വരില്ല. എന്നാല്‍ പഴങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന വ്യാജേന ഫ്രൂട്ട് കേക്കും ഫ്രൂട്ട് ചോക്ലേറ്റും നാം കുട്ടികള്‍ക്ക് വാങ്ങി നല്‍കും. എന്നാല്‍ ഇത് നമ്മുടെ കുട്ടികളുടെ പല്ലിനെ കേടു വരുത്തും എന്നതാണ് സത്യം.

 ഫ്രഞ്ച് ഫ്രൈസ്

ഫ്രഞ്ച് ഫ്രൈസ്

ഫ്രഞ്ച് ഫ്രൈസ് എന്താണെന്നറിയാത്ത ഒറ്റ കുട്ടി പോലും ഇന്നുണ്ടാവില്ല. ഒരിക്കല്‍ ഇതിന്റെ രുചി പിടിച്ചു കഴിഞ്ഞാല്‍ പിന്നെ അടിമയായി മാറും ഇതിനോട്. എന്നാല്‍ വാശി മാറ്റാന്‍ നമ്മള്‍ വാങ്ങിക്കൊടുക്കുന്ന ഈ ഭക്ഷണ പദാര്‍ത്ഥം കലോറിയുടെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ചെറുപ്പത്തിലേ അമിത വണ്ണം എന്ന വിപത്തിലേക്ക് ഇവരെ നമ്മള്‍ തള്ളിയിടുന്നു.

 ധാന്യത്തിലെ മധുരം

ധാന്യത്തിലെ മധുരം

കോണ്‍ഫഌക്‌സ് പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ ആരോഗ്യമെന്നു കരുതി നാം കുട്ടികള്‍ക്കു നല്‍കാറുണ്ടെങ്കിലും ഇതിലെ മധുരത്തിനെ അത്ര കണ്ട് വിശ്വസിക്കാന്‍ പാടില്ല. ഇത് കുട്ടികളില്‍ മധുരത്തോടുള്ള ആര്‍ത്തി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

പിസയും ബര്‍ഗറും പടിയ്ക്കു പുറത്ത്

പിസയും ബര്‍ഗറും പടിയ്ക്കു പുറത്ത്

പിസയും ബര്‍ഗറും കഴിച്ചില്ലെങ്കില്‍ സമൂഹത്തില്‍ വിലയുണ്ടാവില്ലെന്ന ബോധം ഇന്ന് കുട്ടികളേക്കാള്‍ കൂടുതല്‍ മാതാപിതാക്കള്‍ക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതു നല്‍കുന്ന അനാരോഗ്യത്തിന് ചികിത്സ ഇതുവരെ കണ്ടു പിടിച്ചില്ലെന്നതാണ് സത്യം.

മധുര പാനീയങ്ങള്‍

മധുര പാനീയങ്ങള്‍

ഇപ്പോള്‍ പല കുട്ടികള്‍ക്കും വെള്ളത്തിനു പകരം മധുര പാനീയങ്ങള്‍ കുടിയ്ക്കുന്ന ശീലമുണ്ട്. എന്നാല്‍ ഇതിലടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ കുട്ടികളുടെ ആരോഗ്യവും ആയുസ്സും നശിപ്പിക്കുമെന്നതാണ്.

 ചോക്ലേറ്റ് എന്ന വില്ലന്‍

ചോക്ലേറ്റ് എന്ന വില്ലന്‍

ചോക്ലേറ്റ് കഴിക്കാത്ത കുട്ടികളുണ്ടാവില്ല, പലരും വാശിപിടിച്ചു കരയുന്ന കുട്ടികളെ മെരുക്കാന്‍ ചോക്ലേറ്റിനെ അഭയം പ്രാപിക്കുന്നതും കുറവല്ല. പക്ഷേ എന്നന്നേക്കുമായി കുട്ടികളെ രോഗിയാക്കുകയാണ് ഇത്തരം ദു:ശ്ശീലത്തിലൂടെ എന്നതാണ് സത്യം.

തേന്‍ അപകടകാരി

തേന്‍ അപകടകാരി

തേന്‍ പലപ്പോഴും അപകടകാരിയാണ് എന്നത് സത്യമാണ്. പലപ്പോഴും ആരോഗ്യത്തിന് നല്ലത് എന്ന നിലയിലായിരിക്കും നാം തേനിനെ നിര്‍വ്വചിച്ചു വെച്ചിരിക്കുന്നത്. എന്നാല്‍ തേന്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് കുട്ടികളില്‍ പരാലിസിസ്, ശ്വസനസംബന്ധമായ രോഗങ്ങള്‍, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും.

നൂഡില്‍സ് എന്ന ഭീകരന്‍

നൂഡില്‍സ് എന്ന ഭീകരന്‍

നൂഡില്‍സിനെ ചുറ്റിപ്പറ്റി ഈ അടുത്ത കാലത്തുണ്ടായ പ്രശ്‌നങ്ങളെല്ലാം നാം കണ്ടതാണ്. ഇത്രത്തോളം അപകടം പിടിച്ച മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. ഇത് അമിത വണ്ണത്തിനും പ്രായം കൂടുതല്‍ തോന്നിക്കുന്നതിനും കാരണമാകും.

ചീസ് എന്ന പാല്‍ക്കട്ടി

ചീസ് എന്ന പാല്‍ക്കട്ടി

ചീസ് നമ്മുടെ നാട്ടില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണ്. കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് വളരെ കൂടുതലാണ് എന്നതു തന്നെയാണ്. എന്നാല്‍ കാല്‍സ്യത്തിന്റെ കലവറയാണ് പാല്‍ക്കട്ടിയെന്നതും സത്യം.

English summary

Unhealthy Foods You Should Never Give Your Children

So you make endless mental notes of fried snacks and sweets that your kid gorges on, but what do you know about foods laden with sodium and other unsavory ingredients?
Story first published: Monday, November 23, 2015, 15:39 [IST]
X
Desktop Bottom Promotion