Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നിങ്ങളെ രോഗിയാക്കും ഭക്ഷണക്കൂട്ടുകള്
ഭക്ഷണം ആരോഗ്യത്തിന് ഉത്തമമാണ്. അതായത് നല്ല ഭക്ഷണം. ആരോഗ്യം നന്നാക്കുകയും കേടാക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളുണ്ട്.
അതുപോലെ ഏതു ഭക്ഷണമാണെങ്കിലും ഉപയോഗിയ്ക്കുന്ന രീതിയെ ആശ്രയിച്ചിരിയ്ക്കും ലഭിയ്ക്കുന്ന ഗുണവും.
ചില ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിയ്ക്കുന്നത് ആരോഗ്യകരമാണ്. അതുപോലെ മറ്റുചില ഭക്ഷണങ്ങള്‍ ദോഷകരവും. എല്ലാ ദിവസവും മഞ്ഞള്‍ ഉപയോഗിക്കാമോ?
ഒരുമിച്ചു കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷം ചെയ്യുന്ന, നിങ്ങളെ രോഗിയാക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഇറച്ചിയും ചീസും
ഇറച്ചിയും ചീസും ഒരുമിച്ചു കഴിയ്ക്കുന്നത് ദോഷമാണ്. ഇവ രണ്ടിലും പ്രോട്ടീന്‍ ധാരാളമുണ്ട്. ഒരുമിച്ചു കഴിയ്ക്കുമ്പോള്‍ പ്രോട്ടീന്‍ ലിവറില്‍ വല്ലാതെ കൂടും. ഇത് ലിവറിന് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

വൈറ്റ് ബ്രെഡിനൊപ്പം
വൈറ്റ് ബ്രെഡിനൊപ്പം ബട്ടര്‍, എണ്ണയുപയോഗിച്ചുണ്ടാക്കിയ മുട്ട, ചീസ്, ഇറച്ചി എന്നിവ ഒഴിവാക്കുക. കാരണം ഇത് ദഹനത്തെ സഹായിക്കുന്ന ബൈല്‍ ജ്യൂസിന്റെ ഉല്പാദനം കുറയ്ക്കും.

ഭക്ഷണത്തിനിടയിലും ഭക്ഷണം കഴിഞ്ഞയുടനെയും വെള്ളം
ഭക്ഷണത്തിനിടയിലും ഭക്ഷണം കഴിഞ്ഞയുടനെയും വെള്ളം കുടിയ്ക്കുന്നത് ഒഴിവാക്കുക. കാരണം ഇത് വയറ്റില്‍ ഗ്യാസുണ്ടാകാനും ഭക്ഷണത്തിന്റെ ദഹനത്തെയും ബാധിയ്ക്കും. ഭക്ഷണത്തിന് 10 മിനിറ്റു മുന്‍പും ഭക്ഷണത്തിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞും വെള്ളം കുടിയ്ക്കുക.

ഭക്ഷണത്തിനു തൊട്ടു പുറകെ കാപ്പി. ചായ
ഭക്ഷണത്തിനു തൊട്ടു പുറകെ കാപ്പി. ചായ ശീലങ്ങള്‍ ഒഴിവാക്കുക. കാരണം ഇവ വയറ്റിലെ അസിഡിക് മീഡിയത്തെ ബാധിയ്ക്കും. ഇതുവഴി ഭക്ഷണത്തിലെ പ്രോട്ടീനുകള്‍ വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിയാതെ വരും. മാത്രമല്ല, ദഹനപ്രക്രിയയും തടസപ്പെടും.

അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ക്കൊപ്പം
ചെറുനാരങ്ങ, തക്കാളി തുടങ്ങിയ അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ക്കൊപ്പം കഴിയ്ക്കരുത്. കാരണം ഇവ ദഹനത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

ഭക്ഷണശേഷം ഉടനടി ഫ്രൂട്സ്
ഭക്ഷണശേഷം ഉടനടി ഫ്രൂട്സ് കഴിയ്ക്കുന്നതും നല്ലതല്ല. ഇത് ദഹനത്തെ തടസപ്പെടുത്തി ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കുന്നു. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പും ശേഷവും മാത്രം ഫ്രൂട്സ് കഴിയ്ക്കുക.

മാട്ടിറച്ചി സ്റ്റാര്‍ച്ചടങ്ങിയ ഭക്ഷണങ്ങളോടൊപ്പം
മാട്ടിറച്ചി സ്റ്റാര്‍ച്ചടങ്ങിയ ഉരുളക്കിഴങ്ങ്, ചോറ് തുടങ്ങിയ ഭക്ഷണങ്ങളോടൊപ്പം കഴിയ്ക്കരുത്. ഇവ ഒരുമിച്ചു ദഹിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.



Click it and Unblock the Notifications
