For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിരിയാണിയുടെ ദോഷവശങ്ങള്‍

|

ഇഷ്ടപ്പെട്ട ഭക്ഷണങ്ങളുടെ പേരു ചോദിച്ചാല്‍ പലരും പറയുന്ന ഒന്നായിരിയ്ക്കും ബിരിയാണി.

വെജ് ബിരിയാണിയും നോണ്‍ വെജ് ബിരിയാണിയുമുണ്ടെങ്കിലും നോണ്‍ വെജിനായിരിയ്ക്കും പ്രിയമേറുന്നതും. ഇതില്‍ തന്നെ മുട്ട, മീന്‍, വിവിധ തരം ഇറച്ചികള്‍ എന്നിവ കൊണ്ടുണ്ടാക്കുന്ന ബിരിയാണികള്‍ ഉള്‍പ്പെടുന്നു. പുരുഷഹോര്‍മോണ്‍ കുറവിന്‌ ചില കാരണങ്ങള്‍

സ്വാദില്‍ മുന്‍പനാണെങ്കിലും ആരോഗ്യത്തിന് ബിരിയാണി അത്ര നല്ലതല്ലെന്നതാണ് വാസ്തവം. ബിരിയാണിയുടെ ദോഷവശങ്ങളെക്കുറിച്ചറിയൂ,

കട്ടി

കട്ടി

കട്ടി കൂടിയ ഒരു ഭക്ഷണമാണിത്. ഇത് കഴിച്ചാല്‍ ക്ഷീണവും ഉറക്കവുമെല്ലാം വരും. ദഹിയ്ക്കാന്‍ ഏറെ സമയമെടുക്കുമെന്നതാണ് വാസ്തവം. വയറിന് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണിത്.

സാച്വറേറ്റഡ് ഫാറ്റ്

സാച്വറേറ്റഡ് ഫാറ്റ്

സാച്വറേറ്റഡ് ഫാറ്റ് കൂടുതലടങ്ങിയ ഒരു ഭക്ഷണമാണ് ബിരിയാണി. ഇത് കൊളസ്‌ട്രോളിന് ഇടയാക്കും.

അള്‍സര്‍

അള്‍സര്‍

ധാരാളം മസാലകള്‍ ഉപയോഗിയ്ക്കുന്നതു കൊണ്ടുതന്നെ ബിരിയാണി അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇട വരുത്തും. ഇത് വയറുവേദനയ്ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും ഇട വരുത്തും.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മിടുക്കനാണ് ബിരിയാണി. ഇതിലെ മസാലകളും എണ്ണമയവുമെല്ലാം അലിഞ്ഞു ചേരാന്‍ സമയമെടുക്കും.

തടി

തടി

തടി കൂട്ടുന്നതിന് പ്രധാന കാരണമാകും ബിരിയാണി. ഇതില്‍ നെയ്യും മാംസവുമെല്ലാം ഉപയോഗിയ്ക്കുന്നതു തന്നെ കാരണം.

വെജിറ്റബില്‍ ബിരിയാണി

വെജിറ്റബില്‍ ബിരിയാണി

പച്ചക്കറികളുള്‍പ്പെടുന്നതു കൊണ്ടും മാംസത്തിന്റെ കൊഴുപ്പു കുറയുന്നതു കൊണ്ടും വെജിറ്റബില്‍ ബിരിയാണിയാണ് കൂടുതല്‍ ആരോഗ്യകരം.

English summary

Health Effects Of Biriyani

No wonder, biriyani is considered as a tasty food as it is delicious with may items. But health wise it is not as that good. Read more to know,
Story first published: Saturday, May 9, 2015, 7:58 [IST]
X
Desktop Bottom Promotion