Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രായമറിഞ്ഞ് ഭക്ഷണം കഴിക്കാം
ഭക്ഷണത്തിനും പ്രായത്തിനും തമ്മിലെന്ത് ബന്ധം? എന്നാല്‍ ബന്ധമുണ്ട്. ചില ഭക്ഷണങ്ങള്‍ നമ്മുടെ പ്രായം വര്‍ദ്ധിപ്പിക്കും. എന്നു കരുതി ഭക്ഷണം ഒഴിവാക്കി ഡയറ്റിംഗിനൊന്നും നില്‍ക്കണ്ട. ചില ഭക്ഷണങ്ങളുണ്ട് നമ്മള് വേണ്ട എന്നു വച്ചാലും അത് നമ്മളെ തേടി വരും. കൊഴുപ്പ് നല്ലതാണ് , ആരോഗ്യത്തിനും മനസ്സിനും
ചില ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രത്യേക തരം കൃത്രിമക്കൂട്ടുകളാണ് ഇതിന്റെ പ്രധാന കാരണം. ഇത് നമ്മുടെ ശരീരത്തിന് ദോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവ ശീലമാക്കുന്നതോടെ 25കാരിക്ക് പലപ്പോഴും അമിത പ്രായം തോന്നാനും കാരണമാകും.കൂടുതല്‍ ശ്രദ്ധ അനാരോഗ്യത്തിലേക്കോ?
എന്നാല്‍ എപ്പോഴും ചെറുപ്പമായിട്ടിരിക്കാനും കഴിയില്ല. എന്നാല്‍ പ്രായം കൂടാന്‍ വേണ്ടി നമ്മളാരും കഷ്ടപ്പെടാറില്ല. അതുകൊണ്ടു തന്നെ നമുക്കിഷ്ടപ്പെട്ട പലതിനോടും നോ പറയേണ്ട അവസ്ഥയുണ്ടാകും.

പല തരം എണ്ണകള്‍ക്ക് നിരോധനം
ഇന്ന് ഫാസ്റ്റ്ഫുഡിന്റേയും ജംങ്ക് ഫുഡിന്റേയും പിന്നാലെ പോകുന്ന നമുക്ക് ഏതൊക്കെ തരത്തിലുള്ള എണ്ണകളാണ് ഉപയോഗിക്കുന്നതെന്ന് അറിയാന്‍ പോലും കഴിയില്ല. ഈ എണ്ണകളെല്ലാം തന്നെ നമ്മുടെ പ്രായത്തെ ഉയര്‍ത്താനുള്ള കാരണങ്ങളാണ് എന്ന് നാം മനസ്സിലാക്കേണ്ടതാണ്.

കൊളസ്ട്രോളിന്റെ അളവ്
ഇത്തരത്തിലുള്ള പല എണ്ണകളില്‍ നിന്നുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ നമുക്ക് പ്രായം കൂടിയതായി തോന്നുകയും ചെയ്യുന്നു. നമ്മുടെ തൊലികള്‍ക്ക് ഇതുണ്ടാക്കുന്ന ക്ഷീണം ചെറുതൊന്നുമല്ല.

ഫ്രക്ടോസിന്റെ ഉപയോഗം കുറയ്ക്കുക
ഫ്രക്ടോസ് എന്നറിയപ്പെടുന്ന ഒരുതരം പഞ്ചസാരയുണ്ട്. ഇതിന്റെ ഉപയോഗം കുറയ്ക്കുന്നത് ശരീരത്തിന് എന്തുകൊണ്ടും നല്ലതാണ്. ഫ്രക്ടോസ് ഉപയോഗിക്കുന്നത് കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. പഴവര്ഗ്ഗങ്ങളിലാണ് ഫ്രക്ടോസ് സാധാരണയായി കാണപ്പെടുന്നത്. ഇത് ചെറുപ്പത്തില്‍ തന്നെ നമ്മളെ കരള്‍ രോഗികളാക്കി മാറ്റും.

ശുദ്ധീകരിച്ചതെങ്കിലും ഉപ്പും ദോഷം
റഷ്യക്കാര്‍ പറയും ഉപ്പ് എന്നത് വെളുത്ത വിഷമാണെന്ന്. ശരിയാണ് ഉപ്പ് ശുദ്ധീകരിച്ചതാണെങ്കിലും അല്ലെങ്കിലും വെളുത്ത വിഷം എന്നാണ് അറിയപ്പെടുന്നത്. ഇതുകൊണ്ടു തന്നെ ഉപ്പിന്റെ അമിത ഉപയോഗം നമ്മെ ഉടനെ തന്നെ രോഗികളും പ്രായക്കൂടുതലുള്ളവരുമാക്കി മാറ്റും. ഹൃദയാരോഗ്യം തകര്‍ക്കുന്നതിനും കിഡ്നിയില്‍ കല്ലുണ്ടാവുന്നതിനും കാരണമാകും.

മധുരം അപകടകാരി
മധുരം എന്നും നമുക്ക് അപകടം സൃഷ്ടിക്കുന്നതാണ്. എന്നാല്‍ മധുരമുപയോഗിക്കാതിരിക്കാനും കഴിയുകയില്ല. അതുകൊണ്ടു തന്നെ ആവശ്യത്തിനു മധുരം നല്ലതാണ്. എന്നാല്‍ ഇത് അധികമായാല്‍ അത് നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും പല്ല് കേടുവരാന്‍ കാരണമാവുകയും ചെയ്യും. പല്ല് കൊഴിഞ്ഞാല്‍ തന്നെ അത് പ്രായമായതിന്റെ ലക്ഷണമാണെന്നാണല്ലോ.

ആല്‍ക്കഹോള്‍ ഉപയോഗം കുറയ്ക്കുക
ആല്‍ക്കഹോളിന്റെ ഉപയോഗം കുറയ്ക്കുന്നത് നമ്മുടെ തൊലിക്കും ആരോഗ്യത്തിനും നല്ലതാണ്. അമിത ഉപയോഗം തൊലി ചുക്കിച്ചുളിയാന്‍ കാരണമാകും.

വൈറ്റ് വൈന്‍ അപകടകാരി
വൈറ്റ് വൈന്‍ പല്ലുകളുടെ ആരോഗ്യം തകര്‍ക്കും. എന്നാല്‍ വൈറ്റ് വൈനിനു പകരം റെഡ് വൈന്‍ ഉപയോഗിച്ചാല്‍ അത്രയും ദോഷം വരില്ല. ഏത് വൈന്‍ ആയാലും ആവശ്യത്തിനല്ലാതെ ഉപയോഗിച്ചാല്‍ അത് ദോഷം തന്നെയാണ്.

എരിവ് നിയന്ത്രിക്കുക
കൂടുതല്‍ എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല പോംവഴി. എന്തുകൊണ്ടെന്നാല്‍ എരിവുള്ള ഭക്ഷമങ്ങള്‍ കഴിക്കുന്നത് നമ്മളെ പെട്ടെന്ന് വയസ്സന്മാരാക്കും.

ഇറച്ചിയിലും നിയന്ത്രണം
ഇറച്ചി കഴിക്കുന്നതും അല്പമൊന്ന് കുറച്ചാല്‍ ആരോഗ്യമുള്ള ഒരു നാളെ നമ്മെ കാത്തിരിക്കുന്നുണ്ടാവും. എന്നാല്‍ പലരും ഇറച്ചി കഴിക്കുന്നത് കൂട്ടുന്നതിനാല്‍ അവര്‍ പെട്ടെന്ന് തന്നെ പൊണ്ണത്തടിയന്മാരായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഇത്തരക്കാരില്‍ പ്രായക്കൂടുതല്‍ തോന്നിക്കും.

കാപ്പികുടി ദോഷം ചെയ്യും
കാപ്പിക്ക് ചില നല്ല വശങ്ങള് ഉണ്ടെങ്കിലും അതിലേറെ ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവ് കാപ്പിക്കുണ്ടെന്നതും പ്രത്യേകതയാണ്.



Click it and Unblock the Notifications
