For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ക്യാരറ്റ് കൂടുതല്‍ ഗുണകരം

By Sruthi K M
|

പതിനേഴാം നൂറ്റാണ്ടില്‍ കൃഷി ചെയ്തിരുന്ന ക്യാരറ്റിന്റെ നിറം കറുപ്പ്, പര്‍പ്പിള്‍ നിറത്തിലുള്ളതായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഈ ക്യാരറ്റ് റാണിയെക്കുറിച്ച് അറിവുണ്ടാകില്ല. ഇപ്പോഴും ഈ നിറത്തിലുള്ള ക്യാരറ്റ് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതിന് ആവശ്യക്കാര്‍ കുറവാണ്. സാധാരണ ക്യാരറ്റിനെക്കാളും പോഷകമൂല്യം കൂടുതല്‍ പര്‍പ്പിള്‍ നിറത്തിലുള്ള ക്യാരറ്റിനാണെന്ന് അറിയാത്തതുകൊണ്ടാവാം ആവശ്യക്കാര്‍ കുറയുന്നതും.

വെള്ളരി ക്യാന്‍സറിനെ പ്രതിരോധിക്കും

പോഷകങ്ങളുടെ ഒരു കലവറതന്നെയാണ് ഇവ. കാണാന്‍ ഭംഗിയുള്ള ഈ ക്യാരറ്റ് ഇനിയെങ്കിലും കാണുമ്പോള്‍ വാങ്ങാന്‍ മടിക്കരുത്. ഫ്‌ളേവനോയിഡ്, അന്തോസൈനിന്‍ എന്നീ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പര്‍പ്പിള്‍ ക്യാരറ്റിന്റെ വിസ്മയിപ്പിക്കുന്ന ഗുണങ്ങള്‍ വായിച്ചറിയാം...

ആന്റിയോക്‌സിഡന്റ്‌സ്

ആന്റിയോക്‌സിഡന്റ്‌സ്

ആന്തോസൈനിന്‍ എന്ന ഒരുതരം ആന്റിയോക്‌സിഡന്റ് ഇതില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും.

ആന്റി-കാര്‍സിനോജെനിക് ഘടകം

ആന്റി-കാര്‍സിനോജെനിക് ഘടകം

ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആന്റി-കാര്‍സിനോജെനിക് ഘടകം അടങ്ങിയിട്ടുണ്ട്. കോളന്‍ ക്യാന്‍സറിനോട് പോരാടും. ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ് ഹോര്‍മോണ്‍ മൂലം ഉണ്ടാകുന്ന ക്യാന്‍സര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ആന്റി-ഇന്‍ഫഌമേറ്ററി

ആന്റി-ഇന്‍ഫഌമേറ്ററി

ആന്റി-ഇന്‍ഫഌമേറ്ററിയായി പ്രവര്‍ത്തിക്കാന്‍ കഴിവുണ്ട്. ആസ്തമ, ആര്‍ത്രൈറ്റിസ് എന്നിവയെ പ്രതിരോധിക്കാം.

കണ്ണിനെ സംരക്ഷിക്കും

കണ്ണിനെ സംരക്ഷിക്കും

പര്‍പ്പിള്‍ ക്യാരറ്റ് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തും. ഇതിലടങ്ങിയിരിക്കുന്ന ആന്തോസൈനിന്‍ നിങ്ങളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും. ഇവ റെറ്റിനയിലെ സൂക്ഷ്മരക്തവാഹിനിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും, രാത്രിയുള്ള കാഴ്ച മെച്ചപ്പെടുത്തുകയും, പ്രമേഹം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.

വാസ്‌ക്യുലാര്‍ ആരോഗ്യം

വാസ്‌ക്യുലാര്‍ ആരോഗ്യം

വെരിക്കോസ് വെയിന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാനാകും. ഇത്തരം പ്രശ്‌നമുള്ളവര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഈ ക്യാരറ്റ് ഉള്‍പ്പെടുത്തുക. പ്രോട്ടീന്‍ അഭാവം പരിഹരിച്ച് രക്തചംക്രമണം മെച്ചപ്പെടുത്തും.

ആന്റി-മൈക്രോബയല്‍, ആന്റി-വൈറല്‍

ആന്റി-മൈക്രോബയല്‍, ആന്റി-വൈറല്‍

ആന്റിസെപ്റ്റിക്, ആന്റി-മൈക്രോബയല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് പലതരത്തിലുള്ള ഇന്‍ഫെക്ഷനില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. പര്‍പ്പിള്‍ ക്യാരറ്റ് ബാക്ടീരിയകളോടും, വൈറല്‍ പ്രശ്‌നങ്ങളോടും പോരാടും.

സ്‌ട്രോക്ക്, ഹൃദയാരോഗ്യം

സ്‌ട്രോക്ക്, ഹൃദയാരോഗ്യം

പര്‍പ്പിള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ് ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കി ശരീരകോശങ്ങളെ പുനര്‍നിര്‍മ്മിക്കും. ഇതിന്റെ ജ്യൂസ് ദിവസവും കഴിക്കുന്നതും നല്ലതാണ്. ഫൈബര്‍, കാത്സ്യം, മിനറല്‍സ്, വൈറ്റമിന്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. സ്‌ട്രോക്ക് പോലുള്ള പ്രശ്ങ്ങള്‍ ഒഴിവാക്കാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പര്‍പ്പിള്‍ ക്യാരറ്റില്‍ വൈറ്റമിന്‍ ബി, സി, ഇ, കാത്സ്യം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കും.

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

ബീറ്റാകരോട്ടീന്‍ അടങ്ങിയതുകൊണ്ട് ചര്‍മ്മത്തിനും ഉത്തമമാണ്. ചര്‍മ്മത്തെ വിഷമുക്തമാക്കാന്‍ സഹായിക്കും. പര്‍പ്പിള്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഇതുകൊണ്ടുണ്ടാക്കുന്ന ഫേസ്പാക് നല്ല തിളക്കം നല്‍കും.

മുടിക്ക്

മുടിക്ക്

മുടിയുടെ വളര്‍ച്ചയ്ക്കും ഇവ സഹായകമാകും. തലയോട്ടിലെ മാലിന്യങ്ങളെ നീക്കം ചെയ്യും.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും

പര്‍പ്പിള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു.

English summary

some health benefits of purple carrots

Check out the amazing benefits of purple carrots right here and think of the different ways of introducing this healthy food to your diet.
Story first published: Thursday, July 2, 2015, 11:19 [IST]
X
Desktop Bottom Promotion