Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഇവ ഒരുമിച്ചു കഴിയ്ക്കരുതെന്ന് ആയുര്‍വേദം
ആരോഗ്യത്തിനു ഭക്ഷണം പ്രധാന ഘടകമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചതു കൊണ്ടായില്ല, നല്ല ഭക്ഷണം കഴിയ്ക്കണം. നല്ല ഭക്ഷണമാണെങ്കിലും കഴിയ്ക്കേണ്ട ഒരു രീതിയുമുണ്ട്. ചില ഭക്ഷണങ്ങള്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കരുത്. ഇത് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കും.
ആയുര്‍വേദ പ്രകാരം ചില ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിയ്ക്കുന്നതു വര്‍ജ്യമാണ്. ഇത്തരത്തിലുള്ള, ഒരുമിച്ചു കഴിച്ചു കൂടാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ,

പാലിനൊപ്പം മത്സ്യം
പാലിനൊപ്പം മത്സ്യം കഴിയ്ക്കരുത്. കാരണം മത്സ്യം ചൂടാണ്. പാല് തണുപ്പും. ഇവ വിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്നത് രക്തത്തിനു ദോഷം ചെയ്യും.

ചിക്കന്‍, മീന്‍
ചിക്കന്‍, മീന്‍ എന്നിവ പാല്, എള്ള്, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയ്ക്കൊപ്പം കഴിയ്ക്കരുത്. ഇവ ദഹനപ്രശ്നങ്ങളുണ്ടാക്കും.

ഉപ്പ്, പാല്
ഉപ്പ്, പാല് എന്നിവ ഒരുമിച്ചു കഴിയ്ക്കുന്നത് ഒഴിവാക്കുക.

പാല്, മെലണ്‍
പാല്, മെലണ്‍ എന്നിവ ഒരുമിച്ചു കഴിയ്ക്കരുത്. ഇവ ഒരുമിച്ചു കഴിയ്ക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കും.

പഴം
പാല്, തൈര്, സംഭാരം എന്നിവയ്ക്കൊപ്പം പഴം കഴിയ്ക്കരുത്. ഇവ ദഹനപ്രശ്നങ്ങളുണ്ടാക്കും. മാത്രമല്ല, ശരീരത്തില്‍ ടോക്സിനുകള്‍ ഉല്പാദിപ്പിയ്ക്കുന്നതു കൊണ്ട് ചുമ, കോള്‍ഡ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

ഭക്ഷണത്തിനു ശേഷം തണുത്ത സാധനങ്ങള്‍
ഭക്ഷണത്തിനു ശേഷം തണുത്ത സാധനങ്ങള്‍ കഴിയ്ക്കുന്നത് ഒഴിവാക്കണം. കാരണം ഇത് ദഹനപ്രശ്നങ്ങള്‍, അലര്‍ജി, കോള്‍ഡ് എന്നിവയ്ക്കു കാരണമാകും.

തേന്‍, നെയ്യ്
തേന്‍, നെയ്യ് എന്നിവയും കലര്‍ത്തി കഴിയ്ക്കരുത്. ഇവ വ്യത്യസ്ത ഗുണങ്ങളോടു കൂടിയവയാണ്. തേന്‍ ചൂടും നെയ്യ് തണുപ്പുമാണ്.

മധുരവും പുളിയുമുള്ള പഴവര്‍ഗങ്ങള്‍
മധുരവും പുളിയുമുള്ള പഴവര്‍ഗങ്ങള്‍ ഒരുമിച്ചു കഴിയ്ക്കുന്നതും ദോഷം ചെയ്യും.

പുളിയുള്ള ഭക്ഷണങ്ങള്‍
പുളിയുള്ള ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിയ്ക്കരുത്.

പാകം ചെയ്ത് ഭക്ഷണങ്ങളും അല്ലാത്തവയും
പാകം ചെയ്ത് ഭക്ഷണങ്ങളും അല്ലാത്തവയും ഒരുമിച്ചു കഴിയ്ക്കരുത്. സാലഡ് പോലുള്ളവ ഭക്ഷണത്തിനു ശേഷം അല്പം കഴിഞ്ഞു മാത്രം കഴിയ്ക്കുക.

ഉരുളക്കിഴങ്ങ്, തക്കാളി, ക്യാബേജ്, മുളക്
ഉരുളക്കിഴങ്ങ്, തക്കാളി, ക്യാബേജ്, മുളക് എന്നിവ തൈര്, പാല്, മെലണ്‍, കുക്കുമ്പര്‍ എന്നിവയ്ക്കൊപ്പം കഴിയ്ക്കരുത്.

മുട്ട
പാല്, ഇറച്ചി, തൈര്, മെലണ്‍, ചീസ്, മത്സ്യം, പഴം എന്നിവയ്ക്കൊപ്പം മുട്ട കഴിയ്ക്കരുത്.

ചെറുനാരങ്ങ
തൈര്, പാല്, കുക്കുമ്പര്‍, തക്കാളി എന്നിവയ്ക്കൊപ്പം ചെറുനാരങ്ങ കഴിയ്ക്കരുത്.

ഫ്രിഡ്ജില്‍
ഇതുപോലെ പഴയ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വച്ചു കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നും ആയുര്‍വേദം പറയുന്നു. ഫ്രിഡ്ജിലെ ഭക്ഷണങ്ങള്‍ പുതിയ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കരുത്. ഇവ ചൂടാക്കുമ്പോള്‍ അല്പം നെയ്യ്, കുരുമുളകുപൊടി എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് ഗുണം നല്‍കും.



Click it and Unblock the Notifications
