Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിഷം ചീറ്റുന്ന ഭക്ഷണക്കൂട്ടുകള്
ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പലപ്പോഴും ആരോഗ്യത്തിനു പകരം അനാരോഗ്യമാണ് ഉണ്ടാക്കുക. എന്നാല്‍ പലപ്പോഴും ഇതറിയാതെയാണ് പല ഭക്ഷണങ്ങളും നാം കഴിക്കുന്നത്. ആരോഗ്യമുള്ള പ്രാതലിന് എന്തൊക്കെ?
എന്നാല്‍ ഇന്ന് ജങ്ക്ഫുഡിന്റേയും ഫാസ്റ്റ്ഫുഡിന്റേയും കൂടെ പോവുന്നതിനാല്‍ പലപ്പോഴും അതിന്റെ അനാരോഗ്യവും നമ്മളില്‍ ഒതുങ്ങുന്നു.
ആരോഗ്യകരമായ ജീവിതത്തിന് എന്തെല്ലാം ഒഴിവാക്കണമോ അതെല്ലാം നമ്മള് ഒഴിവാക്കണം. എന്നാല്‍ പലപ്പോഴും തിരക്കിന്റെ പിറകേ പായുന്ന നമുക്ക് അതിനുള്ള സമയം ഇല്ലെന്നു തന്നെ വേണം പറയാന്‍. ഏതൊക്കെ ഭക്ഷണക്കൂട്ടുകളും ഭക്ഷണശീലങ്ങളുമാണ് നാം ഒഴിവാക്കേണ്ടതെന്ന് നമുക്ക് നോക്കാം.

ഭക്ഷണശേഷം പഴങ്ങള്‍, അല്ലെങ്കില്‍ ഭക്ഷണത്തോടൊപ്പം
ഭക്ഷണത്തോടൊപ്പമോ അല്ലെങ്കില്‍ ഭക്ഷണശേഷമോ പഴങ്ങള്‍ കഴിക്കുന്നത് അനാരോഗ്യം സൃഷ്ടിക്കും. ഇത് ഭക്ഷണം ദഹിക്കാനുള്ള സമയം കൂടുതലാക്കുന്നു. കൂടാതെ ഭക്ഷണത്തോടൊപ്പം പഴങ്ങള്‍ കഴിക്കുന്നത് വിശപ്പിനെ ഇല്ലായ്മ ചെയ്യുന്നു.

ചുമയ്ക്കുള്ള മരുന്നും നാരങ്ങയും
ചുമയ്ക്കുള്ള മരുന്ന് കഴിക്കുമ്പോള്‍ നാരങ്ങ കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. നാരങ്ങയിലെ ആസിഡ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

സാന്‍ഡ് വിച്ചും തക്കാളിയും
തക്കാളി സാന്‍ഡ് വിച്ച് നല്ലതാണ്. എന്നാല്‍ തക്കാളിയും സാന്‍ഡ് വിച്ചും രണ്ടായി കഴിക്കുകയാണെങ്കിലോ. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ആസിഡ് ഭക്ഷണത്തോടുള്ള നമ്മുടെ ആര്‍ത്തി വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണം കഴിച്ചാലും ഇതുണ്ടാക്കുന്ന വിശപ്പ് വലുതായിരിക്കും.

പഴവും തൈരും
പഴവും തൈരും ഒരുമിച്ച് കഴിക്കാനാവാത്തതാണ്. എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യം നല്‍കുന്നത് പഴവും പാലുല്‍പ്പന്നങ്ങളുമാണ്. എന്നാല്‍ പഴവും തൈരും ഒരുമിച്ച് കഴിക്കുന്നത് അലര്‍ജി ഉണ്ടാക്കും.

പാലും ധാന്യങ്ങളും
പാലും ധാന്യങ്ങളുമാണ് മറ്റൊരു വിരുദ്ധാഹാരം. പാലിന്റെ ഗുണങ്ങള്‍ മുഴുവന്‍ ധാന്യം കൂടി കഴിക്കുന്നതിലൂടെ ഇല്ലാതാവും. പലരും ഇന്ന് പിന്തുടരുന്ന പ്രഭാത ഭക്ഷണമാണ് പാലിന്റെ കൂടെ എന്തെങ്കിലും ധാന്യവും കൂടി ചേര്‍ത്തു കഴിക്കുക എന്നത്.

വൈനും പുഡ്ഡിംഗും
വൈനും പുഡ്ഡിംഗുമാണ് മറ്റൊരു വിരുദ്ധാഹാരം. വൈന്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇത് മധുരത്തിന്റെ കൂടെ ചേരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും പ്രമേഹത്തിന് വഴിവെയ്ക്കുകയും ചെയ്യുന്നു.

ബര്‍ഗറും ഫ്രൈസും
ഇന്നത്തെ തലമുറയുടെ ബര്‍ഗറിനോടുള്ള ആര്‍ത്തി വളരെയധികം കൂടുതലാണ്. എന്നാല്‍ ബര്ഗറിനോടൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്തതാണ് ഫ്രഞ്ച്ഫ്രൈസും. ഇത് കൊളസ്ട്രോള്‍ ലെവല്‍ വര്‍ദ്ധിപ്പിക്കുന്നു. പിന്നീട് ഹൃദയാഘാത സാധ്യത വരെ ഉണ്ടാക്കുന്നു എന്നതാണ് സത്യം.

കേക്കിനോടൊപ്പം പഴച്ചാര്‍
കേക്കിനോടൊപ്പംപഴച്ചാര് കഴിക്കുന്നതും വിപരീത ഫലമാണ് ഉണ്ടാക്കുക. എന്നാല്‍ ഇത് ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിപ്പിക്കുകയും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.



Click it and Unblock the Notifications
