For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വീറ്റ് കോണ്‍ കഴിച്ചാല്‍ ഗുണങ്ങള്‍ പലത്..

By Sruthi K M
|

ഒരു നല്ല ആരോഗ്യസംരക്ഷണത്തിന് ഭക്ഷണങ്ങള്‍ പ്രധാന ഘടകമാണ്. ശരീരത്തില്‍ വൈറ്റമിനും, മിനറല്‍സും മറ്റ് പോഷകങ്ങളും എത്തിക്കാന്‍ ഇവ സഹായിക്കുന്നു. നിങ്ങള്‍ ദിവസവും പല തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ട്. ചിക്കനും, പന്നിയിറച്ചിയും കഴിക്കുന്നതിലൂടെ പ്രോട്ടീന്‍ നിങ്ങള്‍ക്ക് കിട്ടുന്നു. അതുപോലെ ഗോതമ്പ്, അരി ആഹാരം എന്നിവ കാര്‍ബോഹൈഡ്രേറ്റ്‌സും ലഭ്യമാക്കുന്നു.

എന്നാല്‍ ഇതൊക്കെ ഒരു ഭക്ഷ്യവസ്തുവില്‍ നിന്ന് ലഭ്യമായാലോ? നിങ്ങള്‍ക്കറിയാമോ മധുരമുള്ള ചോളം ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ തരുന്നുണ്ടെന്ന്. സാധാരണ ചോളം കഴിക്കുന്നതിനേക്കാള്‍ ഗുണം സ്വീറ്റ് കോണ്‍ തരമെന്നാണ് പറയുന്നത്. ഇത് കൊണ്ടു പല വിഭവങ്ങളും ഉണ്ടാക്കുന്നുണ്ട്. സാലഡാക്കാം, വേവിച്ചും കഴിക്കാം.

<strong>ചോളം കഴിച്ചാല്‍...</strong>ചോളം കഴിച്ചാല്‍...

ഇതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഹൃദയം, പ്രമേഹം,ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങി പല രോഗങ്ങള്‍ക്കുമുള്ള മരുന്നായി സ്വീറ്റ് കോണിനെ ഉപയോഗിക്കാം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് സ്വീറ്റ് കോണ്‍ നല്‍കുന്നത് എന്ന് നോക്കാം..

കലോറിയുടെ കേന്ദ്രം

കലോറിയുടെ കേന്ദ്രം

സ്വീറ്റ് കോണ്‍ കലോറിയുടെ കേന്ദ്രമാണെന്ന് പറയാം. കുട്ടികളിലെ ഭാരക്കുറവ് പരിഹരിക്കാന്‍ ഇത് കൊടുക്കാം. നിങ്ങളുടെ ദിവസവുമുള്ള ഡയറ്റില്‍ സ്വീറ്റ് കോണ്‍ ഉള്‍പ്പെടുത്തൂ. 342 കലോറി സ്വീറ്റ് കോണില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് പെട്ടെന്ന് തടി കൂട്ടും.

മൂലക്കുരുവും ക്യാന്‍സറും

മൂലക്കുരുവും ക്യാന്‍സറും

സ്വീറ്റ് കോണില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് വേണ്ടി സഹായിക്കുന്നു. ഇത് മലബന്ധവും, മൂലക്കുരുവിനെയും പ്രതിരോധിക്കുന്നു. കൂടാതെ കോളന്‍ ക്യാന്‍സര്‍ ഇല്ലാതാക്കാനും സഹായിക്കും.

വൈറ്റമിന്റെ കേന്ദ്രം

വൈറ്റമിന്റെ കേന്ദ്രം

സ്വീറ്റ് കോണ്‍ വൈറ്റമിന്‍ ബി യുടെ കേന്ദ്രമാണെന്ന് പറയാം. വൈറ്റമിന്‍ ബി സംയുക്തങ്ങളായ തൈമീന്‍ , നയസിന്‍ എന്നിവ നാഡീവ്യൂഹത്തിന് ഗുണം നല്‍കുകയും വയറിളക്കം, മറവിരോഗം തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മിനറല്‍സിന്റെ കേന്ദ്രം

മിനറല്‍സിന്റെ കേന്ദ്രം

സ്വീറ്റ് കോണില്‍ അനേകം മിനറല്‍സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തുന്നു. മിനറല്‍സായ സിങ്ക്, അയേണ്‍, കോപ്പര്‍, മെഗ്നീഷ്യം,സെലനിയം തുടങ്ങിയവ സ്വീറ്റ് കോണിലുണ്ട്.

ആന്റിയോക്‌സിഡന്റ്‌സ്

ആന്റിയോക്‌സിഡന്റ്‌സ്

പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സ്വീറ്റ് കോണില്‍ ധാരാളം ആന്റിയോക്‌സിഡന്റ്‌സ് വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ പുറം തള്ളി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാതെ നോക്കുന്നു.

ഹൃദയ കവചമായി

ഹൃദയ കവചമായി

ഹൃദയത്തിന് സംരക്ഷണം നല്‍കാന്‍ സ്വീറ്റ് കോണിന് കഴിവുണ്ട്. അല്‍പം ഓയില്‍ ഉപയോഗിച്ച് സ്വീറ്റ് കോണ്‍ പാകം ചെയ്ത് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ആര്‍ത്രൈറ്റീസ് രോഗങ്ങള്‍ ഇല്ലാതാക്കും. ഹൃദയാഘാതത്തിന്റെ സാധ്യതകള്‍ കുറയ്ക്കുന്നു.

അനീമിയയെ ചെറുക്കുന്നു

അനീമിയയെ ചെറുക്കുന്നു

സ്ത്രീകളിലെ രക്തക്കുറവ് പരിഹരിക്കാന്‍ സ്വീറ്റ് കോണിന് കഴിയും. അനീമിയ പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കാം. അയോണിന്റെ കുറവാണ് ഇത്തരം രോഗത്തിന് പ്രധാന കാരണം. സ്വീറ്റ് കോണില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സ്വീറ്റ് കോണ്‍ സഹായിക്കും.

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ

സ്വീറ്റ് കോണ്‍ മഞ്ഞ നിറത്തിലുള്ളത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത് ബീറ്റാ കരോട്ടീനിന്റെ കേന്ദ്രമാണ്. ഇത് വൈറ്റമിന്‍ എ ശരീരത്തില്‍ എത്തിക്കുന്നു. ഇത് നിങ്ങളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും നല്ല ചര്‍മത്തിനും സഹായിക്കുന്നു.

പ്രമേഹത്തിന്

പ്രമേഹത്തിന്

നിങ്ങളുടെ ഡയറ്റില്‍ എന്നും സ്വീറ്റ് കോണ്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പ്രമേഹത്തിന്റെ സാധ്യതയില്ലാതാക്കാം. പ്രമേഹ രോഗികള്‍ ചോളം കഴിക്കുന്നത് നല്ലതാണ്.

ഹൈപ്പര്‍ടെന്‍ഷന്‍ ഇല്ലാതാക്കുന്നു

ഹൈപ്പര്‍ടെന്‍ഷന്‍ ഇല്ലാതാക്കുന്നു

ഹൈപ്പര്‍ടെന്‍ഷന്‍ മിക്കവര്‍ക്കും ഉണ്ടാകുന്ന പ്രധാന പ്രശ്മാണ്. ഫിനോളിക് ഫൈറ്റോകെമിക്കല്‍സ് അടങ്ങിയ ചോളം ഹൈപ്പര്‍ടെന്‍ഷനോട് പൊരുതുന്നു.

സന്ധിവേദന അകറ്റും

സന്ധിവേദന അകറ്റും

സ്വീറ്റ് കോണില്‍ അടങ്ങിയിരിക്കുന്ന മെഗ്നീഷ്യം, അയേണ്‍, വൈറ്റമിന്‍ ബി, പ്രോട്ടീന്‍ എന്നിവ സന്ധിവേദനകളെ ഇല്ലാതാക്കുന്നു. നല്ല ആശ്വാസം നല്‍കുന്നു.

ഊര്‍ജ്ജത്തിന്റെ കേന്ദ്രം

ഊര്‍ജ്ജത്തിന്റെ കേന്ദ്രം

കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ സ്വീറ്റ് കോണ്‍ ശരീരത്തിന് ധാരാളം ഊര്‍ജ്ജം നല്‍കും.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

സ്വീറ്റ് കോണില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ഗര്‍ഭിണികളുടെ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും.

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ് പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ ചോളത്തിന് കഴിവുണ്ട്. ദിവസവും സ്വീറ്റ് കോണ്‍ കഴിക്കുക. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാം.

English summary

health benefits of eating sweet corn

munching sweet corns can be an option of tasty yet healthy snack. Here are some health benefits of sweet corn.
Story first published: Tuesday, March 24, 2015, 15:41 [IST]
X
Desktop Bottom Promotion