Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചില അടുക്കളവിദ്യകള്‍ ആരോഗ്യത്തിന്..
ആരോഗ്യത്തിന് ചേര്‍ന്ന ഭക്ഷണം ഏതാണ്...ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം പുതിയ മാറ്റങ്ങളുടെ പുറകെ പോകുന്നവരാണ് മലയാളികള്‍. അതിന്റെ മോശവശങ്ങളെക്കുറിച്ച് ആലോചിക്കാന്‍പോലും മിനക്കെടാറില്ല. എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് അതിനെപ്പറ്റി ഒന്നു ചിന്തിക്കുന്നത്. കൂടുതല്‍ സമയം അടുക്കളയില്‍ സമയം ചിലവിടുന്ന വീട്ടമ്മമാരുടെ കാര്യവും ഇതുതന്നെ.
നോമ്പുകാലത്ത് നല്ലത് സസ്യാഹാരം
എന്നും ഒരേ വിഭവങ്ങള്‍ ഉണ്ടാക്കി അവരും മടുത്തു. പുതിയ പരീക്ഷണങ്ങളാണ് അവരും തിരയുന്നത്. പാചകത്തില്‍ ചിലര്‍ക്ക് കൈപ്പുണ്യം കൂടുതലുണ്ടാകും. കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് തന്നെ ചില പൊടിക്കൈകളിലാണ്. ഈ അടുക്കളവിദ്യകള്‍ ആരോഗ്യകരമാക്കാനാണ് നാം ശ്രമിക്കേണ്ടത്.

അടുക്കളവിദ്യകള്‍
ചെറുപയര്‍, മുതിര, സോയാപയര്‍ എന്നിവയൊക്കെ മുളപ്പിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

വാഴക്കൂമ്പ്
വാഴക്കൂമ്പ് ഉപയോഗിക്കുമ്പോള്‍ വിരിഞ്ഞ വാഴപ്പൂവും എടുക്കാം. പൂവിന്റെ നടുക്കുള്ള കട്ടിയുള്ള നാര് മാറ്റിയിട്ട് ബാക്കി ഭാഗം മുറിച്ച് കറിയിലും ചേര്‍ക്കാം.

അവിയലില്‍
അവിയലില്‍ തക്കാളിക്കുപകരം അല്പം തൈരു ചേര്‍ത്താല്‍ സ്വാദ് കൂടും.

വെജിറ്റബിള്‍ കുറുമ
വെജിറ്റബിള്‍ കുറുമ തയാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ ഓട്സ് പൊടിയോ, കോണ്‍ഫ്ളോറോ, അരിപ്പൊടിയോ ചേര്‍ത്താല്‍ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.

നാരടങ്ങിയ ഭക്ഷണം
ആഹാരത്തില്‍ നാരുള്ള ഭക്ഷണം ധാരാളം ഉള്‍പ്പെടുത്തുക. വാഴക്കൂമ്പ്, വാഴപ്പിണ്ടി എന്നിവയില്‍ ധാരാളം നാരുണ്ട്. വാഴയ്ക്കാ തൊലികൊണ്ട് തോരനുണ്ടാക്കാം.

പൊടിക്കൈകള്‍
മിക്സഡ് വെജിറ്റബിള്‍ കറിയില്‍ അല്പം ബ്രഡ് പൊടി ചേര്‍ത്താല്‍ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.

തക്കാളി
തക്കാളി പെട്ടെന്ന് പഴുക്കാന്‍ ബ്രൗണ്‍ പേപ്പര്‍ ബാഗിലിട്ട് ഇരുട്ടത് വെച്ചാല്‍ മതി

പച്ചക്കറികള്‍
പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങാനീരോ, വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കിവെച്ചാല്‍ മതി.

ക്യാരറ്റ്
ക്യാരറ്റ് നീളത്തില്‍ മുറിക്കുന്നത് പെട്ടെന്ന് വേകും.

ഗ്രീന്‍പീസ്
ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്പം പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.

മത്തങ്ങ
മത്തങ്ങ മുറിക്കുമ്പോള്‍ വിത്തിന്റെ ഇടയിലുള്ള നാരുപോലുള്ള ഭാഗം കളയണ്ട ആവശ്യമില്ല. ഇതുകൊണ്ടു സാലഡോ, മത്തങ്ങാ ചട്നിയോ ഉണ്ടാക്കാം.

ചെറുപഴം
ചെറുപഴം നന്നായി ഉണക്കിവെച്ചാല്‍ കുറേനാള്‍ ഉപയോഗിക്കാം. ഇത് ഈന്തപ്പഴം പോലെ ഉപയോഗിക്കാം.

ഉള്ളി
ഉള്ളി വഴറ്റുമ്പോള്‍ തന്നെ അല്പം ഉപ്പ് ചേര്‍ക്കുക. വേഗം വഴന്നുകിട്ടും.

ഇറച്ചിക്കറി
ഇറച്ചിക്കറി തയ്യാറാക്കുമ്പോള്‍ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുന്നത് ആരോഗ്യകരമാണ്.

വെളുത്തുള്ളി
മീനും ഇറച്ചിയും തയ്യാറാക്കുമ്പോള്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് കൊളസ്ട്രോളിന് നല്ലതാണ്.

കൊഴുപ്പ് കുറയ്ക്കാന്‍
മാംസം തയ്യാറാക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തിലിട്ടുവെക്കുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിലലിയും.

കൊഴുപ്പ് കുറയ്ക്കാന്‍
മീന്‍ കറിയും ഇറച്ചിക്കറിയും തയ്യാറാക്കി ഫ്രിഡ്ജില്‍ വച്ചാല്‍ കൊഴുപ്പ് മുകളില്‍ കട്ടിയാകും. ഇത് സ്പൂണ്‍ കൊണ്ട് മാറ്റാം.

നല്ല പ്രാതലിന്
ഇളനീരില്‍ പഞ്ചസാരയിട്ട് ആറുമണിക്കൂര്‍ വച്ചശേഷം അത് അപ്പത്തിന്റെ മാവില്‍ ചേര്‍ക്കുക. നല്ല രുചിയും മണവും ലഭിക്കും.

നല്ല പ്രാതലിന്
അപ്പത്തിന് പച്ചരി കുതിര്‍ക്കുമ്പോള്‍ ഒരു നുള്ള് ഉലുവയും ഉഴുന്നും ചേര്‍ത്താല്‍ നല്ലതാണ്.

നല്ല പ്രാതലിന്
പുട്ടുപൊടി നനച്ച് ഫ്രിഡ്ജില്‍ വച്ചശേഷം പിറ്റേന്നു പുട്ടുണ്ടാക്കിയാല്‍ മാര്‍ദവവും രുചിയും കൂടും.

നെയ്യ്
നെയ്യ് സൂക്ഷിക്കുമ്പോള്‍ അതില്‍ ഒരു കഷ്ണം ശര്‍ക്കര ഇട്ടുവച്ചാല്‍ പെട്ടെന്ന് കേടാകില്ല.

കറ പോകാന്‍
പ്രഷര്‍ കുക്കറിലേയും പ്രഷര്‍ പാനിലെയും കറ പോകാന്‍ നാരങ്ങാതൊലി കൊണ്ട് തേച്ചാല്‍ മതി.



Click it and Unblock the Notifications
