Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നോമ്പ് കാലം ശ്രദ്ധിക്കേണ്ടത്..
പതിനെട്ട് മണിക്കൂര്‍ കൊണ്ട് കഴിക്കുന്ന ഭക്ഷണം പലരും നോമ്പ് കാലം ആകുമ്പോള്‍ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് കഴിക്കുന്നത്. അതുകൊണ്ടുതന്നെ നോമ്പുകാലം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാസങ്ങളായി തുടരുന്ന ജീവിതക്രമത്തില്‍ നിന്നാണ് പെട്ടെന്നൊരു മാറ്റം സംഭവിക്കുന്നത്. കഴിവതും ലളിതമായ ഭക്ഷണ വിഭവങ്ങളാണ് നോമ്പ് തുറകളിലും അത്താഴ വേളകളിലും സ്വീകരിക്കേണ്ടത്.
നോമ്പുകാലത്ത് നല്ലത് സസ്യാഹാരം
കേള്‍വിയേയും കാഴ്ച്ചയേയും ചിന്തകളേയും പ്രവൃത്തികളേയും പുനക്രമീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയാണ് റംസാന് വ്രതം. ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങളും, ഭക്ഷണകാര്യങ്ങളുമുണ്ട്.

ഉപവാസം
12 മണിക്കൂറിലധികം ഉപവാസം അനുഷ്ഠിക്കുന്ന ആളുടെ ആമാശയത്തിലെ സൂക്ഷ്മസിരാ സന്ധികള്‍ ഭേദിക്കുകയും അസിറ്റോണിനു സമമായ ഒരു രാസപദാര്‍ത്ഥം ഉണ്ടായി, അത് രക്തത്തില്‍ വ്യാപിക്കുകയും ചെയ്യുന്നു. ഈ രാസപദാര്‍ത്ഥം ദഹനക്കേട്, കുടലിനുണ്ടാകുന്ന വ്രണം, അതിസാരം തുടങ്ങിയ രോഗങ്ങളെ ഇല്ലാതാക്കും.

മാനസികാരോഗ്യം
വാക്കുകള്‍കൊണ്ടും മനസ്സുകൊണ്ടുമുള്ള തെറ്റായ പ്രവൃത്തികള്‍ ഉപേക്ഷിക്കുക വഴി മാനസികാരോഗ്യം വര്‍ദ്ധിക്കും. ആയുര്വ്വേദശാസ്ത്രപ്രകാരം ഇത് മരുന്നുകൂടാതെയുള്ള ചികിത്സയാണ്. അര്‍ശസ്, അമിതവണ്ണം, ത്വക്ക് രോഗങ്ങള്‍, ജലദോഷം, മലബന്ധം, വയറുവേദന തുടങ്ങിയ രോഗങ്ങള്‍ മാറ്റാന്‍ സഹായകമാകും.

ഭക്ഷണത്തിലെ നിയന്ത്രണങ്ങള്‍
വ്രതാനുഷ്ഠാന കാലത്ത് ചിട്ടയായ ആഹാരക്രമമാണ് പ്രധാനം. ബിരിയാണി, ഇറച്ചി, മീന്‍, പൊറോട്ട എന്നിവയ്ക്ക് പകരം ചോറ്, കഞ്ഞി, ചെറുപയര്‍, ചീര, മുരിങ്ങ, പച്ചക്കറികള്‍ എന്നിവ കഴിക്കുക.

ഭക്ഷണത്തിലെ നിയന്ത്രണങ്ങള്‍
പുട്ട് ഒഴിവാക്കുന്നതാണ് നല്ലത്. റവ, റാഗി, കൂവ എന്നിവ മികച്ചവയാണ്. പത്തിരിയും നല്ലതാണ്.

ദഹനം
സാവധാനം ദഹിക്കുന്ന ഭക്ഷണത്തിന് പകരം വേഗം ദഹിക്കുന്ന നാരുകളടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

വേഗം ദഹിക്കുന്നവ
ബാര്‍ലി, ഗോതമ്പ്, ബീന്‍സ് എന്നിവ വേഗം ദഹിക്കുന്നവയാണ്. ഇവയെ കോംപ്ലക്സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നാണ് വിളിക്കുന്നത്.

ഒഴിവാക്കേണ്ടവ
വറുത്തതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങളും, പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്.

ഒഴിവാക്കേണ്ടവ
അത്താഴത്തിന് അമിതമായ ഭക്ഷണം കഴിക്കല്‍ ഒഴിവാക്കുക. ചായയുടെ അമിത ഉപയോഗം ധാരാളം മൂത്രവിസര്ജ്യമുണ്ടാക്കും.

കഴിക്കേണ്ടവ
പഞ്ചസാര, നാരുകള്‍, പൊട്ടാസ്യം, അന്നജം, മഗ്നീഷ്യം തുടങ്ങിയവയടങ്ങിയ ഈത്തപ്പഴം നോമ്പുകാലത്ത് അത്യുത്തമമാണ്.

കഴിക്കേണ്ടവ
മാംസ്യവും നാരുകളും ധാരാളം അടങ്ങിയ ബദാമും കഴിക്കണം.

ദഹനക്കുറവും ഗ്യാസിന്റെ ബുദ്ധിമിട്ടും
നോമ്പ് കാലത്ത് മിക്കവര്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. മിതമായി ഭക്ഷണം കഴിക്കുക. പഴച്ചാറുകളും വെള്ളവും കുടിക്കുക. വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക.

നോമ്പ് തുറക്കുമ്പോള്‍
നോമ്പു തുറവേളയില് ശരീരത്തിന് കൂടുതല്‍ ആവശ്യം പാനീയങ്ങളും, ഗ്ലൂക്കോസും ഓക്സിജനുമാണ്.

ഇശാനമസ്കാരത്തിനുശേഷം
ഇശാനമസ്കാരത്തിനുശേഷം വേവിച്ച ആഹാരങ്ങള്‍ കഴിക്കാവുന്നതാണ്.



Click it and Unblock the Notifications
