Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആരോഗ്യമുള്ള കിഡ്നിയ്ക്ക് ഇതെല്ലാം...
ശരീരത്തിന്റെ ഓരോ അവയവത്തിന്റേയും ആരോഗ്യമാണ് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തീരുമാനിയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും ആരോഗ്യകാര്യത്തില്‍ നമ്മള് അല്പം പുറകിലാണ്. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യമാണ് ഇത്തരത്തില്‍ അനാരോഗ്യം നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കിഡ്നി. കിഡ്നിയ്ക്ക് ഏതെങ്കിലും തരത്തില്‍ ദോഷം സംഭവിച്ചാല്‍ അത് നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ സാരമായി ബാധിയ്ക്കുന്നു. എന്നാല്‍ കിഡ്നിയെ സംരക്ഷിക്കാന്‍ അത്യാവശ്യമായി നമ്മള് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാപ്സിക്കം
കാപ്സിക്കം കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ കിഡ്നിയുടെ ആരോഗ്യമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ ഇതിന് നമ്മള് കഴിയ്ക്കേണ്ടത് ചുവന്ന കാപ്സിക്കമാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ സി ബി6 ആസിഡ്, ഫൈബര്‍ തുടങ്ങിയവ കിഡ്നിയെ പല വിധ അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാമെന്നുള്ള ചൊല്ല് വെറുതേയല്ല. കിഡ്നിയുടെ ആരോഗ്യ കാര്യത്തില്‍ ഇത്രയേറെ ശ്രദ്ധ പതിപ്പിക്കുന്ന മറ്റൊരു ഭക്ഷ്യ വസ്തു ഇല്ലെന്നു തന്നെ പറയാം. ജ്യൂസ് ആക്കിയോ അല്ലാതെയോ കഴിയ്ക്കാം.

ക്രാന്‍ബെറി
മൂത്രാശയ സംബന്ധമായ എല്ലാ അസുഖങ്ങളേയും ഇല്ലാതാക്കും ക്രാന്‍ബെറി, ഇത് കിഡ്നിയുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നു. മാത്രമല്ല ക്യാന്‍സറിനേയും പ്രതിരോധിയ്ക്കുന്നു.

മത്സ്യം
മത്സ്യം കഴിയ്ക്കുന്നതും ഇത്തരത്തില്‍ കിഡ്നിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. കൊളസ്ട്രോള്‍ കുറയ്ക്കുകയും ശരീരത്തിന്റെ ഉഷ്ണാവസ്ഥ ഇല്ലാതാക്കുവാനും മത്സ്യത്തിന് കഴിയുന്നു.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള കിഡ്നിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. എന്നാല്‍ പലപ്പോഴും തടി വര്‍ദ്ധിപ്പിക്കുമെന്ന കാരണത്താല്‍ മുട്ടയുടെ വെള്ള ഉപേക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും.



Click it and Unblock the Notifications
