Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
ബിസ്ക്കറ്റ് കഴിച്ചു മരിയ്ക്കല്ലേ......
പായ്ക്കറ്റ് ഭക്ഷണങ്ങളുടെ പുറകിലാണ് മിക്കവാറും പേര്. തിരക്കുള്ള ജീവിതവും എളുപ്പമുള്ള വഴികളും തേടുമ്പോള്‍ ഇത് സ്വാഭാവികം.
രാവിലെ ഒരു ഗ്ലാസ് ചായയിലും ബിസ്കറ്റിലും കോണ്ഫ്ളേക്സിലുമെല്ലാം പ്രാതല്‍ ചുരുക്കുന്നവരുണ്ട്.
പ്രാതല്‍ മാത്രമല്ല, വിശപ്പുമ്പോള് പായ്ക്കറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കുന്നവര്‍ ധാരാളം.
എന്നാല്‍ ഇത്തരം പായ്ക്കറ്റ് ഭക്ഷണങ്ങള്‍ നിങ്ങളെ പതിയെ കൊല്ലുകയാണെന്നറിയാമോ, ആരോഗ്യകരം അല്ലെങ്കില്‍ കുഴപ്പമില്ല എന്നു കരുതി നാം കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും അനാരോഗ്യകരമായ ചേരുവകളുടെ ആകെത്തുകയാണ്.
നിങ്ങളെ പതിയെ കൊല്ലുന്ന ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ബിസ്കറ്റ് കുട്ടികളും മുതിര്‍ന്നവരും പൊതുവെ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിലെ റിഫൈന്‍ ചെയ്ത ഗോതമ്പുപൊടി, പഞ്ചസാര, വെജിറ്റബില്‍ ഓയില്‍, മില്‍ക് സോളിഡ്, ഇന്വെര്ട്ട്സിറപ്പ്, ഉപ്പ്, എമല്‍സിഫയര്‍, മാവു പൊന്താന്‍ ഉപയോഗിയ്ക്കുന്ന ചേരുവകള്‍ എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.
റിഫൈന്‍ഡ് ധാന്യങ്ങള്‍ പോഷകങ്ങളില്ലാത്തവയാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളവയും. ഇതിലെ വെജിറ്റബില്‍ ഓയില്‍ പോഷകങ്ങള്‍ നീക്കിയ കൊഴുപ്പാണ്. കരളിനു ലിവറിനും ദോഷം വരുത്തുന്നവ. ഇതിലെ സിറപ്പ് ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയടങ്ങിയവയാണ്. മില്‍ക് സോളിഡുകള്‍ ഓട്ടിസം, സ്കീസോഫീനിയ, ഡിപ്രഷന്, മള്‍ട്ടിപ്പിള്‍ സിറോസിസ് എന്നിവ വരുത്താന്‍ സാധ്യതയുള്ളവയും.

മുസേലിയാണ് പലരും പ്രാതലായി ഉപയോഗിയ്ക്കുന്നത്. ഇതില്‍ ഇന്‍വെര്‍ട്ട് സിറപ്പ്, സ്ട്രോബെറി, പൈനാപ്പിള്‍, മാംഗോ ക്രഷുകള്‍ (മധുരം, പള്‍പ്പ്, കട്ടിയാകാനുള്ള രാസവസ്തുക്കള്‍ എന്നിവയുള്ളവ), ലിക്വിഡ് ഗ്ലൂക്കോസ്, സോയ ലെസീത്തിന് എന്നിവ അടങ്ങിയിട്ടുണ്ട്.
സോയ ലെസീത്തിന് ശരീരഭാരത്തില്‍ വ്യതിയാനങ്ങള്‍, വിശപ്പു കുറയ്ക്കുക, തല ചുറ്റല്, മനംപിരട്ടല്‍ തുടങ്ങിയ ദോഷങ്ങള്‍ വരുത്തുന്നവയാണ.് മധുരം നേരിട്ടില്ലെങ്കിലും ക്രഷുകളിലെ മധുരം ദോഷം വരുത്തുകയും ചെയ്യും.

റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ പലരും എളുപ്പത്തിന് വാങ്ങി ഉപയോഗിയ്ക്കുന്നവയാണ്. ഇതില്‍ ഡീഹൈഡ്രേറ്റഡ് പച്ചക്കറികള്‍, എഡിബിള്‍ കശുവണ്ടിപ്പരിപ്പ്, ഉപ്പ്, പഞ്ചസാര, ഇഞ്ചി പേസ്റ്റ്, ബട്ടര്‍, വെജിറ്റബിള്‍ ഓയില്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഡിഹൈഡ്രേറ്റഡ് പച്ചക്കറികളില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടില്ല. ഇവ സൂക്ഷിച്ചു വയ്ക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിയ്ക്കാതെ പറ്റുകയുമില്ല. ഇവ കിഡ്നിയ്ക്കും ലിവറിനുമെല്ലാ്ം ഏറെ ദോഷങ്ങള്‍ വരുത്തുന്നവയാണ.്

ഇന്‍സ്റ്റന്റ് സൂപ്പുകള്‍ പലരും ഉപയോഗിയ്ക്കുന്നവയാണ്. ഇതില്‍ കോണ്‍ഫ്ളോര്‍, എഡിബിള്‍ വെജിറ്റബിള്‍ ഓയില്‍, സോഫ്റ്റനിംഗ് ഏജന്റ്, സൂപ്പു കട്ടി കൂട്ടാനുള്ള രാസവസ്തുക്കള്‍, ഉപ്പ്, പഞ്ചസാര, ഡീഹൈഡ്രറ്റഡ് പച്ചക്കറികള്‍, ഡ്രൈ ഗ്ലൂക്കോസ് സിറപ്പ്, യീസ്റ്റ് പൗഡര്‍, ഹൈഡ്രോലൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍ , അസിഡിറ്റി റെഗുലേറ്റര്‍, ഫ്ളേവറിംഗ് ഏജന്റുകള്‍ എന്നിവയുണ്ട്.
ഇത്തരം സൂപ്പുകള്‍ എപ്പോഴും ആകര്‍ഷകമായ നിറങ്ങള്‍ ഉള്ളവയായിരിയ്ക്കും. ഇതില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളാണ് കാരണം. ഇവ ലിവറിനും കിഡ്നിയ്ക്കും ദോഷം വരുത്തുന്നവയാണ്. ഇത്തരം സൂപ്പുകളിലെ വിഷാംശം നീക്കാന്‍ കിഡ്നി, ലിവര്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രവര്‍ത്തിയ്ക്കേണ്ടി വരുന്നതാണ് കാരണമായി പറയുന്നത്.
ഇതിലെ ഹൈഡ്രോലൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീനുകള്‍ തലവേദന, മനംപിരട്ടല്‍, നെഞ്ചുവേദന, ഹൃദയതാളം തെറ്റല്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. യീസ്റ്റ് പൗഡര്‍ ശരീരത്തില്‍ ചീത്ത ബാക്ടീരിയയെ വളര്‍ത്തും. അത് രക്തത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കും. പ്രതിരോധശേഷി കുറയും.
ആരോഗ്യം, ഭക്ഷണം, പായ്ക്കറ്റ് ഫുഡ്, ലിവര്‍, കിഡ്നി, വെജിറ്റബിള്‍ പ്രോട്ടീന്‍, രക്തം, അസിഡിറ്റി, പ്രാതല്‍,
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

