Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
ദഹിക്കാന് ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്..
ആഹാരം കഴിച്ചാല് ദഹനം നല്ല നിലയില് നടക്കണം. ഇല്ലെങ്കില് പോഷക ഗുണമുള്ള ആഹാരം കഴിച്ചിട്ടും കാര്യമില്ല. ദഹനം ശരിയായില്ലെങ്കില് ഛര്ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകാം. വയറ് വീര്ക്കുകയും ചെയ്യും. ദഹനപ്രക്രിയ ശരിയായി നടക്കാത്തതുകൊണ്ട് തടി കൂടുകയും ചെയ്യും.
ദഹിക്കാന് പ്രയാസമുള്ള ചില ഭക്ഷണങ്ങളെക്കുറിച്ച് നിങ്ങള് അറിഞ്ഞിരിക്കുക. ഇവ പൂര്ണ്ണമായി ഒഴിവാക്കണം എന്നല്ല പറയുന്നത്. അമിതമായി കഴിക്കാതിരിക്കുക. ഭക്ഷണക്രമം നല്ല രീതിയിലാക്കിയാല് നിങ്ങള്ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.

പാല്
പാല്, നെയ്യ് എന്നിവ ദഹിക്കാന് ബുദ്ധിമുട്ടുള്ള ഭക്ഷണമാണ്.

താറാവ്
ആട്ടിറച്ചി, താറാവ് എന്നിവയും ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. സൂക്ഷിച്ച് വേണം ഇവ കഴിക്കാന്.

ബീഫ്
ദഹിക്കാന് കൂടുതല് സമയം വേണ്ടിവരുന്ന ഒന്നാണ് ബീഫ്. ഇതും വയറ്റില് പല പ്രശ്നങ്ങളും ഉണ്ടാക്കാം.

ചെമ്മീന്
തോടുള്ള മത്സ്യങ്ങള് വയറ്റിന് ചിലര്ക്ക് പിടിക്കാറില്ല. ദഹനപ്രക്രിയ നടക്കാന് ബുദ്ധിമുട്ടുള്ളതാണ് പ്രശ്നം. ചെമ്മീന് ആ കൂട്ടത്തില് പെടുന്നവയാണ്.

ഐസ്ക്രീം
ഐസ്ക്രീം എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. എന്നാല് കുഞ്ഞുങ്ങള്ക്ക് ഐസ്ക്രീം കൂടുതല് കൊടുക്കുന്നത് ആപത്താണ്. ദഹിക്കാന് ബുദ്ധിമുട്ടുള്ള ഒന്നാണിത്.

ബീന്സ്
പോഷകങ്ങളടങ്ങിയ ബീന്സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും ദഹിക്കുവാന് ബുദ്ധിമുട്ടാണ്. ഇതിലടങ്ങിയ ഒലിയോസാക്കറൈഡാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

സ്പൈസി ഫുഡ്
ദഹിക്കാന് ബുദ്ധിമുട്ടുള്ളത് ആരോഗ്യത്തിന് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ് സ്പൈസി ഭക്ഷണങ്ങള്.

വറുത്ത വിഭവങ്ങള്
വറുത്ത ഭക്ഷണങ്ങളില് കൊഴുപ്പിന്റെ അംശം ധാരാളം ഉണ്ട്. ഇത് ദഹനപ്രക്രിയ തടസ്സപ്പെടുത്തും.

ചോക്ലേറ്റ്
ചോക്ലേറ്റ് അമിതമായി കവിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ദഹിക്കാന് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്.

കോളിഫഌവര്
ആരോഗ്യത്തിന് കോളിഫഌര് നല്ലതാണെങ്കിലും കോളിഫഌവറിലെ റാഫിനോസ് എന്ന ഷുഗര് ദഹിക്കാന് ബുദ്ധിമുട്ടുള്ള ഒന്നാണ്.

ബ്രൊക്കോളി
ദഹിക്കാന് ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ് ബ്രൊക്കോളി

പാസ്ത
മിക്കവര്ക്കും ഇഷ്ടമുള്ള ഇറ്റാലിയന് രുചിയായ പാസ്ത ദഹിക്കാന് പ്രയാസമുള്ള മറ്റൊരു ഭക്ഷണമാണ്.

തക്കാളി
vതക്കാളിയില് അടങ്ങിയിരിക്കുന്ന സോലുബിള് ഫൈബര് ദഹിക്കാന് ബുദ്ധിമുട്ടുള്ള മറ്റൊരു ഭക്ഷണവസ്തുവാണ്.



Click it and Unblock the Notifications
