Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ആരോഗ്യം നല്‍കും സാലഡുകള്‍
ആരോഗ്യ ഗുണങ്ങള്‍ ഉള്ള വിഭവങ്ങള്‍ കണ്ടെത്തി നിത്യേന ഉള്ള ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. ആരോഗ്യത്തോടെ ഇരിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും സഹായിക്കുന്ന പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ അത്തരം ചിലതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇവ തീര്‍ച്ചയായും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

തക്കാളി
ഹൃദ്രോഗങ്ങള്‍, ധമനികളുടെ തകരാറുകള്‍, ആഘാതം, ഓര്‍മ്മനഷ്ടം, വന്ധ്യത, ചര്‍മ്മത്തിലെ ചുളിവുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബ്രോക്കോളി
വിറ്റാമിന്‍ സിയും ഭക്ഷണയോഗ്യമായ ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഇവയില്‍ വിവിധതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ടൈഡോളില്മീഥേന് സെലിനിയം പോലെ അര്‍ബുദത്തെ ചെറുക്കുന്ന ഘടകങ്ങളും ഇതില്‍ കാണപ്പെടുന്നുണ്ട്.

മത്സ്യം
മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍, വിറ്റാമിന്‍, പോഷകങ്ങള്‍ എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

കറുത്ത പയര്‍
കൊഴുപ്പ് കുറഞ്ഞ ഇവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കും. ആന്റിഓക്സിഡന്റുകളാല്‍ സമൃദ്ധമായ ഇവയ്ക്ക് പ്രതിജ്വലനശേഷിയും ഉണ്ട്. ഹൃദയധമനീ രോഗങ്ങള്‍ക്ക് പരിഹാരം നല്‍കും.

ഇലക്കറികള്‍
ചീര, കാബേജ് തുടങ്ങിയവയില്‍ വിറ്റാമിന്‍ ബിയും നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍ ഫൈബറും കാത്സ്യവും ലഭ്യമാക്കും. കൂടാതെ ഒരു ദിവസത്തേക്ക് ആവശ്യമായ ബീറ്റ കരോട്ടീനും ലഭ്യമാക്കും. രോഗ പ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തിന് ഇത് വളരെ ആവശ്യമാണ്.



Click it and Unblock the Notifications
