Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
മഞ്ഞ് കാലത്ത് ഇവ കഴിക്കുമ്പോള്‍ ആലോചിക്കാം
സൗന്ദര്യ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും നമ്മള് ഏറ്റവും കൂടുതല്‍ അനുഭവിയ്ക്കുന്നത് മഞ്ഞു കാലത്താണ്. കുറച്ചു കൂടി കഴിഞ്ഞാല്‍ അതി ശൈത്യത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നത്. നാം സാധാരണ ചെയ്യുന്നതില്‍ നിന്നും വിപരീതമായി പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട് മഞ്ഞു കാലത്ത്. മഞ്ഞുകാലത്തെ അലര്‍ജി ഒഴിവാക്കാം....
ശാരീരികവും മാനസികവുമായ ആരോഗ്യത്തിനാണ് ശൈത്യ കാലത്ത് നാം മുന്‍തൂക്കം നല്‍കേണ്ടത്. എന്നാല്‍ പലപ്പോഴും നമ്മുടെ ജീവിത സാഹചര്യങ്ങള്‍ ഇതിനൊന്നും നമ്മെ അനുവദിയ്ക്കുകയില്ല. അതുകൊണ്ടു തന്നെ ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ ഈ മഞ്ഞു കാലവും നമുക്ക് ആരോഗ്യകരമാക്കാം.
എന്തൊക്കെ ഭക്ഷണങ്ങളാണ് മഞ്ഞു കാലത്ത് ഒഴിവാക്കേണ്ടതെന്നു നോക്കാം. ഇവ ഒഴിവാക്കിയില്ലെങ്കില്‍ നമുക്കുണ്ടാകുന്ന ആരോഗ്യപരമായ ദോഷങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ? മഞ്ഞുകാലത്തെ കാല്‍വേദനയ്ക്കു പുറകില്‍

പാല് പാലുല്‍പ്പന്നങ്ങള്‍
പാലും പാലുല്‍പ്പന്നങ്ങളുമാണ് ഏറ്റവും കൂടുതലായി ഒഴിവാക്കേണ്ടത്. എന്നാല്‍ പലപ്പോഴും നമുക്ക് ഒഴിവാക്കാനാവാത്ത പദാര്‍ത്ഥമാണ് പാലും പാലുല്‍പ്പന്നങ്ങളും. ഇത് ശരീരത്തിന് തണുപ്പ് വര്‍ദ്ധിപ്പിക്കുകയും ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.

കാപ്പിയെന്ന വില്ലന്‍
തണുപ്പ് കാലത്ത് കാപ്പി കുടിയ്ക്കുന്നത് ഉന്മേഷം നല്‍കും. എന്നാല്‍ കാപ്പി ഒഴിവാക്കേണ്ട ഒന്നാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകും.

ഇറച്ചിയ്ക്ക് റെഡ് സിഗ്നല്‍
മുട്ടയിലും ഇറച്ചിയിലും നിരവധി പ്രോട്ടീന്‍ ആണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ തണുപ്പു കാലത്ത് ഇത്രയും വിഷം വമിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. ഇതിനു കാരണമെന്താണെന്നു വെച്ചാല്‍ തണുപ്പു കാലത്ത് ഏത് പഴകിയ ഇറച്ചിയും ഫ്രഷ് ആയി ഇരിക്കുന്നതായി തോന്നും. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഒരിക്കലും അറുതിയില്ല എന്നതും സത്യം.

കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍
എണ്ണയും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. വെണ്ണ, പാല്‍ക്കട്ടി തുടങ്ങിയവ കഫക്കെട്ടിന് കാരണമാകും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക.

സ്നാക്സ്
വൈകുന്നേരങ്ങളില്‍ നമ്മുടെ സമയം അധികവും സ്നാക്സ് കഴിയ്ക്കുന്നതിനായി നീക്കിവെയ്ക്കും. പാസ്ത, ബ്രെഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് കഫക്കെട്ടിനോടൊപ്പം തന്നെ മറ്റു ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.

ചോക്ലേറ്റ്
ചോക്ലേറ്റ് കഴിയ്ക്കാന്‍ കാലമോ സമയമോ ഇല്ല. എന്നാല്‍ എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നല്ലേ വെപ്പ്. അതുകൊണ്ടു തന്നെ മഞ്ഞു കാലത്ത് ചോക്ലേറ്റ് കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക.



Click it and Unblock the Notifications
