Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഭക്ഷ്യവിഷബാധ എങ്ങനെ തടയാം..
നിങ്ങള്‍ കഴിക്കുന്ന ആഹാരങ്ങളാണ് പ്രധാനമായും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പല ലക്ഷണങ്ങളും ഭക്ഷ്യവിഷബാധയേറ്റാല്‍ ഉണ്ടാകുന്നു.
ഇത് ഒരു തരം അണുബാധയാണ്, എന്നാല്‍ ഇത് മരണകാരണവുമാകാം. നിങ്ങളുടെ ജീവിതരീതി, ശുചിത്വം, ഭക്ഷണം തയ്യാറാക്കുന്ന വിധം എന്നിവയൊക്കെ ഇത്തരം രോഗം ഉണ്ടാക്കാം. ബാക്ടീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിക്കുകയും ഇത് ദഹിക്കാതെ വരികയും ഒടുവില്‍ ഇത്തരം പ്രശ്നങ്ങളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.
ഭക്ഷണം ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ഭക്ഷ്യവിഷബാധയെന്ന മാരക രോഗം നിങ്ങള്‍ക്ക് പിടിപ്പെടാതെ നോക്കാം.

വ്യക്തിപരമായ ശുചിത്വം
നിങ്ങള്‍ എന്നും വൃത്തിയായിട്ടിരിക്കുകയാണ് ആദ്യം വേണ്ടത്. ഭക്ഷമം കഴിക്കുമ്പോള്‍, പാചകം ചെയ്യുമ്പോള്‍ വ്യക്തിപരമായ ശുചിത്വം ഉറപ്പുവരുത്തണം. ഇടയ്ക്കിടെ കൈകള്‍ കഴുകണം. അടുക്കളയില്‍ നില്ക്കുമ്പോള് നിങ്ങള്‍ തുണി, ചവറ്റുകൊട്ട എന്നിവ എപ്പോഴും തൊടുന്നു. ഇതില്‍ നിന്നൊക്കെ അണുക്കള്‍ പ്രവേശിക്കാം. നഖം എപ്പോഴും വൃത്തിയാക്കിവെക്കുക.

കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ച്, ടവല്‍
കഴുകാന്‍ ഉപയോഗിക്കുന്ന സ്പോഞ്ച്, തുണികള്‍ എന്നിവ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക. നന്നായി കഴുകി വൃത്തിയാക്കുക. ഇതില്‍ നിന്നും പല തരത്തിലൂള്ള ബാക്ടീരിയകളും അടുക്കളയിലും നിങ്ങളുടെ ഭക്ഷണത്തിലും പ്രവേശിക്കാം.

പച്ചക്കറികള്‍ നന്നായി കഴുകുക
നിങ്ങള്‍ എത്ര പ്രാവശ്യം പച്ചക്കറികള്‍ വെള്ളത്തിലിട്ട് കഴുകുന്നുണ്ട്. ഒരു തവണ മാത്രമാണോ. എത്ര തവണ കഴുകുന്നോ അത്രയും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികള്‍ നന്നായി കഴുകിയിരിക്കണം. പച്ചക്കറികളില്‍ കലര്‍ന്നിരിക്കുന്ന മണ്ണ് നന്നായി കഴുകി കളയണം.

കഷ്ണങ്ങളാക്കാന്‍ ഉപയോഗിക്കുന്ന പലക
നിങ്ങള്‍ പച്ചക്കറികളും മാംസങ്ങളും ഒരു പലക ഉപയോഗിച്ച് തന്നെയാണോ ഉപയോഗിക്കുന്നത്. എന്നാല്‍ രണ്ടിനും രണ്ട് പലക ഉപയോഗിക്കുക. പലക നന്നായി ദിവസവും കഴുകി വൃത്തിയാക്കുക. ഇതില്‍ നിന്നും പെട്ടെന്ന് ബാക്ടീരിയകള്‍ പ്രവേശിക്കാം.

നന്നായി ആഹാരം വേവിക്കുക
വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നന്നായി വെന്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക. ഇറച്ചി പോലുള്ള കൊഴുപ്പു കൂടിയവ നന്നായി വേവിക്കേണ്ടതാണ്. ബാക്ടീരിയകള്‍ നശിക്കാന്‍ നല്ല സമയം ഇതിന് ആവശ്യമാണ്. തോടുള്ള മത്സ്യങ്ങള്‍ നന്നായി വെന്തില്ലെങ്കില്‍ വയറ്റില്‍ പല രോഗങ്ങളും ഉണ്ടാകാം.

പഴക്കം ചെന്ന ഭക്ഷണങ്ങള്‍
പുറത്തുനിന്ന് പാക്കറ്റ് ഭക്ഷണങ്ങള്‍ വാങ്ങിക്കുമ്പോള്‍ പാക്കറ്റില്‍ കൊടുത്തിരിക്കുന്ന ദിവസം ശ്രദ്ധിക്കുക. അതുപോലെ തന്നെ വീട്ടില്‍ നിന്നുണ്ടാക്കുന്ന വിഭവങ്ങള്‍ ഒന്നില്‍ കൂടുതല്‍ ദിവസം വച്ച് കഴിക്കാതിരിക്കുക.

പാകം ചെയ്ത ഭക്ഷണം ദീര്‍ഘനേരം വയ്ക്കരുത്
ഉണ്ടാക്കിയ ഭക്ഷണം ദീര്‍ഘനേരം അടുക്കളയിലോ മുറിയിലെ അടച്ചു വയ്ക്കാതിരിക്കുക. പെട്ടെന്ന് കഴിക്കുന്നതാണ് നല്ലത്. മത്സ്യങ്ങള്‍, മുട്ട എന്നിവ ദീര്‍ഘനേരം വെച്ചിരുന്നാല്‍ നല്ലതല്ല. മുറിയിലെ താപനില ദീര്‍ഘനേരം തട്ടുന്നത് ദോഷകരമാണ്. അതുപോലെ ഫ്രിഡ്ജില്‍ വെച്ച ആഹാരം നന്നായി ചൂടാക്കിയശേഷം മാത്രം കഴിക്കുക.

ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍
പച്ചക്കറികളും മാംസങ്ങള്‍ ഫ്രിഡ്ജില്‍ വേര്‍തിരിച്ച് വയ്ക്കുക. ഒരുമിച്ച് ഒരിക്കലും വയ്ക്കരുത്. ഫ്രിഡ്ജിന്റെ തണുപ്പ് കൂട്ടിവയ്ക്കാതിരിക്കുക. നന്നായി എല്ലാ ഭക്ഷണങ്ങളും കവര്‍ ചെയ്ത് വയ്ക്കുക.



Click it and Unblock the Notifications