Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ബീഫ് കഴിക്കരുതെന്നു പറയാനും കാരണമുണ്ട്?
കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഭക്ഷണങ്ങളിലൊന്നാണ് ബീഫ്. അതിനെച്ചൊല്ലി കേന്ദ്രത്തിലും കേരളത്തിലും ഉണ്ടാവാത്ത പുകിലുകളില്ല. മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാണ് ഓരോ ദിവസം ചെല്ലുന്തോറും കാര്യങ്ങളുടെ പോക്ക്.
എന്നാല്‍ ബീഫ് കഴിക്കുന്നതിനു പിന്നില്‍ ചില അനാരോഗ്യം ഒളിഞ്ഞിരിപ്പുണ്ട്. ബീഫിനെച്ചൊല്ലി നാടു മുഴുവന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ബീഫ് കഴിച്ചാലുള്ള അനാരോഗ്യത്തെകുറിച്ചും നമ്മള് അറിഞ്ഞിരിക്കേണ്ടതാണ്.

ആന്റിബയോട്ടിക് ഉപയോഗം
ചില കര്‍ഷകര്‍ ആന്റി ബയോട്ടിക് കന്നു കാലികളില്‍ കുത്തിവെയ്ക്കുന്നുണ്ട്. ഇവയുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കായാണ് ഇത് കുത്തിവെയ്ക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ബീഫ് കഴിക്കുന്നവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ധാരാളമാണ്.

രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു
രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിന് ബീഫിന് കഴിയും. റെഡ് മീറ്റിലാണ് ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നത്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നു.

ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍
ക്യാന്‍സര്‍ സാധ്യത ബീഫ് കഴിക്കുന്നതിലൂടെ വളരെ കൂടുതലാണ്. പുകവലി മൂലമുണ്ടാകുന്ന ക്യാന്സറിനേക്കാള് സാധ്യതയാണ് ബീഫ് കഴിക്കുന്നതിലൂടെ എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

പ്രമേഹം ഉണ്ടാക്കുന്നു
ഇന്നത്തെ ചെറുപ്പക്കാരിലുള്പ്പടെ കണ്ടു വരുന്ന ടൈപ്പ് ടു പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ബീഫിന്റെ ഉപയോഗത്തിലൂടെ കഴിയും. ബീഫ് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു,

അമിത വണ്ണത്തിന് കാരണം
ബീഫ് കഴിക്കുന്നവരില്‍ ഒബേസിറ്റി ഉണ്ടാവും. കുട്ടികളിലാണ് ഇത്തരത്തില്‍ അധികമായി പൊണ്ണത്തടി കണ്ടു വരുന്നത്.

കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു
കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാര്‍ത്ഥമാണ് ബീഫ്. അതുകൊണ്ടു തന്നെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇനി വേറെ ഒന്നിന്റേയും ആവശ്യമില്ലെന്നതാണ് സത്യം.



Click it and Unblock the Notifications
