Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വാര്‍ദ്ധക്യം ആരോഗ്യപ്രദമാക്കാം..
അമ്പതു വയസ്സു കഴിഞ്ഞാല്‍ സാധാരണ എല്ലാവരുടെയും അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം ഉണ്ടായി തുടങ്ങും. അവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നത് സാധാരണയാണ്. കരള്‍, ഞരമ്പ്, വൃക്ക, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ മുന്‍പത്തെ പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല.
അതുകൊണ്ടുതന്നെ ഇവര്‍ ഭക്ഷണ കാര്യത്തില്‍ കാര്യമായി ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. എല്ലുകളുടെ സാന്ദ്രതയും ശക്തിയും പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. കാത്സ്യത്തിന്റെ കുറവാണ് എല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാക്കുന്നത്.
പുളിച്ചു തികട്ടലിന് നാട്ടറിവുകള്‍..
പ്രായമായവരുടെ എല്ലുകള്‍ പെട്ടെന്ന് പൊട്ടാന്‍ സാധ്യതയുണ്ട്. ഇത്തരം അവസ്ഥകള്‍ പെട്ടെന്ന് നിങ്ങള്‍ക്ക് വരാതിരിക്കാന്‍ അമ്പത് കഴിഞ്ഞാലും ആരോഗ്യം മെച്ചപ്പെടണം. അമ്പത് കഴിഞ്ഞാല്‍ എന്ത് കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്ന് അറിഞ്ഞിരിക്കാം..

പാല്
കാത്സ്യത്തിന്റെ കലവറയായ പാല് പ്രായമായവര്‍ക്ക് ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് നല്‍കുക.

മത്സ്യം
മത്സ്യത്തിലും കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തില്‍ ദിവസവും മീന്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മത്സ്യം
മീന്‍ വറുത്ത് കഴിക്കാതെ കറിവെച്ചു കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഉപ്പിലിട്ടത്
പ്രായമായവര്‍ ഉപ്പിലിട്ടത് കഴിക്കുന്നത് നല്ലതുപോലെ കുറയ്ക്കണം.

എണ്ണ, നെയ്യ്
എണ്ണ, നെയ്യ്, വെണ്ണ, വനസ്പതി എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

മസാലകള്‍
ദഹനശക്തി കുറയുന്ന സമയമാണിത്. അതുകൊണ്ട് ഇവര്‍ മസാലകളും, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

നാരുകളടങ്ങിയത്
നാരുകള്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കാം.

വെള്ളം
വെള്ളം ധാരാളം കുടിക്കാം. വാര്‍ദ്ധക്യത്തിലും ചുറുചുറുക്കും പ്രസരിപ്പും നിലര്‍ത്താം.

ജ്യൂസുകള്‍
പഴങ്ങളുടെയും പച്ചക്കറികളുടെ ജ്യൂസുകള്‍ കഴിക്കുന്നതും നല്ലതാണ്. പ്രായമായവര്‍ക്ക് ദഹനം എളുപ്പമാകാന്‍ സഹായിക്കും. ഇത് ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ധാന്യങ്ങള്‍
അരി ആഹാരം കഴിക്കുന്നതിനേക്കാള്‍ നല്ലത് ഗോതമ്പ് പോലുള്ള ധാന്യങ്ങളടങ്ങിയവ കഴിക്കുന്നതാണ്. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.



Click it and Unblock the Notifications
