Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഈ ഭക്ഷണങ്ങള്‍ക്ക് എക്സ്പയറി ഡേറ്റില്ല
പല ഭക്ഷണങ്ങളും നമ്മള് എക്സ്പയറി ഡേറ്റിന്റെ കാര്യം പറഞ്ഞ് ഒഴിവാക്കാറുണ്ട്. അത് നമുക്ക് പ്രിയപ്പെട്ട ഏത് ഭക്ഷണമാണെങ്കിലും. എന്നാല്‍ പല ഭക്ഷണങ്ങളും കഴിയ്ക്കുന്നതിന് എക്സ്പയറി ഡേറ്റില്ല. ഇവ ആരോഗ്യത്തിന് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയുമില്ല. എല്ലാ ജങ്ക്ഫുഡിനേയും സംശയിക്കേണ്ട
പലപ്പോഴും ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്‍പിലാണ് ബ്രഡ്. അതുപോലെ തന്നെ നിരവധി ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കളയേണ്ടി വരുന്നത്.
എന്നാല്‍ ഇന്ന് നാം ഉപയോഗിക്കുന്ന പല വസ്തുക്കള്‍ക്കും ഒരു നിശ്ചിത തീയ്യതി നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ എക്സ്പയറി ഡേറ്റില്ലാത്ത ചില ഭക്ഷണങ്ങള്‍ നമുക്കിടയിലുണ്ട്. ഇവ ഏതൊക്കെയെന്ന് നോക്കാം. അത്താഴത്തിനു ശേഷം ഇവ നിര്‍ബന്ധം

ധാന്യങ്ങള്‍
പലപ്പോഴും ധാന്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കുറേ കാലത്തിനു ശേഷം അത് പൂത്ത് പോയാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ചില ധാന്യങ്ങള്‍ ആറു മാസത്തിലധികം കേടു കൂടാതിരിക്കും എന്നതാണ് സത്യം. പ്രത്യേകിച്ചും നമ്മള് പ്രഭാത ഭക്ഷണങ്ങളായി ഉപയോഗിക്കുന്ന ഓട്സ്, കോണ്‍ഫഌക്സ് തുടങ്ങിയവ.

പാസ്ത
നമ്മളില്‍ എത്ര പേര്‍ക്ക് പാസ്ത ഇഷ്ടമാണ്? എന്നാല്‍ ഇഷ്ടക്കൂടുതലുണ്ടായാലും പലപ്പോഴും എക്സ്പയറി ഡേറ്റിന്റെ കാര്യം പറഞ്ഞ് പാസ്ത കളയേണ്ട അവസ്ഥയുണ്ടായിട്ടുണ്ടോ? എന്നാല്‍ ഇനി പാസ്ത കളയേണ്ട കാരണം ഇതില്‍ അല്പം പോലും ജലാംശം ഇല്ല, അതുകൊണ്ടു തന്നെ ദീര്‍ഘനാള്‍ കേടു കൂടാതിരിക്കും എന്നതും സത്യം.

ബ്രഡ്
എന്താ കേട്ടിട്ട് വിശ്വാസമാകുന്നില്ലേ? എത്രയും പെട്ടെന്ന് നമ്മള് വലിച്ചെറിയുന്ന ഒന്നാണ് ബ്രഡ്. എന്നാല്‍ ഇനി ബ്രഡിനെ വലിച്ചെറിയേണ്ട. ബ്രഡിന്റെ അരികിലുള്ള കട്ടി കൂടിയ ഭാഗം എടുത്തു കളഞ്ഞാല്‍ എത്ര കാലം വേണമെങ്കിലും ബ്രഡ് കേടു കൂടാതിരിക്കും.

തൈര്
തൈരിനേയും പലപ്പോഴും എക്സ്പയറി ഡേറ്റിന്റെ കാര്യം പറഞ്ഞ് നമ്മള് ഒഴിവാക്കാറുണ്ട്. എന്നാല്‍ നമ്മള് വാങ്ങിക്കുന്ന തൈര് കൂടുതല്‍ കാലം ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ അതിന്റെ സീല്‍ പൊട്ടിക്കാതിരുന്നാല്‍ മതി.

ചിപ്സ്
ചിപ്സ് കഴിയ്ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. എക്സ്പയറി ഡേറ്റിനെ പേടിക്കാതെ ചിപ്സ് കഴിയ്ക്കാം എന്നതാണ് ഏറ്റവും വലിയ കാര്യം. മാസങ്ങളോളം ചിപ്സ് ഉപയോഗിക്കാം എന്നതാണ് സത്യം.

ചോക്ലേറ്റ്
ചോക്ലേറ്റ് കഴിയ്ക്കുന്നതിന് പ്രായപരിധിയില്ല. എന്നാല്‍ ചോക്ലേറ്റിനെ കുറിച്ച് പല അബദ്ധ ധാരണകളും നിലനില്‍ക്കുന്നുണ്ട്. പക്ഷേ എക്സ്പയറി ഡേറ്റിനെ പേടിക്കാതെ കഴിയ്ക്കാം എന്നതാണ് ചോക്ലേറ്റിന്റെ ഏറ്റവും വലിയ ഗുണം.

മയോണൈസ്, ജാം
മയോണൈസ്, ജാം തുടങ്ങിയവയ്ക്ക് എക്സ്പയറി ഡേറ്റ് പരിധിയുണ്ടെങ്കിലും ഇവയൊന്നും എക്സ്പയറി ഡേറ്റിനു ശേഷം കളയേണ്ടി വരില്ല എന്നതാണ് സത്യം.

വെള്ളം
എക്സ്പയറി ഡേറ്റ് എന്ന കാര്യത്തില്‍ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്തതാണ് വെള്ളം. പക്ഷേ വൃത്തിയുള്ള ചുറ്റുപാടില്‍ നിന്ന് ലഭിയ്ക്കുന്ന വെള്ളമായിരിക്കണം എന്ന നിബന്ധന മാത്രമേ ഉള്ളൂ.

അച്ചാറുകള്‍
പഴകുന്തോറും സ്വാദ് കൂടുന്നതാണ് അച്ചാറുകള്‍. അതുകൊണ്ടു തന്നെ എക്സ്പയറി ഡേറ്റിന്റെ കാര്യത്തില്‍ സംശയം വേണ്ട എന്നത് അച്ചാറിനെ നമ്മുടെ പ്രിയ വിഭവമാക്കി മാറ്റുന്നു.

വൈന്‍
പഴകുന്തോറും വീര്യം കൂടുന്നതാണ് വൈന്‍. അതുകൊണ്ടു തന്നെ എത്ര കാലം കഴിഞ്ഞു വേണമെങ്കിലും വൈന്‍ ഉപയോഗിക്കാം.



Click it and Unblock the Notifications
