For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മില്‍ക് അലര്‍ജിക്ക് വീട്ടു പരിഹാരം..

By Sruthi K M
|

മില്‍ക് അലര്‍ജി ചിലപ്പോള്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമായേക്കാം. ലാക്‌റ്റോസ് പഞ്ചസാരയാണ് മില്‍ക് അലര്‍ജിക്ക് കാരണമാകുന്നത്. ഇത്തരം രോഗത്തെ ലാക്‌റ്റോസ് ഇന്റോലെറന്‍സ് എന്ന് പറയുന്നു. ഗ്യാസ്, തടി, വയറ്റിലെ തരിപ്പ്, ഛര്‍ദ്ദി, വയറിളക്കം എന്നിവയൊക്കെ മില്‍ക് അലര്‍ജിയുടെ ലക്ഷണങ്ങളാണ്. നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടോ..?

പേടിക്കേണ്ട ആവശ്യമില്ല, മില്‍ക് അലര്‍ജിക്കും വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. പാലില്‍ ചില സെന്‍സറ്റീവ് പ്രോട്ടീന്‍സ് അടങ്ങിയിട്ടുണ്ട്. ഇത്തരം പ്രോട്ടീന്‍ ശരീരത്തിന്റെ പ്രതിരോധശക്തിക്ക് വിപരീതമായി ഫലിക്കാം. ഇത് ഒരു വ്യക്തിയില്‍ ആഘാതം, തളര്‍ച്ച, ശ്വാസതടസ്സം, ചുമ, തൊലിയില്‍ തിണര്‍പ്പ് എന്നീ രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നു.

പല അലര്‍ജിക്കും പാല്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് പാല്‍ ഒഴിവാക്കേണ്ട കാര്യമൊന്നുമില്ല. മില്‍ക് അലര്‍ജിയെ ഒഴിവാക്കാനും പ്രതിരോധിക്കാനും പരിഹാരമാര്‍ഗങ്ങള്‍ ഉണ്ട്. ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ..

തേന്‍

തേന്‍

തേനില്‍ ഒരുപാട് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാലാവസ്ഥാപരമായ അലര്‍ജിക്ക് പരിഹാരം നല്‍കും. മില്‍ക് അലര്‍ജി കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്കും പരിഹാരമാര്‍ഗമാണ്. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനുമുന്‍പ് ഒരു ടീസ്പൂണ്‍ തേന്‍ കഴിക്കുക.

ഇഞ്ചി

ഇഞ്ചി

ആരോഗ്യപ്രദമായ ഇഞ്ചി മില്‍ക് അലര്‍ജിയെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. ഇഞ്ചി പാലിലെ ടോളറന്‍സ് പ്രോട്ടീന്റെ അളവ് കൂട്ടുന്നു. ഇത് ഹിസ്റ്റാമിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകുകയും അലര്‍ജി ഉണ്ടാകാതിരിക്കുയും ചെയ്യുന്നു.

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസില്‍ കുക്കുമ്പറും മാതളനാരങ്ങയും ബീറ്റ്‌റൂട്ടും ചേര്‍ക്കുക. ഇത് എല്ലാം ചേര്‍ത്ത ജ്യൂസ് മില്‍ക് അലര്‍ജിക്കുള്ള മരുന്നാണ്. രാവിലെ എന്നും കുടിക്കുക.

മഞ്ഞള്‍

മഞ്ഞള്‍

മില്‍ക് അലര്‍ജിക്കുള്ള മികച്ച വീട്ടു പരിഹാരമാണ് മഞ്ഞള്‍. ഇതില്‍ ആന്റി ഇന്‍ഫഌമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭക്ഷണങ്ങളില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കഴിക്കാം.

കാത്സ്യവും മെഗ്നീഷ്യവും

കാത്സ്യവും മെഗ്നീഷ്യവും

മില്‍ക് അലര്‍ജി ഇല്ലാതാക്കാന്‍ നാഡീവ്യൂഹത്തെ ശാന്തമാക്കേണ്ടതുണ്ട്. അതിന് നല്ല പ്രതിരോധശേഷി ആവശ്യമാണ്. അതുകൊണ്ട് ധാരാളം കാത്സ്യവും മെഗ്നീഷ്യവും ആവശ്യമാണ്. ഇവ അടങ്ങിയ മുട്ടയും ഏത്തപ്പഴവും, പച്ചക്കറികളും ധാരാളം കഴിക്കുക.

വൈറ്റമിന്‍ ഇ, സെലനിയം

വൈറ്റമിന്‍ ഇ, സെലനിയം

ആഴശ്യമില്ലാത്ത റാഡിക്കല്‍സിനെ ഒഴിവാക്കാന്‍ ധാരാളം ആന്റിയോക്‌സിഡന്റ്‌സ് ആവശ്യമാണ്. ഇതിനെ പ്രതിരോധിക്കാന്‍ ദിവസവും 50 അല്ലെങ്കില്‍ 100 മൈക്രോഗ്രാം എടുക്കുക.

പാല്‍ അല്പം കുടിക്കുക

പാല്‍ അല്പം കുടിക്കുക

പാല്‍ നിങ്ങള്‍ക്ക് അലര്‍ജിയാണെന്ന് കണ്ടാല്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ ദിവസവും അല്‍പം കഴിക്കുക. പാല്‍ ശരീരത്തില്‍ സാവധാനം പ്രവര്‍ത്തിക്കും. ഇത് പ്രതിരോധശേഷിക്ക് കോട്ടം തട്ടിക്കില്ല.

ലേബലുകള്‍ ശ്രദ്ധിക്കുക

ലേബലുകള്‍ ശ്രദ്ധിക്കുക

പേക്ക് ചെയ്ത ഭക്ഷണങ്ങളിലും പ്രൊസസ്ഡ് ഭക്ഷണങ്ങളിലും പാല്‍ അടങ്ങിയിരിക്കാം. ഇത്തരം ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ ലേബലുകള്‍ നന്നായി വായിക്കുക. പാല്‍ അടങ്ങിയ ഇത്തരം വിഭവങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.

ഗുളികകളും തുള്ളിമരുന്നുകളും

ഗുളികകളും തുള്ളിമരുന്നുകളും

ലാക്‌റ്റോസ് എന്‍സൈമ്‌സ് പാലിന്റെ ദഹനപ്രക്രിയ നല്ലതാക്കാന്‍ സഹായിക്കും. ലാക്‌റ്റോസ് എന്‍സൈമ് അടങ്ങിയ ഗുളികകള്‍ ഭക്ഷണത്തിനുമുന്‍പോ പാല്‍ കുടിക്കുന്നതിനുമുന്‍പോ കഴിക്കുക.

മരുന്ന്

മരുന്ന്

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഇത്തരം അലര്‍ജിക്ക് വേണ്ട മരുന്നുകള്‍ കൈയില്‍ കരുതിവെക്കുക. പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍ക്ക് സഹായകമാകും.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷമങ്ങള്‍ കഴിക്കാം. ഇത് അലര്‍ജികളോട് പൊരാടും. ഇത് ശരീരത്തില്‍ അലര്‍ജിക്ക് കാരണമാകുന്ന ഹിസ്റ്റാമിന്റെ അളവ് കുറയ്ക്കും. ഇത് നല്ല സുഖം തരും. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, തക്കാളി, ചെറുനാരങ്ങ തുടങ്ങിയവ കഴിക്കാം.

English summary

best home remedies for milk allergy

some home remedies for milk allergy. Have a look at some natural remedies for milk allergy.
Story first published: Saturday, February 28, 2015, 12:09 [IST]
X
Desktop Bottom Promotion