For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പയര്‍

By Sruthi K M
|

നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊള്‌സട്രോളിലെ ഇല്ലാതാക്കാന്‍ പയറുവര്‍ഗങ്ങള്‍ക്കു സാധിക്കും. ബീന്‍സ്, പയര്‍, തുവര തുടങ്ങിയവ ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോളിന് പരിഹാരമാകും എന്നാണ് പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഇതുമൂലം ഹൃദയ രക്തധമനീ രോഗങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

beans

ദിവസവും ആഹാരത്തില്‍ പയറുവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോള്‍ അഞ്ച് ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട്. നമ്മുടെ ഹൃദയവും രക്തധമനികളും സംരക്ഷിക്കുന്നതിന് ഡയറ്റില്‍ പയറുവര്‍ഗ്ഗങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തണം.

തേങ്ങാച്ചായ നിങ്ങളുടെ ആരോഗ്യത്തിന്

ഇതില്‍ പ്രോട്ടീന്‍, വൈറ്റമിന്‍ എ, തയാമിന്‍, റൈബോഫഌവിന്‍, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങി എല്ലാ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ ഇല്ലാത്ത വര്‍ഗമാണ് പയറുവര്‍ഗ്ഗങ്ങള്‍.

beans

ബട്ടര്‍ ബീന്‍സ്, ഹരിക്കോട്ട് ബീന്‍സ്, കറുത്ത പയര്‍, ചുവന്ന പയര്‍, ചുവന്ന കിഡ്‌നി ബീന്‍സ്, പീജിയന്‍ ബീന്‍സ്,കടല തുടങ്ങിയവയൊക്കെ പയറുവര്‍ഗ്ഗത്തില്‍ പെടുന്നവയാണ്. ഇവ നാരുകളുടെ കലവറയുമാണ്.

ഊര്‍ജ്ജ സമ്പുഷ്ടമാണ് പയര്‍വര്‍ഗ്ഗത്തില്‍പെട്ട പച്ചക്കറികള്‍. സങ്കീര്‍ണ്ണമായതും സാവധാനം ദഹിക്കുന്നതുമായ അന്നജം ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

English summary

eat beans reduce your cholesterol

People who eat more legumes, such beans and peas, may have lower levels of bad cholesterol
Story first published: Wednesday, July 8, 2015, 14:34 [IST]
X
Desktop Bottom Promotion