Latest Updates
-
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും
ഇവ കഴിയ്ക്കും മുന്‍പ് ക്യാന്‍സറിനെ ഓര്‍ക്കുക
ക്യാന്‍സര്‍ എത്ര ചികിത്സിച്ചാലും വീണ്ടും വീണ്ടും വരുന്ന മഹാമാരി. എന്നാല്‍ ഇപ്പോഴത്തെ ജിവിത സാഹചര്യമാണ് പലപ്പോഴും ക്യാന്‍സറിന് കാരണമെന്നത് സത്യം. ഇതെല്ലാം നമുക്ക് അറിയാവുന്ന കാര്യമാണെങ്കിലും ജീവിതശൈലിയില്‍ മാറ്റം വരുത്താനൊന്നും നമ്മള് തയ്യാറല്ല.
ശരീരത്തിലെ കീടനാശിനികള്‍ പുറന്തള്ളാം
എങ്കിലും ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ അല്പം നീളം കൂടിയിരുന്നാല്‍ നമുക്ക് നഷ്ടമൊന്നുമില്ലല്ലോ? മാത്രമല്ല ഇതിനായി എന്തൊക്കെ കാര്യങ്ങള്‍ നാം ഉപേക്ഷിക്കണം എന്നു നോക്കാം. ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ മതി , പിന്നെ ക്യാന്‍സറെന്നല്ല ഒരു രോഗവും നമ്മളെ എളുപ്പത്തില്‍ പിടികൂടില്ലെന്നതാണ് കാര്യം.

പോപ്കോണ്‍
പോപ്കോണ്‍ നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ സാധാരണ പോപ്കോണ്‍ ആരോഗ്യത്തിന് അത്ര പ്രശ്നമല്ല പക്ഷേ മൈക്രോവേവേവ് പോപ്കോണ്‍ ശ്വാസകോശാര്ബുദ്ദത്തിന് വഴിതെളിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പഴങ്ങള്‍ നല്ലത് തന്നെ പക്ഷേ...
പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് നല്ലത് തന്നെ എന്നാല്‍ ഇന്നു വിപണിയില്‍ നിന്നും ലഭിക്കുന്ന പഴത്തിന്റേയും പച്ചക്കറിയുടേയും സുരക്ഷിതത്വം എത്രയെന്ന കാര്യത്തില്‍ സംശയമില്ലേ. ഇത്തരത്തില്‍ അമിത കീടനാശിനി ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഇത്തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉദരക്യാന്‍സറിന് കാരണമാകും.

തക്കാളി സോസ്
സോസ് ഇല്ലാതെ ഇക്കാലത്ത് പലതും ഇറങ്ങില്ല. എന്നാല്‍ സോസ് നമ്മുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. മാത്രമല്ല ഇത് ക്യാന്‍സറിന് കാരണമാവുകയും ചെയ്യുന്നു.

ഇറച്ചി പലതരം
പലതരത്തിലുള്ള ഇറച്ചി നാം ഉപയോഗിക്കാറുണ്ട്. പ്രോസസ്സ്ഡ് മീറ്റ് ഉണ്ടാക്കുന്ന പ്രശ്നം ഒരിക്കലും പരിഹരിക്കാനാവാത്തതാണ്. ക്യാന്‍സര്‍ മാത്രമല്ല ഇതിന്റെ സംഭാവന കരള്‍ രോഗത്തിനും ഇത് വഴി വെയ്ക്കും.

സാല്‍മണ്‍
ഏത് ഭക്ഷണമായാലും നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും രോഗങ്ങള്‍ ഉണ്ടാവുന്നതും. സാല്‍മണ്‍ ഉപയോഗിക്കുന്നത് നല്ലതാണ് എന്നാല്‍ പലപ്പോഴും ഇതിന്റെ അനരോഗ്യകരമായ ഉപയോഗം അമിത മസാലകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ അനാരോഗ്യത്തിന് വഴി തെളിയ്ക്കും.

ചിപ്സ്
എല്ലാ ചിപ്സും ക്യാന്‍സര്‍ വാഹകരല്ല, ഉരുളക്കിഴങ്ങ് ചിപ്സ് ഉപയോഗിക്കുന്നത് അല്പം ശ്രദ്ധയോടെ വേണം എന്നതാണ് സത്യം. ഇത് നല്കുന്ന സംഭാവന ഒരിക്കലും ശരീരത്തില്‍ നിന്ന് വിട്ടു പോകില്ല. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കാണ് ഉരുളക്കിഴങ്ങ് ചിപ്സ് വഹിക്കുന്നത്.

എണ്ണകളിലും രോഗം
പാചകത്തിനായി നാം ഉപയോഗിക്കുന്ന എണ്ണകളും രോഗവാഹകരാണ്. വെളിച്ചെണ്ണയും ഒലീവ് ഓയിലും സോയാ ഓയിലും എല്ലാം ഉപയോഗിക്കുന്നതാണ് നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനുള്ള ഏക പോംവഴി.

അച്ചാര്‍ മോശമല്ല
അച്ചാറില്ലെങ്കില്‍ ഭക്ഷണമിറങ്ങില്ല നമ്മളില്‍ പലര്‍ക്കും. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ നമ്മള് വാങ്ങിച്ചു കഴിക്കുന്ന അച്ചാര്‍ ക്യാന്‍സറിന്റെ ഉറവിടമാണ് എന്നതാണ് സത്യം. ഇതിലടങ്ങിയിട്ടുള്ള വിനാഗിരി സ്തനാര്‍ബുധം ഉണ്ടാക്കുന്നതില്‍ കേമനാണ്.

ശുദ്ധീകരിച്ച പഞ്ചസാര
ശുദ്ധീകരിച്ച പഞ്ചസാരയാണ് മറ്റൊരു ക്യാന്‍സറുണ്ടാക്കുന്ന പ്രധാനി. ഇതിലെ ഫ്രക്ടോസ് ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.

ഡയറ്റ് എന്ന വില്ലന്‍
ഡയറ്റ് എന്ന പേരില്‍ നമ്മള് കാണിച്ചു കൂട്ടുന്ന പല കോമാളിത്തരങ്ങളും പലപ്പോഴും അനാരോഗ്യത്തെതന്നെയാണ് മുന്നിലിട്ടു തരുന്നത്. ഇത് പിന്നീട് പല മഹാമാരികള്‍ക്കും കാരണമാകുന്നു.

മദ്യം
മദ്യം എന്നും എപ്പോഴും വില്ലനാണ്. എന്തൊക്കെ പറഞ്ഞാലും ഒരിക്കലും ന്യായീകരിക്കാനാവില്ല മദ്യത്തിന്റെ ഉപഭോഗവും ഉപയോഗവും. ക്യാന്‍സര്‍ എന്ന മഹാമാരിയെ നമുക്ക് നല്കാന് മദ്യത്തെക്കഴിഞ്ഞേ മറ്റെന്തിനും കഴിവുള്ളൂ.

സോഫ്റ്റ് ഡ്രിങ്ക്സ്
സോഫ്റ്റ് ഡ്രിങ്ക്സ് എല്ലാം തന്നെ പലപ്പോഴും ക്യാന്‍സര്‍ ഉണ്ടാക്കുന്നു. ഇത് ആരോഗ്യം നല്കുന്നു എന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റുന്നതായിരിക്കും നല്ലത്.



Click it and Unblock the Notifications