Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പഴങ്ങള്‍ക്കൊപ്പം മഴക്കാലം
മണ്‍സൂണ്‍കാലത്ത് ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. അതുകൊണ്ടു തന്നെ എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാതിരിക്കാംഎന്നതിനെ കുറിച്ച് നാം കൃത്യമായി അറിഞ്ഞിരിക്കണം.
പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായതിനാല്‍ പ്രത്യേകം ശ്രദ്ധിച്ച് വേണം നാം ആഹാരം തിരഞ്ഞെടുക്കേണ്ടത്. മഴക്കാലത്തെ ഭക്ഷണചിട്ടകള്‍
മഴക്കാല രോഗങ്ങളെ തടയാന്‍ പ്രത്യേക തരത്തിലുള്ള പഴങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം. വിലയേക്കാള്‍ ഗുണത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. രോഗങ്ങള്‍ ഒഴിവാക്കാന്‍ മഴക്കാലത്ത് കഴിക്കേണ്ട ചില പഴങ്ങളിതാ.

പീച്ച് പഴങ്ങളില്‍ മുമ്പന്‍
മഴക്കാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട പഴമാണ് പീച്ച്. ഇതിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. കൂടാതെ കലോറിയുടെ അളവ് വളരെ കുറവാണ്. അതുകൊണ്ടു തന്ന ഇത് ശരീരഭാരം കുറയ്ക്കും.

സബര്‍ജില്ലി
ഉയര്‍ന്ന അളവില്‍ വിറ്റമിന്‍ സി അടങ്ങിയ ഈ പഴത്തിനും രോഗപ്രതിരോധ ശേഷി കൂടുതലാണ്. ഇത് പകര്‍ച്ച വ്യാധികളെ തടയും.

ചെറി ഗുണങ്ങളില്‍ കേമന്‍
മഴക്കാലത്ത് ചെറിപഴങ്ങള്‍ ധാരാളം ലഭിക്കും. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും.

ലിച്ചിയെ മറക്കല്ലേ
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള ലിച്ചി പകര്ച്ചവ്യാധികള്ക്കൊരു തടയാണ്. കൂടാതെ രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കും.

പ്ലം ധാരാളം
മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് പ്ലം. അതുകൊണ്ടു തന്നെ വിലയുടെ കാര്യത്തില്‍ പ്രശ്നമില്ല. ജലദോഷം പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്ലം പഴത്തിനു പ്രത്യേക കഴിവുണ്ട്.

മാതളനാരങ്ങക്കു പ്രിയമേറും
രോഗപ്രതിരോധ ശേഷി ഉയര്‍ത്തുകയും ഫൈബര്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാലും മാതള നാരങ്ങ മഴക്കാലത്തെ പ്രിയ പഴങ്ങളില്‍ ഒന്നാണ്.

പപ്പായ പഴങ്ങളില്‍ കേമന്‍
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും കൂടാതം വിറ്റമിന്‍ സമ്പുഷ്ടമായ പഴവും കൂടിയാണ് പപ്പായ.



Click it and Unblock the Notifications
