For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍സ്യം ചോര്‍ത്തുന്ന ഭക്ഷണങ്ങള്‍

By Super
|

അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് കഴിക്കുന്ന കാല്‍സ്യത്തിന്‍റെ അളവില്‍ ശ്രദ്ധ നല്കേണ്ടതാണ്. ഇതോടൊപ്പം അസ്ഥികളില്‍ നിന്ന് കാല്‍സ്യം ചോര്‍ത്തിക്കളയുന്ന ആഹാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. വെള്ളത്തോടൊപ്പം ചേര്‍ന്നാല്‍ വിവരമറിയും

അത്തരത്തില്‍ ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

ഫ്രൂട്ട്കോസ് കോണ്‍ സിറപ്പ്, ആസിഡ് സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍

ഫ്രൂട്ട്കോസ് കോണ്‍ സിറപ്പ്, ആസിഡ് സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍

ഫ്രൂട്ട്കോസ് കോണ്‍ സിറപ്പ്, ആസിഡ് സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ അസ്ഥികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നവയാണ്. ഇവ രക്തത്തിന്‍റെ പിഎച്ച് കൂടുതല്‍ ആസിഡ് അടങ്ങിയതായി മാറ്റും.

അസിഡിക് പിഎച്ച് ബാലന്‍സ് ചെയ്യുന്നതിനായി ശരീരം കാല്‍സ്യം, മഗ്നീഷ്യം എന്നിവ അസ്ഥിയില്‍ നിന്ന് ആഗിരണം ചെയ്യും. ഇത്തരം പാനീയങ്ങളും, ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്ന ഓരോ അവസരത്തിലും അസ്ഥികളുടെ ബലം കുറയുകയും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയത്തിന് കാരണമാവുകയും ചെയ്യും.

പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം

പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം

പ്രോട്ടീന്‍ അധികമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥികളില്‍ നിന്ന് കാല്‍സ്യം നഷ്ടമാകാന്‍ ഇടയാക്കും.

മദ്യം

മദ്യം

മദ്യം കാല്‍സ്യം ആഗിരണത്തിന് തടസ്സം സൃഷ്ടിക്കും. ഇക്കാരണത്താല്‍ മദ്യം ഉപയോഗിക്കുന്നത് കുറയ്ക്കുക.

ഉപ്പിന്‍റെ അമിതമായ ഉപയോഗം

ഉപ്പിന്‍റെ അമിതമായ ഉപയോഗം

ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് കാല്‍സ്യം കുറയാനും അസ്ഥികള്‍ എളുപ്പത്തില്‍ പൊട്ടാനും കാരണമാകും. ഉപ്പ് കൂടുതലായി അടങ്ങിയ പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

കഫീന്‍

കഫീന്‍

കാപ്പി കൂടിയ അളവില്‍ കുടിക്കുന്നത് കാല്‍സ്യം നഷ്ടമാകാനും അസ്ഥികളുടെ ദുര്‍ബലതക്കും ഇടയാക്കും. നിലവില്‍ കാല്‍സ്യത്തിന്‍റെ അളവ് കുറഞ്ഞവരിലും ഓസ്റ്റിയോപൊറോസിസ് മുമ്പ്‍ ഉണ്ടായിരുന്നവരിലും ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമാകും.

English summary

Avoid These Calcium Leeching Foods

Here are some of the calcium leeching foods to avoid. Read more to know about.
X
Desktop Bottom Promotion