വേനക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും..

By Sruthi K M

വേനല്‍ക്കാലത്ത് എന്ത് കഴിച്ചാലാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുക..? വേനല്‍ക്കാലത്ത് നിങ്ങളുടെ ചില പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുമുണ്ട്.. ആരോഗ്യകരമായ ശരീരവും ചര്‍മവും കാത്തുസൂക്ഷിക്കേണ്ട സമയമാണ് വേനല്‍ക്കാലം. ആ സമയത്ത് നിങ്ങള്‍ ഭക്ഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ശരീരം എന്നും തണുപ്പാക്കി നിര്‍ത്തേണ്ട സമയമാണത്. അതിനുവേണ്ടി എന്തു കഴിക്കണമെന്ന് അറിഞ്ഞിരിക്കണം. ആരോഗ്യകരമായ പപ്പായ, കൈതച്ചക്ക, അവോക്കാഡോ തുടങ്ങിയ പഴങ്ങള്‍ നിങ്ങള്‍ക്ക് ചൂടാണ് ഈ സമയത്ത് നല്‍കുക. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ചൂണ്ട് പുറപ്പെടുവിക്കും. വേനല്‍ക്കാലം എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. നല്ല തണുപ്പ് തരുന്ന ചില പഴവര്‍ഗങ്ങളും പച്ചക്കറികളും അറിഞ്ഞുവെക്കാം...

മോര്

മോര്

വേനല്‍ക്കാലത്ത് എല്ലാവരും ചൂടകറ്റാന്‍ കുടിക്കുന്നതാണ് സംഭാരം. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ മികച്ചതും ഇതുതന്നെയാണ്. ഇത് ശരീരത്തിന് തണുപ്പു നല്‍കുകയും ശരീരത്തില്‍ കടന്നുകൂടുന്ന ബാക്ടീരിയകളെ കൊല്ലുകയും ചെയ്യുന്നു.

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

വേനല്‍ക്കാലം നാടെങ്ങും തണ്ണിമത്തങ്ങ നിറഞ്ഞുനില്‍ക്കും. ചൂടിനെ ശമിപ്പിക്കാന്‍ മികച്ച ഒരു മാര്‍ഗവും ഇതു തന്നെ. 90 ശതമാനം ജലാംശം ഇതില്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലം ധാരാളം കഴിക്കാവുന്ന ഒന്നാണിത്.

തയ്ക്കുമ്പളം

തയ്ക്കുമ്പളം

തയ്ക്കുമ്പളം മറ്റൊരു മാര്‍ഗമാണ്. ദിവസവും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വേനല്‍ക്കാലത്ത് നന്നായി വിയര്‍ക്കുന്നവര്‍ക്ക് പരിഹാരമാര്‍ഗമാണിത്. ഇതും നിങ്ങള്‍ക്ക് സ്വീകരിക്കാം.

പേരയ്ക്ക

പേരയ്ക്ക

വൈറ്റമിന്‍ സിയും മറ്റ് ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ പേരയ്ക്ക നിങ്ങളെ ആരോഗ്യവാനാക്കുകയും ഊര്‍ജ്ജസ്വലനാക്കുകയും ചെയ്യുന്നു. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഇവ വേനല്‍ക്കാലത്ത് കഴിക്കാം.

ഇളനീര്‍

ഇളനീര്‍

ചൂടിനോട് പൊരുതാന്‍ ശേഷിയുള്ള ഇളനീരും വേനല്‍ക്കാല വിഭവങ്ങളില്‍ ഉള്‍പ്പെടുത്താം. ഇത് നിങ്ങളുടെ ചര്‍മത്തെ ശുദ്ധവും മൃദുവുമാക്കി മാറ്റുന്നു. ശരീരത്തിലെ വിഷാംശങ്ങളെയും നീക്കം ചെയ്യയും.

ഓറഞ്ച്

ഓറഞ്ച്

സിട്രസ് പഴമായ ഓറഞ്ച് വേനല്‍ക്കാലത്ത് സ്വീകരിക്കേണ്ട പ്രധാന ഭക്ഷ്യവസ്തുവാണ്. വൈറ്റമിന്‍ സിയും പ്രോട്ടീനും അടങ്ങിയ ഇവ ശരീരത്തിന് ഊര്‍ജ്ജം നല്‍കും.

തക്കാളി

തക്കാളി

വൈറ്റമിന്‍ സി അടങ്ങിയ തക്കാളിയും വേനല്‍ക്കാലത്ത് കഴിക്കേണ്ട വിഭവമാണ്. ഇത് ശരീരത്തിലെ രോഗാണുക്കളെ കൊല്ലുന്നു. വേനല്‍ക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മികച്ച ഒരു ഉപാധിയാണ് തക്കാളി

രുചികരമായ ഭക്ഷണങ്ങള്‍

രുചികരമായ ഭക്ഷണങ്ങള്‍

എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ടതാണ്. സ്‌പൈസി ഫുഡ് നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ചൂട് പുറപ്പെടുവിക്കും.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷെ വേനല്‍ക്കാലത്ത് ഇത് നല്ലതാവില്ല. മത്സ്യ വിഭവങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതായിരിക്കും നല്ലത്. ആട്ടിറച്ചിയും ചിക്കനുമൊക്കെ കഴിക്കുന്നത് ശരീരത്തില്‍ കൂടുതല്‍ ചൂടുണ്ടാക്കും.

ജംങ്ക് ഫുഡ്

ജംങ്ക് ഫുഡ്

എല്ലാവര്‍ക്കും ഇത്തരം വിഭവങ്ങള്‍ പ്രിയപ്പെട്ടതാണ്. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണമാണിത്. കൃത്രിമ പദാര്‍ത്ഥങ്ങളടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളെ കൂടുതല്‍ അലസനാക്കും.

വറുത്ത ആഹാരങ്ങള്‍

വറുത്ത ആഹാരങ്ങള്‍

മിക്ക ഭക്ഷണങ്ങളിലും ഓയിലുണ്ട്. ഓയില്‍ കൂടുതലുള്ള വറുത്ത ആഹാരങ്ങള്‍ വേനല്‍ക്കാലത്ത് ഗുണകരമാകില്ല. ഇതും നിങ്ങളെ കൂടുതല്‍ ക്ഷീണിതനാക്കും.

സോസ് ചേര്‍ത്ത ഭക്ഷണങ്ങള്‍

സോസ് ചേര്‍ത്ത ഭക്ഷണങ്ങള്‍

സോസ് ഭക്ഷണത്തോട് എല്ലാവര്‍ക്കും പ്രിയമാണ്. വെറുതെ സോസ് കഴിക്കുന്നവരും ഉണ്ട്. ഇത്തരം സോസ് ചേര്‍ത്ത ഭക്ഷണങ്ങള്‍ വയറ്റിന് കേടുവരുത്തും. നിങ്ങളെ അലസനാക്കി നിര്‍ത്തും. ബാര്‍ബിക്യൂ ചിക്കന്‍, സോസ് മുക്കിയ വിഭവങ്ങള്‍ എന്നിവ വേനല്‍ക്കാലത്ത് ഒഴിവാക്കാം.

കാപ്പി

കാപ്പി

തണുപ്പുകാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ എല്ലാവരും കാപ്പി കുടിക്കും. എന്നാല്‍ വേനല്‍ക്കാലത്ത് ഇത് ഒഴിവാക്കേണ്ടിയിരിക്കുന്നു. ഗ്രീന്‍ ടീ നല്ലതാണ്.

തേന്‍

തേന്‍

തേന്‍ നിങ്ങളുടെ ശരീരത്തില്‍ ചൂടുണ്ടാക്കുന്ന ഒന്നാണ്. ഇതും വേനല്‍ക്കാലത്ത് ഒഴിവാക്കാം.

Story first published: Saturday, February 28, 2015, 10:51 [IST]
X
Desktop Bottom Promotion