For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ വീട്ടുവളപ്പില്‍ കറിവേപ്പിലയുണ്ടോ..?

By Sruthi K M
|

നിങ്ങളുടെ വീട്ടുവളപ്പില്‍ കറിവേപ്പിലയുണ്ടോ...? ഇല്ലെങ്കില്‍ പെട്ടെന്ന് നട്ടുനനച്ച് വളര്‍ത്തിക്കോളൂ. കടയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ നല്ലത് കറിവേപ്പില സ്വന്തം അടുക്കള തോട്ടത്തില്‍ നിന്നെടുക്കുന്നതാണ്. കറിവേപ്പിലയുടെ മഹത്വം അറിഞ്ഞാല്‍ കറിവേപ്പില ചെടി നട്ടുപോകും.

<strong>മുരിങ്ങയില 300 രോഗങ്ങള്‍ക്കുള്ള മരുന്ന് </strong>മുരിങ്ങയില 300 രോഗങ്ങള്‍ക്കുള്ള മരുന്ന്

ഒരു ഔഷധമരുന്നു കൂടിയാണിത്. ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല, ആരോഗ്യപരമായും സൗന്ദര്യപരമായും ഏറെ ഗുണങ്ങള്‍ ഇത് നല്‍കും. ശരീരത്തിനുണ്ടാകുന്ന മിക്ക അസുഖങ്ങള്‍ മാറ്റാനും കറിവേപ്പിലയ്ക്ക് കഴിവുണ്ട്. കറിവേപ്പിലയുടെ മഹത്വങ്ങള്‍ അറിഞ്ഞിരിക്കൂ...

പാദ സൗന്ദര്യത്തിന്

പാദ സൗന്ദര്യത്തിന്

പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ചാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറികിട്ടും.

മുടിക്ക്

മുടിക്ക്

കറിവേപ്പിലയിട്ട എണ്ണ തേച്ചാല്‍ തലമുടി വളരുകയും മുടിക്ക് കറുപ്പ് നിറം ലഭിക്കുകയും ചെയ്യും.

താരന്‍

താരന്‍

കറിവേപ്പിലക്കുരു ചെറുനാരങ്ങനീരില്‍ അരച്ച് തേച്ചാല്‍ പേന്‍, താരന്‍ എന്നിവ ഇല്ലാതാകും.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

കറിവേപ്പില, കറ്റാര്‍വാഴ,മൈലാഞ്ചി എന്നിവ ചേര്‍ത്ത് അരച്ച് തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ ഇല്ലാതാകും.

കണ്ണിന്

കണ്ണിന്

ഭക്ഷണത്തില്‍ കറിവേപ്പിലയിട്ട് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍ എ അടങ്ങിയ ഇവ കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റിതരും.

ദഹനത്തിന്

ദഹനത്തിന്

കറിവേപ്പില ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഉദരത്തിലെ അണുക്കളെ കൊല്ലും.

ചര്‍മരോഗങ്ങള്‍

ചര്‍മരോഗങ്ങള്‍

ചര്‍മരോഗങ്ങള്‍ മാറാന്‍ കറിവേപ്പില പേസ്റ്റ് തേച്ചാല്‍ മതി.

അലര്‍ജി

അലര്‍ജി

അലര്‍ജി ശമിക്കാന്‍ കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് രാവിലെ കഴിച്ചാല്‍ മതി.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കറിവേപ്പില അരച്ചത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ മാറ്റാം.

ഉദരരോഗങ്ങള്‍

ഉദരരോഗങ്ങള്‍

കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാല്‍ ഉദരരോഗങ്ങള്‍ മാറികിട്ടും.

പ്രമേഹം

പ്രമേഹം

കറിവേപ്പില ശരീരത്തില്‍ എത്തുന്നതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം.

English summary

best benefits of eating curry leaves

Curry leaves health benefits also include relief from kidney pain, treatment of minor superficial skin injuries, and managing diabetes.
Story first published: Monday, April 27, 2015, 9:35 [IST]
X
Desktop Bottom Promotion