For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍സ്യത്തെ മറന്നു കളിവേണ്ട

|

നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് കാല്‍സ്യം. അതുകൊണ്ടു തന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണം നമ്മുടെ ആഹാരശൈലിയില്‍ സ്ഥിരമാക്കാനും കാരണങ്ങള്‍ പലതാണ്. ക്യാബേജ് സൂപ്പ് ഡയറ്റിലൂടെ മെലിയൂ

എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും കാല്‍സ്യം അത്യാവശ്യമാണ് എന്നുള്ളതാണ്. കാല്‍സ്യം ആവശ്യത്തിന് ശരീരത്തില്‍ ഇല്ലെങ്കില്‍ നിരവധി പ്രശ്‌നങ്ങളാണ് നമ്മള്‍ അനുഭവിക്കേണ്ടി വരിക എന്നത് മറ്റൊരു കാര്യം. ആരോഗ്യഭക്ഷണം ഒഴിവാക്കണം

അതുപോലെ തന്നെ എല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുന്നതും പതിവാകും. ഏതൊക്കെ ഭക്ഷണങ്ങളിലാണ് കാല്‍സ്യം കൂടുതല്‍ കാണപ്പെടുന്നതെന്ന് നമുക്ക് നോക്കാം.

 പാല്‍ പ്രധാനി

പാല്‍ പ്രധാനി

പാലിലാണ് ഏറ്റവും കൂടുതല്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാക്കുന്നത് വളരെ നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ പാല്‍ നമ്മുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും അസ്ഥിഭ്രംശം വരാനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്യുന്നു.

പാല്‍ക്കട്ടി

പാല്‍ക്കട്ടി

പാല്‍ക്കട്ടിയാണ് കാല്‍സ്യം പ്രധാനം ചെയ്യുന്ന മറ്റൊരു വസ്തു. വായിലുണ്ടാകുന്ന അമ്ലത്വ പ്രശ്‌നങ്ങളേയും പാല്‍ക്കട്ടി തടയുന്നു. കൂടാതെ പല്ലുകള്‍ക്ക് നല്ല ഉറപ്പും പ്രദാനം ചെയ്യുന്നു.

സോയാബീന്‍

സോയാബീന്‍

സോയാബീന്‍ പാലിനോളം തന്നെ കാല്‍സ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇത് വിറ്റാമിനുകളുടേയും ധാതുക്കളുടേയും കലവറയാണെന്ന കാര്യത്തില്‍ സംശയമില്ല. നിരവധി പ്രോട്ടീനുകളും നാരുകളും പോഷകങ്ങളും സോയാബീനില്‍ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്.

 തൈര് മറ്റൊരു കാല്‍സ്യം

തൈര് മറ്റൊരു കാല്‍സ്യം

പാലും പാലുല്‍പ്പന്നങ്ങളുെ കാല്‍സ്യത്താല്‍ സമ്പുഷ്ടമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. എട്ട് ഔണ്‍സ് തൈരില്‍ ഏകദേശം 440 മില്ലി ഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് സത്യം.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള മറ്റൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ ബി എ സി തുടങ്ങിയവയും വെണ്ടയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് സത്യം. ഇത് എല്ലുകളെ ബലപ്പെടുത്തുകയും മസിലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

മുതിര നല്ലൊരു ഭക്ഷണം

മുതിര നല്ലൊരു ഭക്ഷണം

മുതിരയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. വില കുറവും ഗുണം കൂടുതലുമാണ് മുതിരയുടെ സവിശേഷത എന്നതും പ്രത്യേകതയാണ്.

ബദാം

ബദാം

ബദാം പണക്കാരുടെ പരിപ്പ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇന്ന് ഒരു വിധം ആളുകളെല്ലാം തന്നെ ബദാം ഉപയോഗിക്കുന്നുണ്ട്. ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ ബദാമിന്റെ പങ്ക് എത്രയെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല.

ഓറഞ്ച്

ഓറഞ്ച്

മറ്റൊരു കാല്‍സ്യം ദായക വസ്തുവാണ് ഓറഞ്ച് എന്നുള്ളതാണ്. കാല്‍സ്യം മാത്രമല്ല കൂടിയ അളവില്‍ പൊട്ടാസ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട കാല്‍സ്യം ധാരാളം നിറഞ്ഞ ഒരു സുഗന്ധവ്യഞ്ജനമാണ്. അതുകൊണ്ടു തന്നെ ചായയില്‍ കറുവാപ്പട്ട ചേര്‍ക്കുന്നതും കറികളില്‍ ചേര്‍ക്കുന്നതും വളരെ നല്ലതാണ് കൂടാതെ ആര്‍ത്രൈറ്റിസിനോട് പൊരുതും എന്നതും പ്രത്യേകതയാണ്.

English summary

Top 9 Calcium Rich Foods For Building Strong Bones

Calcium is one of the most important and necessary mineral for our body to promote good bone health and strong teeth.
Story first published: Friday, September 11, 2015, 16:50 [IST]
X
Desktop Bottom Promotion