For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനയകറ്റാം ഭക്ഷണത്തിലൂടെ

|

വേദന എപ്പോള്‍ ആര്‍ക്കു വേണമെങ്കിലും വരാം. അത് മുന്‍കൂട്ടി മനസ്സിലാകണമെന്നു പോലുമില്ല. എന്നാല്‍ ഒരു ചെറിയ വേദന വരുമ്പോഴേക്കു തന്നെ ആശുപത്രിയിലേക്ക് ഓടുന്ന ആള്‍ക്കാരാണ് നമ്മള്‍.

എന്നാല്‍ വേദന വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെ എന്നാണ് നാം ആദ്യം ആലോചിക്കേണ്ടത്. സ്ഥിരമായ വ്യായാമത്തിലൂടെ പല വേദനയേയും ഇല്ലാതാക്കാം. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിലൂടെ വേദനയെ പ്രതിരോധിക്കാം. ആരും വിളിക്കില്ല ടാ തടിയാ എന്ന്‌

പല വേദനകളും ഇല്ലാതാക്കാന്‍ പല ഭക്ഷണങ്ങള്‍ക്കും കഴിയും. പല ആരോഗ്യവിദഗ്ധരും ഇത് ശരിവെച്ചിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്ത മെച്ചപ്പെടുത്തുകയും നമ്മുടെ മാനസിക ആരോഗ്യത്തെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. ചില പുകവലി ധാരണകള്‍

ധാന്യങ്ങള്‍ നല്ലത്

ധാന്യങ്ങള്‍ നല്ലത്

എല്ലാ ധാന്യങ്ങളിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മസില്‍ പെയ്ന്‍, തലവേദന തുടങ്ങിയ സാരമുള്ള വേദനകളെയെല്ലാം ഇല്ലാതാക്കും. റാഗി, ബജ്‌റ, ജോവര്‍ തുടങ്ങിയ ധാന്യങ്ങളിലെല്ലാം തന്നെ ഇതിനുള്ള കഴിവുണ്ട്.

ഇഞ്ചിക്കും ഔഷധ ഗുണമേറെ

ഇഞ്ചിക്കും ഔഷധ ഗുണമേറെ

അനുഗ്രഹീത ഔഷധമൂല്യമുള്ള വസ്തുവാണ് ഇഞ്ചി. നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമാണ് ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ളത്. ഇത് വയറു വേദന ഉള്‍പ്പെടയുള്ള വേദനകളെ ഇല്ലാതാക്കും എന്നു മാത്രമല്ല പിന്നീട് കുറച്ചു കാലത്തേക്ക് വേദനകളില്‍ നിന്നുമുള്ള വിടുതല്‍ ഇഞ്ചി നല്‍കും.

 മഞ്ഞള്‍ ഒഴിവാക്കേണ്ടാത്തവ

മഞ്ഞള്‍ ഒഴിവാക്കേണ്ടാത്തവ

മറ്റൊരു സുഗന്ധവ്യഞ്ജന വസ്തുവാണ് മഞ്ഞള്‍. ഇത് എല്ലാ തരം വേദനകളോടും പൊരുതും. മാത്രമല്ല വിഷ ചികിത്സയ്ക്കു വരെ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്‌സ് നല്ലൊരു വേദന സംഹാരിയാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ കറികളില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ സ്വര്‍ണദ്രാവകം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് ശരാരത്തിലുണ്ടാവുന്ന എല്ലാ തരം വേദനകളെും പ്രതിരോധിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ കലവറയെന്നാണ് ഒലീവ് ഓയില്‍ അറിയപ്പെടുന്നത് തന്നെ. പക്ഷേ ഒരു ടേബിള്‍ സ്പൂണില്‍ തന്നെ 120 കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ഉപയോഗം സൂക്ഷിച്ചു തന്നെ വേണം.

 മത്സ്യം നല്ലൊരു വേദന സംഹാരി

മത്സ്യം നല്ലൊരു വേദന സംഹാരി

മത്സ്യം എന്തുകൊണ്ടും നല്ലൊരു വേദന സംഹാരിയാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ഇതിലടങ്ങിയിട്ടുള്ള ഒമേഗ 3 പുറം വേദനയില്‍ നിന്നും സംരക്ഷിക്കും.

 നട്‌സ് നല്ലത്

നട്‌സ് നല്ലത്

ബദാം, വാള്‍നട്ട് തുടങ്ങിയ നട്‌സ് ധാരാളം ഒമേഗ 3 കൊണ്ട് സമ്പുഷ്ടമാണ്. ഇതുണ്ടാക്കുന്ന ഉപയോഗമാകട്ടെ എണ്ണിയാല്‍ തീരാത്തതും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്‌സ് എല്ലാ തരം വേദനകളേയും തടഞ്ഞു നിര്‍ത്തുന്നു.

 സ്‌ട്രൊബറി നല്ലൊരു വേദന സംഹാരി

സ്‌ട്രൊബറി നല്ലൊരു വേദന സംഹാരി

സ്‌ട്രോബറി ഉണ്ടാക്കുന്ന ഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. ഇത് നല്ലൊരു വേദന സംഹാരിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ഒരിക്കലും മാറാത്ത കാല്‍മുട്ട് വേദനയില്‍ നിന്ന് നമ്മെ സംരക്ഷിക്കും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

ഇലക്കറികള്‍ പ്രതിരോധശേഷി കൂടുതല്‍

ഇലക്കറികള്‍ പ്രതിരോധശേഷി കൂടുതല്‍

ചീര. മുരിങ്ങ, മല്ലിയില തുടങ്ങിയ ഇലകള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ.് കാഴ്ച ശക്തിക്ക് ഇവ നല്ലതാണെന്ന് ആദ്യമേ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇവയുടെ ഔഷധമൂല്യം വേദനകളില്‍ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

 പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

കൊഴുപ്പ് കൂടൂതലാണെന്ന് പറഞ്ഞ് പാലിനെ നമ്മളില്‍ ചിലരെങ്കിലും മാറ്റി നിര്‍ത്തിയിട്ടുണ്ടാവും. എന്നാല്‍ ശാരീരികമായ പല അസ്വസ്ഥതകളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും കഴിയും. അതുകൊണ്ടു തന്നെ കൈമുട്ടുകളിലും കാല്‍ മുട്ടുകളിലും ഉണ്ടാവുന്ന വേദന പാല്‍ ശമിപ്പിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം എല്ലുകള്‍ ബലപ്പെടുത്തുന്നതിന് സഹായകമാവുന്നു.

വൈന്‍ ആരോഗ്യത്തിന് നല്ലത്

വൈന്‍ ആരോഗ്യത്തിന് നല്ലത്

മുന്തിരി വൈന്‍ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍. എന്നാല്‍ ഒരു ഗ്ലാസ്സില്‍ അധികം കഴിക്കുന്നത് പൊണ്ണത്തടി ഉണ്ടാക്കുന്നതിനാല്‍ മിതമായ ഉപയോഗം മാത്രമാണ് നടത്തേണ്ടത്. ആസ്പിരിന്‍ ഗുളിക കഴിക്കുന്ന ഫലമായിരിക്കും ഒരു ഗ്ലാസ്സ് വൈനിന്. ഇത് ശരീരസംബന്ധമായ എല്ലാ വേദനകളേയും മാറ്റുന്നു.

English summary

Ten Foods That Fight Pain

We have after talking to dieticians and nutritionists come with 10 fit foods for pain fighting. Just include these in your diet and see the difference.
Story first published: Monday, August 10, 2015, 11:03 [IST]
X
Desktop Bottom Promotion