For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളരിക്ക കഴിക്കണമെന്ന് പറയുന്നത്...

By Sruthi K M
|

വെള്ളരി ആയൂര്‍വ്വേദ ഗുണമുള്ള ഒരു പച്ചക്കറിയാണ്. ശരീരക്ഷീണം മാറ്റാന്‍ കഴിയുന്ന മികച്ച പച്ചക്കറി. വെള്ളരിയിലെ കുക്കുര്‍ബിറ്റന്‍സ് എന്ന ഘടകത്തിന് ക്യാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാമെന്ന് വരെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വെള്ളരിക്കയില്‍ വിറ്റാമിന്‍ സി, ബി1, ബി2, പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, ക്ലോറിന്‍, കാത്സ്യം , സോഡിയം എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്.

വെള്ളരി കഴിച്ച് ക്യാന്‍സര്‍ പ്രതിരോധിക്കാം

ഇതിലെ ഔഷധഗുണം പല രോഗങ്ങളെയും ചെറുത്തുനിര്‍ത്തും. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ പരിചരണത്തിനും വെള്ളരിക്ക ഉപയോഗിക്കാം. വെള്ളരിക്കയ്ക്ക് ആവശ്യക്കാര്‍ പൊതുവെ കുറവാണ്. ചില പ്രത്യേക വിഭവങ്ങളൊക്കെ തയ്യാറാക്കാനാണ് വെള്ളരിക്ക മിക്കവരും വാങ്ങുന്നത്.

ഇതിന്റെ ചെറിയ കയ്പ്പാകും പലരെയും പിന്തിരിപ്പിക്കുന്നത്. വലിയ രുചിയൊന്നും ഇല്ലെങ്കിലും വെള്ളരിക്ക നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം.

മൂത്രതടസം

മൂത്രതടസം

വെള്ളരി ചതച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ് എടുത്ത് അതില്‍ അല്‍പം നാരങ്ങാനീരും ചേര്‍ത്ത് കഴിച്ചാല്‍ മൂത്രതടസം മാറികിട്ടും.

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

ചര്‍മത്തിന് സൗന്ദര്യവും ഭംഗിയും ലഭിക്കാന്‍ വെള്ളരി അരച്ച് പുരട്ടിയാല്‍ മതി. പതിവായി ഇത് ചെയ്യുന്നത് ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും നീക്കാന്‍ സഹായിക്കും.

ശരീരക്ഷീണം

ശരീരക്ഷീണം

ശരീരം തണുപ്പിക്കാന്‍ വെള്ളരി ഉത്തമമാണ്. അധികം പാകം ആകാത്ത വെള്ളരി നിത്യവും പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

വെള്ളരി പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ മികച്ച പച്ചക്കറിയാണ്. പ്രമേഹരോഗികള്‍ക്കുണ്ടാകുന്ന പരവേശം ശമിപ്പിക്കും.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

വയറിളക്കം, ഛര്‍ദ്ദി എന്നിവ മൂലം നിര്‍ജലീകരണം ഉണ്ടായാല്‍ വെള്ളരിയുടെ ഇലയും തണ്ടും പിഴിഞ്ഞ് എടുത്ത നീരും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ഇടയ്ക്കിടെ കുടിക്കുക.

സുഖപ്രസവത്തിന്

സുഖപ്രസവത്തിന്

വെള്ളരി നെയ്യ് കൂട്ടി കഴിക്കുന്നത് സുഖ പ്രസവത്തിന് സഹായിക്കും.

 മൂത്രതടസം

മൂത്രതടസം

വെള്ളരിക്കുരു പാലില്‍ അരച്ച് നാഭിയില്‍ പുരട്ടുന്നത് മൂത്രതടസം മാറ്റും.

ദാഹം ശമിക്കാന്‍

ദാഹം ശമിക്കാന്‍

വെള്ളരിക്ക ചെറു കഷ്ണങ്ങളാക്കി ഉപ്പും കുരുമുളകുപൊടിയും വിതറി കഴിക്കുന്നത് ദാഹം ശമിക്കുന്നതോടൊപ്പം മൂത്ര പ്രശ്‌നങ്ങളും മാറും.

തൊണ്ടരോഗം

തൊണ്ടരോഗം

വെള്ളരി ഇലയും ജീരകവും കൂട്ടി വറുത്ത് പൊടിയാക്കി തേനില്‍ കഴിക്കുന്നത് തൊണ്ടരോഗങ്ങള്‍ക്ക് പരിഹാരമാകും

English summary

yellow Indian curry cucumber benefits

The host of Health benefits of cucumber has been much into the food culture these days. Cucumbers originated in India almost 10,000 years ago
Story first published: Wednesday, July 8, 2015, 16:16 [IST]
X
Desktop Bottom Promotion