Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ചപ്പാത്തി കഴിച്ചാല്‍...ആരോഗ്യത്തിന്...
ചപ്പാത്തിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്താണെന്ന് അറിഞ്ഞിട്ടാണോ നിങ്ങള്‍ കഴിക്കുന്നത്...ആരോഗ്യകരമായ ഭക്ഷണമാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചപ്പാത്തി എന്ന് ചിലര്‍ക്കെങ്കിലും അറിയാതിരിക്കില്ല.
കാര്‍ഡിയോവാസ്ക്യുലാര്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. വൈറ്റമിന്‍ ബി, ഇ, കോപ്പര്‍, അയഡിന്‍, സിങ്ക്, മാംഗനീസ്, സിലിക്കണ്‍, ആര്‍സെനിക്, ക്ലോറിന്‍, സള്‍ഫര്‍, പൊട്ടാസ്യം, മെഗ്നീഷ്യം, കാത്സ്യം, മിനറല്‍സ് എന്നിവയുടെയെല്ലാം കലവറയാണ് ഗോതമ്പ്. നിങ്ങള്‍ക്ക് ധൈര്യമായി ചപ്പാത്തി കഴിക്കാം.
പോഷകങ്ങള്‍ കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന ചപ്പാത്തിയെക്കുറിച്ച് നിങ്ങള്‍ വിശദമായി അറിഞ്ഞിരിക്കൂ..പല രോഗങ്ങളെയും ചെറുത്തുനില്ക്കാന് ഇതിന് സാധിക്കും..

പോഷകം
വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെ ഒരു കലവറയാണ് ചപ്പാത്തി. മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍ എന്നിവ ചപ്പാത്തി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ എത്തുന്നു.

ചര്‍മത്തിന്
ചപ്പാത്തിയിലടങ്ങിയിരിക്കുന്ന സിങ്ക് നിങ്ങളുടെ നല്ല ചര്‍മത്തിന് ഗുണം ചെയ്യും.

ദഹനപ്രക്രിയ
ചപ്പാത്തി നന്നായി ദഹിക്കുന്ന ഭക്ഷണമാണ്. ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കും.

കാര്‍ബ്സ്
കാര്‍ബോഹൈഡ്രേറ്റ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

അയേണ്‍
അയേണ്‍ കൂടിയതോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മികച്ചതാക്കുന്നു.

കലോറി
ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ വെണ്ണയോ ഓയിലോ ചേര്‍ക്കേണ്ട ആവശ്യമില്ല. ഇതില്‍ കലോറി കുറവാണ് . അതുകൊണ്ട് തന്നെ നിങ്ങളുടെ തടി കുറയ്ക്കുകയും ചെയ്യാം.

മലക്കെട്ട്
ചപ്പാത്തിയുടെ ഒരു പ്രധാന ഗുണമാണിത്. മലക്കെട്ട് പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കും.

ക്യാന്‍സര്‍
ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ സെലനിയം എന്ന സംയുക്തം ക്യാന്‍സര്‍ സാധ്യത വരാതെ നോക്കുന്നു.



Click it and Unblock the Notifications
