For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കലോറി കുറഞ്ഞ 16 ഇന്ത്യന്‍ ഭക്ഷണങ്ങള്‍

By Sruthi K M
|

ആഗോളതലത്തില്‍ പരക്കെയുള്ള സംസാരമാണ് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഓയിലും, സ്‌പൈസിയായിട്ടുള്ളതുമാണെന്ന്. ഇത് ദഹനപ്രക്രിയയെ താളം തെറ്റിക്കുന്നു എന്നാണ് പറയുന്നത്. ഇത് സത്യമാണോ? നിങ്ങള്‍ ഇങ്ങനെയാണോ വിശ്വസിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ഇത് മുഴുവനായും സത്യമല്ല.

<strong>നല്ല ഉറക്കത്തിന് ഇവ കഴിക്കൂ...</strong>നല്ല ഉറക്കത്തിന് ഇവ കഴിക്കൂ...

രുചികരമായതും ഒപ്പം ആരോഗ്യകരമായതുമായ 16 ഇന്ത്യന്‍ വിഭവങ്ങളെയാണ് ഇന്ന് ഇവിടെ പരിചയപ്പെടാന്‍ പോകുന്നത്. ഓയില്‍, വെണ്ണ, സ്‌പൈസസ്, ക്രീം, ചീസ് എന്നിവയുടെ അളവുകള്‍ കുറവാണെന്ന് നിങ്ങള്‍ എന്നും ഉറപ്പുവരുത്തേണ്ടതാണ്.

ഇതൊക്കെ ശ്രദ്ധിക്കുകയാണെങ്കില്‍ എല്ലാ ഇന്ത്യ വിഭവങ്ങളും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതായിരിക്കും. കലോറി കുറഞ്ഞ 16 ഇന്ത്യന്‍ ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.

 മോര്

മോര്

പാല്‍ കൊണ്ട് കട്ടിയുള്ള മോര് ഇന്ത്യയിലെ വേറിട്ട പാനീയമാണ്. ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയ ഇവയില്‍ 30ശതമാനം കലോറി മാത്രമേയുള്ളൂ.

റാഗി ദോശ

റാഗി ദോശ

കലോറി കുറഞ്ഞ ഒരു സൗത്ത് ഇന്ത്യന്‍ വിഭവമാണ് റാഗി ദോശ. ഒരു ദോശയില്‍ 87 ശതമാനം കലോറി മാത്രമേയുള്ളൂ.

ഓട്‌സ് ഇഡ്‌ലി

ഓട്‌സ് ഇഡ്‌ലി

ഒരു ദിവസം കഴിക്കാവുന്ന ഏറ്റവും മികച്ച ഒരു ഇന്ത്യന്‍ വിഭവമാണ് ഓട്‌സ് കൊണ്ടുള്ള ഇഡ്‌ലി. ഇതും ഒരു സൗത്ത് ഇന്ത്യന്‍ വിഭവമാണ്. ചൂടുള്ള സാമ്പാര്‍ കൂട്ടി കഴിച്ചു നോക്കൂ. നല്ല സ്വാദിഷ്ടമായ വിഭവമായിരിക്കും. 26 ശതമാനം കലോറിയാണ് അടങ്ങിയിരിക്കുന്നത്.

ചിക്കന്‍ ടിക്ക

ചിക്കന്‍ ടിക്ക

വിദേശികള്‍ ഇന്ത്യയില്‍ വന്നാല്‍ കൂടുതലായും കഴിക്കുന്ന ഒരു വിഭവമാണ് ചിക്കന്‍ ടിക്ക. ആരോഗ്യകരമായ ഒരു വിഭവമാണ് ചിക്കന്‍ ടിക്ക മസാല. ഒരു പ്ലേറ്റ് ചിക്കന്‍ ടിക്കയില്‍ 273 ശതമാനം കലോറിയാണ് ഉള്ളത്.

ഡാല്‍ ടാഡ്ക്ക

ഡാല്‍ ടാഡ്ക്ക

പരിപ്പ് കൊണ്ടുണ്ടാക്കുന്ന ഈ ഇന്ത്യന്‍ വിഭവവും മികച്ചതാണ്. ചെറിയ ബൗള്‍ ഡാല്‍ ടാഡ്ക്കയില്‍ 118 ശതമാനം കലോറിയാണ് അടങ്ങിയിരിക്കുന്നത്.

പപ്പടം

പപ്പടം

ഓയില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന പപ്പടമല്ലാതെ മൈക്രോവേവില്‍ ഓയില്‍ ഉപയോഗിക്കാതെ നല്ല ക്രിസ്പി പപ്പടം ഉണ്ടാക്കാം. 52 ശതമാനം കലോറി മാത്രമേ ഉണ്ടാകുകയുള്ളൂ.

തന്തൂരി റൊട്ടി

തന്തൂരി റൊട്ടി

ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന തന്തൂരി റൊട്ടിയും ഇന്ത്യന്‍ വിഭവത്തില്‍ മികച്ചതാണ്. 102 ശതമാനം കലോറി ഒരു റൊട്ടിയില്‍ അടങ്ങിയിരിക്കുന്നത്.

തന്തൂരി ചിക്കന്‍

തന്തൂരി ചിക്കന്‍

മറ്റൊരു രുചികരമായ ഇന്ത്യന്‍ വിഭവമാണ് തന്തൂരി ചിക്കന്‍. ഇത് ശരീരത്തിന് മോശമാണെന്ന് വിചാരിക്കുന്നവര്‍ ശ്രദ്ധിക്കുക. 273 ശതമാനം കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ശരീരത്തിന് അത്ര അപകടകാരിയല്ല.

മിക്‌സ്ഡ് വെജിറ്റബിള്‍ കറി

മിക്‌സ്ഡ് വെജിറ്റബിള്‍ കറി

ഒരു ടീസ്പൂണ്‍ മാത്രം ഓയില്‍ ഉപയോഗിച്ച് മിക്‌സ്ഡ് വെജിറ്റബിള്‍ കറിയുണ്ടാക്കാം. ഇതില്‍ 95 ശതമാനം കലോറി മാത്രമേയുണ്ടാകൂ.

മീന്‍ കറി

മീന്‍ കറി

ഇന്ത്യയിലെ പ്രധാന ഭക്ഷണമാണ് മീന്‍ കറികള്‍. ഒരുപാട് വിഭവങ്ങള്‍ മത്സ്യങ്ങള്‍ കൊണ്ടുണ്ടാക്കുന്നുണ്ട്. കുറച്ച് ഓയില്‍ ഉപയോഗിച്ച് രുചികരമായ മീന്‍ കറിയുണ്ടാക്കാം. 323ശതമാനം കലോറി അടങ്ങിയിട്ടുണ്ടാകും.

മുളപ്പിച്ച സാലഡ്

മുളപ്പിച്ച സാലഡ്

മുളപ്പിച്ച വിഭവങ്ങള്‍ പോശകഗുണങ്ങള്‍ കൂടിയവയാണ്. ചെറുനാരങ്ങയോ, ഒരു നുള്ള് കറി കൂട്ടുകളും ചേര്‍ത്താല്‍ രുചികരമായ വിഭവം ഉണ്ടാക്കാം. 93 ശതമാനം കലോറി മാത്രമേ ഉണ്ടാകൂ.

റെയ്റ്റ

റെയ്റ്റ

കുക്കുമ്പര്‍ റെയ്റ്റ ദഹനത്തെ തണുപ്പിക്കുന്ന വിഭവമാണ്. ഇതില്‍ തൈര് കൂടി ചേര്‍ത്താല്‍ നല്ലതാണ്. 38 ശതമാനം കലോറി അടങ്ങിയിട്ടുണ്ടാകും.

പനീര്‍ വിഭവം

പനീര്‍ വിഭവം

പനീര്‍ ഒരു ഹെല്‍ത്തി ഫുഡാണ്. പലാക് പനീര്‍ വിഭവം ഉണ്ടാക്കാം. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. 189 ശതമാനം കലോറിയാണ് അടങ്ങിയിട്ടുള്ളത്.

രസം

രസം

ഇന്ത്യക്കാരുടെ ഒരു ഇഷ്ട വിഭവമാണ് രസം. പല വ്യത്യസ്ത രുചികളില്‍ രസം ഉണ്ടാക്കാം. 60 ശതമാനം കലോറി മാത്രമേയുള്ളൂ. ശരീരത്തിന് മികച്ച ഒന്നാണ്.

ദോക്ല

ദോക്ല

ഒരു ഗുജറാത്തി വിഭവമാണ് ദോക്ല. ധാന്യമാവ് കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണിത്. 22 ശതമാനം കലോറി മാത്രമേയുള്ളൂ.

ലെമണ്‍ റൈസ്

ലെമണ്‍ റൈസ്

എളുപ്പം തയ്യാറാക്കാവുന്ന ഒരു ഇന്ത്യന്‍ വിഭവമാണ് ലെമണ്‍ റൈസ്. ചെറുനാരങ്ങ ചേര്‍ത്ത ചോറാണിത്. 185 ശതമാനം കലോറി അടങ്ങിയിട്ടുണ്ട്.

English summary

Top 16 low calorie Indian foods list.

Indian food has a reputation to be oily, spicy and heavy to digest. Is this really true? Find out which Indian foods come under the Top 16 low calorie Indian foods list
X
Desktop Bottom Promotion