Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പല്ലു കേടാകാതെ കാക്കും ഭക്ഷണങ്ങള്‍
പല്ലു കേടു വന്നു കഴിഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടാണ്. ഇതിനു പല്ലെടുപ്പിയ്ക്കലും അടയ്പ്പിക്കലും റുട്ട് കനാലുമൊക്കെയായി നടക്കേണ്ടി വരും. പല്ലു കേടു വരാതെ നോക്കുന്നതാണ് ഏറ്റവും നല്ല വഴി.
പല്ലു കേടു വരാതെ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ദന്തസംരക്ഷണവും ചില ഭക്ഷണങ്ങളുമെല്ലാം ഇതില്‍ പെടുന്നു.
മലബന്ധത്തിന് സ്വാഭാവിക പരിഹാരങ്ങള്‍
പല്ലു കേടു വരാതെ സംരക്ഷിയ്ക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പച്ചക്കറി
പല്ലു കേടു വരാതെ തടയുന്ന ഭക്ഷണങ്ങളില്‍ പ്രധാനം പച്ചക്കറികളാണ്. ഇവയിലെ നാരുകള്‍ വായില്‍ ഉമിനീരുണ്ടാുന്നതിനും പല്ലു കേടു വരാതിരിയ്ക്കുന്നതിനും സഹായിക്കും.

കാല്‍സ്യം
കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പല്ലു കേടു വരാതെ സൂക്ഷിയ്ക്കുന്നവയാണ്. പാലും പാലുല്പന്നങ്ങളുമെല്ലാം പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിനു പ്രധാനമാണ്.

മഗ്നീഷ്യം
മഗ്നീഷ്യമടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തില്‍ ആല്ക്കലിയുണ്ടാക്കും. ഇത് വൈറ്റമിന്‍ ഡിയുടെ ആഗിരണത്തിന് പ്രധാനമാണ്. ബദാം, ബീന്‍സ്, പഴം, ഇലക്കറികള്‍ തുടങ്ങിയവയെല്ലാം പല്ലു കേടു വരാതെ തടയുന്നവയാണ്.

ഇറച്ചി
വായിലെ അസിഡിക് പിഎച്ച് കുറയ്ക്കുന്നതിന് ഇറച്ചി നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ബി 12, ബി 2 എന്നിവയും അട്ങ്ങിയിട്ടുണ്ട്. ഇവ വായിലെ അള്‍സര്‍ ബാധ തടയുന്നതിനും സഹായിക്കും.

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ പല്ലിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. മീനിലും മറ്റു കടല്‍ വിഭവങ്ങളിലുമെല്ല്ാം ഇതടങ്ങിയിട്ടുണ്ട്.

വെളിച്ചെണ്ണ
പല്ലു കേടാകാതിരിയ്ക്കാന്‍ വെളിച്ചെണ്ണ ഏറെ നല്ലതാണ്. ഇത് ടൂത്ത് പേസ്റ്റിനൊപ്പം തേയ്ക്കുകയോ അല്പം എടുത്തു പല്ലില്‍ പുരട്ടുകയോ ചെയ്യാം.

ഓര്‍ഗാനിക് ബട്ടര്‍
പല്ലിന്റെ ആരോഗ്യത്തിന് ഓര്‍ഗാനിക് ബട്ടര്‍ ഏറെ ഗുണകരമാണ്. ഇതും കാല്‍സ്യത്തിന്റെ പ്രധാന ഉറവിടമാണ്.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി പല്ലിന്റെ ആരോഗ്യത്തിനു പ്രധാനം. മുട്ട, സൂര്യപ്രകാശം, മീന്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി അടങ്ങിയവയാണ്.

ഹൈഡ്രജന്‍ പെറോക്സൈഡ്
അല്പം ഹൈഡ്രജന്‍ പെറോക്സൈഡ് എടുത്തു വെള്ളത്തില്‍ കലര്‍ത്തി കുലുക്കുഴിയുന്നതു പല്ലിന്റെ ആരോഗ്യത്തിനു നല്ലതാണ്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ പല്ലിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന മറ്റൊന്നാണ്. ഇത് ടൂത്ത് പേസ്റ്റില്‍ കലര്‍ത്തി ബ്രഷ് ചെയ്യാം.



Click it and Unblock the Notifications
