For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണങ്ങള്‍

|

രാവിലെ നാം കഴിക്കുന്ന ഭക്ഷണത്തിനുള്ള പ്രാധാന്യം എത്രയെന്ന കാര്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ആയുസ്സിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുന്ന കാര്യത്തില്‍ വരെ പ്രാതലിനുള്ള പങ്ക് വളരെ വലുതാണ്. പുകവലിക്കാര്‍ക്ക്‌ ലംഗ്‌സ്‌ ക്ലീന്‍ ചെയ്യാം

ചായയിലൂടെയും പ്രഭാത ഭക്ഷണത്തിലൂടെയുമാണ് നാം നമ്മുടെ ദിവസം ആരംഭിക്കുന്നത്. എന്നാല്‍ പലപ്പോഴും രാവിലെ കഴിക്കാന്‍ പാടില്ലാത്ത പല ഭക്ഷണങ്ങളുമുണ്ട്. ആരോഗ്യത്തിനെന്നു കരുതി നാം അത് കഴിച്ചാല്‍ അനാരോഗ്യമായിരിക്കും ഫലം. ഏതൊക്കെ ഭക്ഷണമാണ് രാവിലെ കഴിക്കാന്‍ പാടില്ലാത്തതെന്നു നോക്കാം.

പഴച്ചാറുകള്‍

പഴച്ചാറുകള്‍

ഒരിക്കലും രാവിലെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണ-പാനീയത്തില്‍ വരുന്ന ഒന്നാണ് ഇത്. ഇതിനു കാരണമെന്തെന്നാല്‍ രാവിലെ നമുക്ക് വേണ്ടത് ഊര്‍ജ്ജമാണ്. എന്നാല്‍ ജ്യൂസ് കഴിക്കുന്നതിലൂടെ ഇതിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് പ്രമേഹം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇതാകട്ടെ പ്രതികൂല അവസ്ഥയാണ് സൃഷ്ടിക്കുക.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ മിക്കവാറും ഓട്‌സ്, ചോളം, ഗോതമ്പ് എന്നിവയെല്ലാം പെടും. ഇതിലടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണത്തോടുള്ള നമ്മുടെ ആര്‍ത്തി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതിനോടൊപ്പം നാം പഞ്ചസാര ചേര്‍ത്തു കഴിക്കുന്നതും അപകടകരമാണ്.

 ബ്രഡ് ടോസ്റ്റ്

ബ്രഡ് ടോസ്റ്റ്

ബ്രഡ് ടോസ്റ്റ് ചെയ്തത് ജാമും വെണ്ണയും മിക്‌സ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിനു പകരം അനാരോഗ്യമാണ് ഉണ്ടാക്കുക എന്ന കാര്യം നിസ്സംശയം പറയാം. കാരണം ബ്രഡ് അമിത കലോറി ഉണ്ടാക്കുന്നു. ഇത് അമിത വണ്ണത്തിനു കാരണമാകുന്നു.

മധുര പലഹാരങ്ങള്‍

മധുര പലഹാരങ്ങള്‍

മധുര പലഹാരങ്ങളെല്ലാം തന്നെ പ്രാതലിന് ഒഴിവാക്കേണ്ടതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മധുരപലഹാരങ്ങള്‍ പിന്നീടങ്ങോട്ടുള്ള നമ്മുടെ വിശപ്പിന്റെ കാര്യത്തിലും തീരുമാനമാക്കും.

 ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് ഏത് തരത്തില്‍ പെട്ടതായാലും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല ഇത് നുമ്മുടെ ശാരീരികാരോഗ്യത്തെ തകര്‍ക്കും.

 ഇറച്ചി വിഭവങ്ങള്‍

ഇറച്ചി വിഭവങ്ങള്‍

ഇറച്ചി വിഭവങ്ങളെല്ലാം തന്നെ പലരും രാവിലെ പ്രാതലിന് ഉള്‍പ്പെടുത്തുന്നതായി കാണാറുണ്ട്. എന്നാല്‍ അത് പിന്നീട് വിശപ്പിനെ ഇല്ലാതാക്കുകയും പിന്നീടുള്ള നമ്മുടെ ഡയറ്റിനെ തന്നെ കാര്യമായി ബാധിക്കുകയും ചെയ്യും.

ബര്‍ഗറും ബണ്ണും

ബര്‍ഗറും ബണ്ണും

ജങ്ക് ഫുഡിന്റെ പിന്നാലെ പോകുന്നവരുടെ ഇഷ്ടവിഭവമാണ് ബര്‍ഗര്‍. എന്നാല്‍ പ്രാതലിന് പകരം ബര്‍ഗര്‍ കഴിക്കുന്നത് ഭക്ഷണത്തിനോടുള്ള ആര്‍ത്തി വര്‍ദ്ധിക്കുകയും. മാത്രമല്ല പിന്നീടുള്ള ഭക്ഷണ കാര്യത്തില്‍ തീരുമാനമാകുകയും ചെയ്യും.

 ഐസ്‌ക്രീം

ഐസ്‌ക്രീം

മധുരപദാര്‍ത്ഥങ്ങളെല്ലാം തന്നെ പ്രതികൂല ആരോഗ്യമാണ് സൃഷ്ടിക്കുക. ഇതില്‍ പെടുന്നത് തന്നെയാണ് ഐസ്‌ക്രീം. കുട്ടികള്‍ക്കും മറ്റും രാവിലെ തന്നെ ഐസ്‌ക്രീം കൊടുക്കുന്നവരും കുറവല്ല. ഇത് കുട്ടികളുടെ മാനസിക നില തകര്‍ക്കും.

 പ്രാതല്‍ കഴിക്കാത്ത അവസ്ഥ

പ്രാതല്‍ കഴിക്കാത്ത അവസ്ഥ

പ്രാതല്‍ കഴിക്കാത്ത അവസ്ഥയാണ് ഏറ്റവും അപകടകരം. തിരക്കിനു പുറകേ പോകുന്ന തലമുറയായതിനാല്‍ ഭക്ഷണം കഴിക്കാന്‍ കൂടി അവര്‍ക്ക് സമയമില്ല എന്നതാണ് സത്യം. എന്നാല്‍ ഇത് നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യവും കുറയ്ക്കും.

English summary

9 Foods To Avoid Eating In the Morning

Many people maintain that breakfast is the most important meal of the day. In reality every meal is important, because ultimately, you are what you eat.
Story first published: Saturday, October 10, 2015, 16:36 [IST]
X
Desktop Bottom Promotion