Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ജങ്ക്ഫുഡുകള്‍ ആരോഗ്യത്തിനായി...
ജങ്ക്ഫുഡിനുള്ള പേരുദോഷമാണ് ഇവ ആരോഗ്യത്തെ നശിപ്പിക്കുമെന്നത്. എന്നാല്‍ എല്ലാ ജങ്ക്ഫുഡുകളും ആരോഗ്യത്തിന് ഹാനീകരമല്ല എന്നതാണ് സത്യം. എന്നു കരുതി ഇന്നു മുതല്‍ ജങ്ക് ഫുഡിനെ സ്ഥിരം ഭക്ഷണമാക്കാം എന്നു കരുതുന്നവര്‍ കരുതിയിരിക്കുക.
തല ചുറ്റുന്നുവോ, കാരണം??
ആരോഗ്യം നല്കുന്ന ഈ കാറ്റഗറിയില്‍ പെട്ട ഭക്ഷണങ്ങളും ഉണ്ട്. എന്നാല്‍ ഇവയേതെന്ന് തിരിച്ചറിഞ്ഞായിരിക്കണം നമ്മള് കഴിക്കേണ്ടതെന്നതാണ് സത്യം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കഴിക്കാവുന്നത് എന്നു നോക്കാം.

ചിപ്സ്
ചിപ്സിനെയെല്ലാം കയ്യകലത്തില്‍ നിര്‍ത്തുന്നതാണ് നമ്മുടെ ശീലം. എന്നാല്‍ എല്ലാ ചിപ്സും ഇത്തരത്തില്‍ ഹാനീകരമല്ല. നമ്മള് വീട്ടിലുണ്ടാക്കുന്ന ചിപ്സ് എപ്പോഴും ആരോഗ്യം നല്‍കുന്നത് തന്നെയാണ് എന്നതാണ് സത്യം. കാരണം ആരോഗ്യ കാര്യത്തില്‍ അത്രയേറെ ശ്രദ്ധിക്കുന്നവര്‍ ഒരിക്കലും അനാരോഗ്യം നല്കുന്ന ഒന്നും ഇതില്‍ ചേര്ക്കില്ലെന്നതു കൊണ്ടു തന്നെ.

ചോക്ലേറ്റ്
ചോക്ലേറ്റ് ഇഷ്ടപ്പെടാന്‍ പ്രായഭേദമില്ല. കുട്ടികള്‍ മുതല്‍ പല്ലില്ലാത്തവര്‍ വരെ ചോക്ലേറ്റിന്റെ ആരാധകരാണ്. എന്നാല്‍ പലപ്പോഴും നമ്മള് ഒഴിവാക്കി നിര്‍ത്തുന്ന ഭക്ഷണമാണ് ചോക്ലേറ്റ്. പക്ഷേ ചോക്ലേറ്റിന്റെ കാര്യത്തിലും പേടി വേണ്ട എന്നാണ് ആരോഗ്യ വിദഗ്ധര്‍ ഈ അടുത്ത കാലത്തായി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.

റെഡ് വൈന്‍
ആല്‍ക്കഹോളിനെ ഒരിക്കലും കൂടെക്കൂട്ടാന്‍ പറ്റാത്തതാണ്. എന്നാല്‍ റെഡ് വൈനിന് ഇത്തരത്തില്‍ യാതൊരു തരത്തിലുള്ള അനാരോഗ്യ പ്രശ്നങ്ങളേയും ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്.

കാപ്പി
കാപ്പി നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ കാപ്പിയുടെ അമിതോപയോഗം പല രോഗങ്ങള്‍ക്കും കാരണമാകുമെന്നും നമുക്കറിയാം. എന്നാല്‍ ദിവസവും കാപ്പി കുടിയ്ക്കുന്നത് കരള്‍ സംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കും എന്നതാണ് സത്യം.

ഐസ്ക്രീം
എന്തുകൊണ്ട് ഐസ്ക്രീം നമുക്ക് പ്രിയപ്പെട്ടതാകുന്നു? പ്രായഭേദമന്യേ എല്ലാവര്ക്കും ഇഷ്ടപ്പെടുന്നതാണ് ഐസ്ക്രീം. ജങ്ക് ഫുഡ് വിഭാഗത്തിലാണ് ഐസ്ക്രീമിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ഐസ്ക്രീം പ്രേമികളില്‍ സങ്കടമുണ്ടാക്കുന്നു.



Click it and Unblock the Notifications
