For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറഞ്ചിനേക്കാള്‍ വൈറ്റമിന്‍ സി ഇതിലുണ്ട്....

|

വൈറ്റമിന്‍ സി നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനും ചര്‍മത്തിളക്കത്തിനുമെല്ലാം ഇതു സഹായിക്കും.

ഈ വൈറ്റമിന്‍ ദിവസവും 95 മില്ലി പുരുഷന്മാര്‍ക്കും 75 മില്ലി സ്ത്രീകള്‍ക്കും വേണം.

പുരുഷസെക്‌സ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കാം

വൈറ്റമിന്‍ സി എന്നു പറയുമ്പോള്‍ ആദ്യം നമ്മുടെ മനസിലെത്തുന്ന ചിത്രം ഓറഞ്ചിന്റേതായിരിയ്ക്കും. എന്നാല്‍ ഓറഞ്ചിനേക്കാള്‍ വൈറ്റമിന്‍ സി ധാരാളമുള്ള പല ഭക്ഷണങ്ങളുമുണ്ട്.

ഇവയെന്തൊക്കെയെന്നു നോക്കൂ,

സ്‌ട്രോബെറി

സ്‌ട്രോബെറി

ഓറഞ്ചിനേക്കാള്‍ വൈറ്റമിന്‍ സി ഉള്ള ഫലവര്‍ഗമാണ് സ്‌ട്രോബെറി. ഇതില്‍ ആന്തോസയാനിനുകളുടെ രൂപത്തിലാണ് വൈറ്റമിന്‍ സി ഉള്ളത്.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളാണ് കൂടുതല്‍ വൈറ്റമിന്‍ സി ഉള്ള മറ്റൊരു പഴവര്‍ഗം. വൈറ്റമിനു പുറകെ ഇതില്‍ തയാമിന്‍, മാംഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്.

കാലേ

കാലേ

കാലേ എന്ന ഇലക്കറിയിലും ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ആസ്തമ, ക്യാന്‍സര്‍ എന്നിവയെ ചെറുക്കുന്നതിന് ഏറെ സഹായകമാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

വൈറ്റമിന്‍ സി ധാരാളമടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബ്രൊക്കോളി. ക്യാന്‍സര്‍ തടയാന്‍ സഹായകമായ നല്ലൊരു ഭക്ഷണവസ്തുവെന്നു പറയാം.

മാങ്ങ

മാങ്ങ

മാങ്ങയില്‍ ഓറഞ്ചിലുള്ളതിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കാനും സഹായകമാണ്.

കിവി

കിവി

കിവിയിലും ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതില്‍ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളമുണ്ട്.

കോളിഫഌര്‍

കോളിഫഌര്‍

കൂടുതല്‍ വൈറ്റമിന്‍ സി കോളിഫഌവറിലുമുണ്ട്. ഇതിനു പുറമെ ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന്‍ ബി കോംപ്ലക്‌സ് എന്നിവയും കോളിഫഌവറില്‍ അടങ്ങിയിട്ടുണ്ട്.

പപ്പായ

പപ്പായ

വൈറ്റമിന്‍ സി ധാരാളമടങ്ങിയ മറ്റൊരു ഭക്ഷണവസ്തുവാണ് പപ്പായ. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. ദഹനത്തിനും നല്ലതാണ്.

പേരയ്ക്ക

പേരയ്ക്ക

പേരയ്ക്കയിലും ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഭക്ഷണവസ്തുവാണിത്.

മുളക്, ക്യാപ്‌സിക്കം

മുളക്, ക്യാപ്‌സിക്കം

മുളക്, ക്യാപ്‌സിക്കം എന്നിവയിലും ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

English summary

Foods That Contain More Vitamin C Than Oranges

Vitamin C is important for human body. There are some foods which contain more vitamin C than oranges. Here is a list of vitamin C & E foods.
Story first published: Wednesday, June 10, 2015, 11:02 [IST]
X
Desktop Bottom Promotion