Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ലെമണ്‍ പെപ്പര്‍ ഭക്ഷണത്തില്‍ ചേര്‍ക്കൂ..
നിങ്ങള്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ചെറുനാരങ്ങ പെപ്പര്‍ ചേര്‍ക്കാറുണ്ടോ..? എന്നാല്‍ ഇനിയെങ്കിലും ചേര്‍ക്കൂ.. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന മണവും രുചിയും ഇവ നല്‍കും. അതുമാത്രമല്ല ലെമണ്‍ പെപ്പര്‍ ആരോഗ്യത്തിനും നല്ലതാണ്. സാലഡ്, പച്ചക്കറി വിഭവങ്ങള്‍, ചിക്കന്‍ വിഭവങ്ങള്‍, സൂപ്പുകള്‍ എന്നിവയിലൊക്കെ ഇത് ചേര്‍ക്കാം. ലെമണ്‍ പെപ്പര്‍ ചേര്‍ത്ത വെള്ളം രാവിലെ കുടിക്കുന്നത് തടി കുറയ്ക്കാനും സഹായിക്കും.
ചില്ലി ഓയില്‍ ആരോഗ്യത്തിന്..
ഇത് വെണ്ണയോടൊപ്പം ചേര്‍ക്കുകയാണെങ്കില്‍ നല്ല സുഗന്ധം ലഭിക്കും. ഗ്രില്‍ഡ് വെജിറ്റബിളിലും, കടല്‍ മത്സ്യ വിഭവങ്ങളിലും ചേര്‍ക്കുന്നതും നല്ലതാണ്. ചെറുനാരങ്ങയും കുരുമുളക്പ്പൊടിയും ചേര്‍ത്താണ് ലെമണ്‍ പെപ്പര്‍ തയ്യാറാക്കുന്നത്. നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഇത് ഉണ്ടാക്കിയെടുക്കാം. ലെമണ്‍ പെപ്പറിന്റെ ഗുണങ്ങള്‍ വായിച്ചറിയൂ..

ലെമണ്‍ പെപ്പര്‍ തയ്യാറാക്കാം
രണ്ട് ചെറുനാരങ്ങ, രണ്ട് ടീസ്പൂണ്‍ ഉപ്പ്, രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ലെമണ്‍ പെപ്പര്‍ ഉണ്ടാക്കാം.

തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന പാത്രം ചെറുതായി ചൂടാകുമ്പോള്‍ ചെറുനാരങ്ങയുടെ തൊലി ചുരണ്ടിയെടുത്തതും, കുരുമുളകും ഇതിലേക്ക് ചേര്‍ക്കാം. ചെറിയ ചൂടില്‍ 30 മിനിട്ട് അടുപ്പില്‍ വയ്ക്കാം. നന്നായി ഡ്രൈ ആയിക്കഴിഞ്ഞാല്‍ ഇത് നന്നായി പൊടിച്ചെടുക്കാം. ഇതിലേക്ക് ഉപ്പും ചേര്‍ക്കാം. അങ്ങനെ ലെമണ്‍ പെപ്പര്‍ തയ്യാര്‍.

പോഷകങ്ങള്‍
ലെമണ്‍ പെപ്പറില്‍ 0.8 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് ഒട്ടും തന്നെയില്ല. 689 മില്ലി ഗ്രാം സോഡിയം, 0.4 ഗ്രാം ഫൈബര്‍, 1 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്സ്, 0.2 ഗ്രാം പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

തടി കുറയ്ക്കാം
ലെമണ്‍ പെപ്പര്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

വിഷമുക്തമാക്കും
രാവിലെ എഴുന്നേറ്റ് ലെമണ്‍ പെപ്പര്‍ ഇട്ട ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കും. ശരീരത്തിലെ മാലിന്യങ്ങളെയൊക്കെ നീക്കം ചെയ്ത് ശുദ്ധമാക്കിവയ്ക്കും.

കരളിന്
കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ലെമണ്‍ പെപ്പര്‍ സഹായിക്കും. ഇതില്‍ കാത്സ്യം, മെഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

ദഹനം
ആഹാരത്തില്‍ ഈ ചേരുവ ചേര്‍ക്കുന്നതിലൂടെ ദഹനപ്രക്രിയ മെച്ചപ്പെടുത്താം.

മെറ്റബോളിസം
മെറ്റബോളിസം വേഗത്തിലാക്കാനും ലെമണ്‍ പെപ്പര്‍ സഹായിക്കും.

പ്രതിരോധശേഷി
ശരീരത്തിന് ഒരു ദോഷവും ഇതുമൂലം ഉണ്ടാകില്ല. അസുഖങ്ങളോട് പൊരുതാന്‍ പ്രതിരോധശക്തി നിങ്ങള്‍ക്ക് ലഭിക്കും. ഇതില്‍ ആന്റി-ഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ സിയുടെ കേന്ദ്രം
ചെറുനാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് മികച്ച ഗുണം നല്‍കും.

സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിക്കും
ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റ്സ് ശരീരത്തിന് ആവശ്യമില്ലാത്ത സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിക്കും. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഉപകാരപ്രദമാകും.

രക്തപ്രവാഹം
കുരുമുളക് രക്തയോട്ടം ഉത്തേജിപ്പിക്കും. രക്തത്തെ മറ്റ് ഭാഗങ്ങളില്‍ പെട്ടെന്ന് എത്തിക്കാനും സഹായിക്കും.

ബ്ലഡ് ഷുഗര്‍
കുരുമുളക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തും.



Click it and Unblock the Notifications
