Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കരള്‍ കാക്കും ഭക്ഷണങ്ങള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരള്‍. അതുകൊണ്ടു തന്നെ കരളിനെ കാക്കേണ്ടത് നമ്മുടെ ധര്‍മ്മമാണ്. കരള്‍ പണിമുടക്കിയാല്‍ അതുണ്ടാക്കുന്ന അപകടം ചില്ലറയൊന്നുമല്ല. മദ്യപിക്കുന്നവരിലും പുകവലിക്കുന്നവരിലും ഇത്തരത്തില്‍ കരള്‍ പണിമുടക്കി കാണാറുണ്ട്. നിങ്ങളുടെ ആരോഗ്യം ശരിയല്ലാ,,,
മദ്യപാനവും പുകവലിയും നമ്മുടെ കരളിനെ നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും കരളിനെ സംരക്ഷിക്കാന്‍ ഭക്ഷണങ്ങള്‍ക്കു കഴിയും. പല ഭക്ഷണങ്ങളും കരളിന്റെ പ്രവര്‍ത്തനത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കുന്നവയാണ്. വിഷം ചീറ്റുന്ന ഭക്ഷണക്കൂട്ടുകള്
നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളെ സംപ്രേഷണം ചെയ്യുന്നത് കരളാണ്. പഴയ രക്ത കോശങ്ങളെ നശിപ്പിക്കുന്നതും ദഹനപ്രക്രിയയില്‍ സഹായിക്കുന്നതും ഇന്‍സുലിനും ഹിമോഗ്ലോബിനും മറ്റു ഹോര്‍മോണും ആവശ്യമായ തോതില്‍ ഉദ്പാദിപ്പിക്കാന്‍ സഹായിക്കുന്നതും തുടങ്ങി നിരവധി ധര്‍മ്മങ്ങള്‍ കരള്‍ നിര്‍വ്വഹിക്കാറുണ്ട്. അപ്പോള്‍ ആ കരളിനെ സംരക്ഷിക്കേണ്ട ചുമതലയും നമുക്കില്ലേ.

ബീറ്റ്റൂട്ടും കാരറ്റും
ബീറ്റ്റൂട്ടും കാരറ്റുമാണ് ഏറ്റവും ആദ്യം നമ്മള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇവയിലടങ്ങിയിട്ടുള്ള ബീറ്റാസ്-കരോട്ടിന്‍ എന്നിവ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

തക്കാളി
തക്കാളിയാണ് മറ്റൊരു പ്രധാന പച്ചക്കറി. തക്കാളി കരളിനുണ്ടാകുന്ന ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം എന്നിവ ഇല്ലാതാക്കുന്നു.

ചീര
ചീര പച്ചക്കറികളിലെ അമൃത് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍ കരളിനെ രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.

കാബേജ്
ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് കാബേജ്. അതുകൊണ്ടു തന്നെ ശരീരീരകാവശതകളില് നിന്നും കരളിനെ സംരക്ഷിക്കാന്‍ കാബേജിനു കഴിയും.

മഞ്ഞള്‍
ശരീരത്തിലെ വിഷം കളയാന്‍ മഞ്ഞളിനു കഴിയും. അതുകൊണ്ടു തന്നെ പുകവലിക്കുന്നവരും മദ്യപിക്കുന്നവരും മഞ്ഞള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

വാള്‍നട്സ്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയതാണ് വാള്‍നട്ടില്‍. ഇത് കരളിനെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല അനീമിയ തടയുന്നതിനും വാള്‍നട്ടിന് കഴിയും.

ആവക്കാഡോ
സൂപ്പര്‍ ഫുഡ് എന്ന ലേബലില്‍ അറിയപ്പെടുന്ന പഴമാണ് ആവക്കാഡോ. ആവക്കാഡോയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകള്‍ കരളിന്റ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പ്രത്യേക പങ്കു വഹിക്കുന്നു.

ആപ്പിള്‍
ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്നൊരു ചൊല്ലു വരെയുണ്ട്. അതുകൊണ്ടു തന്നെ ദിവസവും ആപ്പിള്‍ കഴിക്കുന്നത് ദഹന പ്രക്രിയയെ ഇല്ലാതാക്കും. മാത്രമല്ല കരളിനെ ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു.

മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍
മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് കരളിലുണ്ടാകുന്ന തടസ്സങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

വെളുത്തുള്ളി
വെളുത്തുള്ളിയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു.

ഇലവര്‍ഗ്ഗങ്ങള്‍
ഇലവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. കരളില്‍ അടിഞ്ഞു കൂടിയിട്ടുള്ള അഴുക്കിനെ പുറന്തള്ളാന്‍ പച്ചക്കറി സഹായിക്കുമെന്നതാണ് സത്യം.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ദിവസവും കഴിക്കുന്നത് കരളിന്റെ ആരോഗ്യം മാത്രമല്ല, ശരീരത്തെ മൊത്തത്തില്‍ സംരക്ഷിക്കുന്നു. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ് ദഹനത്തേയും സഹായിക്കുന്നു.

ഒലീവ് ഓയില്‍
സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത്. ഇത് ദിവസവും കഴിക്കുന്നത് ടോക്സിനെ ഇല്ലാതാക്കുന്നു. മാത്രമല്ല കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയിലിന് കഴിയും.



Click it and Unblock the Notifications
