For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചീരയുടെ പോഷക വിശേഷങ്ങള്‍

By Sruthi K M
|

ചീരയുടെ പോഷക വിശേഷങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നിട്ടും ചീര കഴിക്കാന്‍ ഇപ്പോഴും പലര്‍ക്കും മടിയാണ്. ചീര നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്. കടയില്‍ നിന്ന് ചീര വാങ്ങിച്ചു കഴിക്കാതിരിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ ചേര്‍ത്ത ചീര കഴിച്ച് ശരീരം നിങ്ങള്‍ കേടാക്കരുത്. വീട്ടില്‍ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളര്‍ത്താന്‍ കഴിയുന്നതാണ്.

തടി കുറയ്ക്കാന്‍ വെണ്ടക്കായ കഴിച്ചോളൂ..

ഇനിയിപ്പോള്‍ കടയില്‍ വാങ്ങുകയേ നിവൃത്തിയുള്ളൂ എന്നാണെങ്കില്‍ നന്നായി ചീര വൃത്തിയാക്കിയെടുക്കണം. ഉപ്പും മഞ്ഞള്‍പ്പൊടിയും വെള്ളത്തില്‍ ഇട്ട് ഇതിലേക്ക് ചീര കുതിര്‍ത്തുവയ്ക്കുക. ചീരയിലെ വിഷാംശങ്ങളെല്ലാം നീക്കം ചെയ്യാന്‍ ഇത് പ്രയോജനകരമാകും. ചീര അധികം വേവിക്കാതെ കഴിക്കുന്നതാണ് നല്ലത്.

രക്തം വര്‍ദ്ധിപ്പിക്കാം

രക്തം വര്‍ദ്ധിപ്പിക്കാം

രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് മികച്ച മരുന്നായി ഇവ പ്രവര്‍ത്തിക്കും. വിറ്റാമിന്‍ എ, അയേണ്‍, ഫോളിക് ആസിഡ് എന്നിവയും ചീരയില്‍ അടങ്ങിയിട്ടുണ്ട്.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭകാലത്തെയും പ്രസവിച്ച് കഴിഞ്ഞാലുള്ള ക്ഷീണവും വിളര്‍ച്ചയും മാറ്റാന്‍ ചീര നന്നായി കഴിച്ചാല്‍ മതി.

കുട്ടികള്‍ക്ക്

കുട്ടികള്‍ക്ക്

ചീര സ്ഥിരമായി കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനു നല്ലതാണ്.

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങളെ പ്രതിരോധിക്കാനും ചീര സഹായകമാകും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊഴുപ്പും കലോറിയും കുറഞ്ഞതുകൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

ചീരയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, അയേണ്‍, കാത്സ്യം എന്നിവ എല്ലുകള്‍ക്ക് നല്ല ബലം നല്‍കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്‌കിന്‍ ക്യാന്‍സര്‍ ഇതിലൂടെ തടയാം.

മസിലുകള്‍ക്ക്

മസിലുകള്‍ക്ക്

മസിലുകള്‍ക്ക് ശക്തി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നതിനേക്കാള്‍ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാല്‍ ലഭിക്കുമെന്നാണ് പറയുന്നത്.

പ്രമേഹം

പ്രമേഹം

ഇതിലടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും.

ആസ്തമ

ആസ്തമ

പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാ രോഗങ്ങളും മാറ്റിതരും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും.

ദഹനം

ദഹനം

ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങല്‍ ഇല്ലാതാക്കുകയും ചെയ്യും.

ചര്‍മത്തിന്

ചര്‍മത്തിന്

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

ഹൃദയത്തിന്

ഹൃദയത്തിന്

കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യും.

വേദനകള്‍

വേദനകള്‍

ഒരു ആന്റി-ഇന്‍ഫഌമേറ്ററി ഘടകമായി പ്രവര്‍ത്തിക്കും. ശരീരത്തിനുണ്ടാകുന്ന എല്ലാവിധ വേദനകളും മാറ്റി ആശ്വാസം പകരും. തലവേദന, മൈഗ്രെയ്ന്‍, ആര്‍ത്രൈറ്റീസ്, അസ്ഥിക്ഷതം എന്നിവ മൂലമുണ്ടാകുന്ന വേദനകള്‍ മാറ്റും.

കണ്ണിന്

കണ്ണിന്

ഇതിലടങ്ങിയിരിക്കുന്ന ലൂട്ടീന്‍ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും. തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും.

English summary

spinach is an excellent source of nutrition

Spinach is believed to be of Persian origin. By the 12th century, it spread across Europe and became a desirable leafy green known for good health.
Story first published: Thursday, May 14, 2015, 14:00 [IST]
X
Desktop Bottom Promotion