Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഇവയ്ക്ക് എക്സ്പയറി ഡേറ്റില്ല!!
നാം ഇന്ന് ഉപയോഗിക്കുന്ന പല വസ്തുക്കള്‍ക്കും ഒരു നിശ്ചിത തീയ്യതി നിശ്ചയിച്ചിട്ടുണ്ട്. അത് ഭക്ഷണമായാലും വസ്ത്രമായാലും എല്ലാ വസ്തുക്കള്‍ക്കും ഒരു എക്സ്പയറി ഡേറ്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്ക് എക്സ്പയറി ഡേറ്റ് നിശ്ചയിക്കാന്‍ കഴിയില്ല. ഭക്ഷണം ഒഴിവാക്കുന്നവര്‍ ശ്രദ്ധിക്കുക
കാരണം ഇവയ്ക്കൊന്നും എക്സ്പയറി ഡേറ്റ് ഇല്ല എന്നതാണ് സത്യം. നമ്മള് ഉപയോഗിക്കുന്നതിനനുസരിച്ചായിരിക്കും ഇവയുടെയെല്ലാം കാലാവധി തീരുമാനിക്കപ്പെടുക. ഇവയില്‍ പലതും റെഡി ടു ഈറ്റ് എന്ന അവസ്ഥയിലായിരിക്കും എന്നത് മറ്റൊരു പ്രത്യേകത. എല്ലാ ലക്ഷണങ്ങളും ഹൃദയാഘാതമല്ല
ഇങ്ങനെ എക്സ്പയറി ഡേറ്റ് നിശ്ചയിക്കപ്പെടാത്ത വസ്തുക്കള്‍ ധാരാളമുണ്ട്. എന്നാല്‍ അവയെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഏതൊക്കെയാണ് ആ വസ്തുക്കളെന്ന് നോക്കാം.

വെള്ള അരി
പല അരിയും നിശ്ചിത സമയം കഴിഞ്ഞാല്‍ ചീത്തയാവാന്‍ തുടങ്ങും. എന്നാല്‍ വെള്ള അരി എത്ര കാലം കഴിഞ്ഞാലും ചീത്തയാവില്ല എന്നതാണ് സത്യം. വിശ്വസിച്ചാലും ഇല്ലെങ്കിലും 30 വര്‍ഷം വരെയെങ്കിലും ചീത്തയാവാതിരിക്കാനുള്ള കഴിവ് വെള്ളയരിക്കുണ്ട്. ഇതിന് കാരണം ഇത് സൂക്ഷിക്കുന്നത് 40 ഡിഗ്രി ഫാരന്‍ ഹീറ്റിലാണ് എന്നുള്ളതാണ്.

തേന്‍
5500 വര്‍ഷം പഴക്കമുള്ള തേന്‍ കണ്ടു പിടിച്ചിട്ടുണ്ട്. അതും ഒട്ടും നാശമാകാത്ത രീതിയില്‍ ഉള്ളത്. ഇത് വളരെ അസിഡിക് ആയതിനാലും ഈര്‍പ്പം തട്ടാതെ സൂക്ഷിച്ചാലും എത്ര വര്‍ഷം വേണമെങ്കിലും സൂക്ഷിക്കാം. കൂടാതെ ഇതില്‍ ബാക്ടീരിയ വളരാനുള്ള സാഹചര്യവും വളരെ കുറവായിരിക്കും.

ഉപ്പ്
ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. അതു പോലെയാണ് ഉപ്പിന്റെ കാര്യവും എത്ര നാള് വേണമെങ്കിലും കേടു കൂടാതെ സൂക്ഷിക്കാം. ഏകദേശം അഞ്ച് വര്‍ഷം വരെ ഉപ്പ് കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റും.

സോയ സോസ്
സോയ സോസ് ഇതുപോലെ എത്ര വര്‍ഷം വേണമെങ്കിലും സൂക്ഷിക്കാവുന്ന ഒന്നാണ്. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ വര്‍ഷങ്ങളോളം കേടു കേടാതിരിക്കും.

പഞ്ചസാര
ഈര്‍പ്പമില്ലാതെ സൂക്ഷിച്ചാല്‍ എത്ര നാള് വേണമെങ്കിലും കേടു കൂടാതിരിക്കുന്ന ഒന്നാണ് പഞ്ചസാര. ഇപ്പോഴും പല രാജ്യങ്ങളിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപയോഗിച്ചിരുന്ന പഞ്ചസാര ഉപയോഗിക്കുന്നുണ്ട്.

ഉണങ്ങിയ ബീന്‍സ്
ഉണങ്ങിയ ബീന്‍സ് ഏകദേശം അഞ്ച് വര്‍ഷത്തോളം കേടു കൂടാതെ ഇരിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല എന്തെങ്കിലും അത്യാവശ്യ സാഹചര്യമാണെങ്കില്‍ ഇത് 30 വര്‍ഷം വരെ കേടു കൂടാതിരിക്കും.

പാല്‍പ്പൊടി
പാല്‍പ്പൊടിയും മറ്റൊരു പ്രധാനപ്പെട്ട വസ്തുവാണ്. പാലാണെങ്കില്‍ രാവിലെ എടുത്ത് വൈകുന്നേരം ആവുമ്പോഴേക്ക് ചീത്തയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. പാല്‍പ്പൊടി എത്രനാളു വേണമെങ്കിലും കേടു കൂടാതിരിക്കും.

മദ്യം
മദ്യത്തിന് എക്സ്പയറി ഡേറ്റ് നിശ്ചയിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ എത്ര കാലം വേണമെങ്കിലും ചീത്തയാവാതെ ഇരിക്കും. ഇതാകട്ടെ പഴകുന്തോറും സ്വാദ് കൂടുകയും ചെയ്യുന്നു.

പെമിക്കന്
ഒരു പ്രത്യേക തരത്തില്‍ ബീഫ് പോലുള്ള ഇറച്ചിയാണിത്. ബെറികളും മറ്റും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഇറച്ചി ഉണക്കി സൂക്ഷിക്കുന്നതിനാലാണ് ഇത്രയും കാലവും കേടുകൂടാതിരിക്കുന്നത്.



Click it and Unblock the Notifications
