Latest Updates
-
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം
ബീഫ് പുരുഷന്മാര്ക്ക് ദോഷമോ?
റെഡ്മീറ്റ് ആയ മാട്ടിറച്ചി കഴിക്കുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. എന്നാല്‍ അവ മൂലമുള്ള ദോഷം പ്രയോജനങ്ങളേക്കാള്‍ വളരെ വലുതാണ്. ചത്ത പശുവിനെക്കാള്‍ ഗുണം ചെയ്യുന്നത് ജീവിച്ചിരിക്കുന്ന പശുവാണ്. മാട്ടിറച്ചി കൊളസ്ട്രോള്‍ ക്രമാതീതമായി വര്‍ദ്ധിക്കാനും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ വഷളാകാനും ഇടയാക്കും. ദിവസവും മാട്ടിറച്ചി കഴിക്കുന്നത് പൊണ്ണത്തടിക്കും കാരണമാകും.
ദോഷങ്ങള്‍ ഉണ്ടെന്ന് കരുതി മാട്ടിറച്ചി പൂര്‍ണ്ണമായും ഒഴിവാക്കേണ്ട കാര്യമില്ല. മിതമായ അളവില്‍ ഉപയോഗിക്കുകയാണ് അഭികാമ്യം. റെഡ്മീറ്റുകള്‍, പ്രത്യേകിച്ച് സംസ്കരിച്ചത്, കൊളസ്ട്രോള്‍, മാനസിക പിരിമുറക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. മാട്ടിറച്ചി അമിതമായി ഉപയോഗിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രില്‍ ചെയ്തതോ ചുട്ടടെത്തതോ ആയ മാട്ടിറച്ചി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകുമെന്നും പറയപ്പെടുന്നു.
പാചകത്തിന്റെ 7 മുഖ്യ പാഠങ്ങള്‍
ദിവസവും മുഴുവനും ഊര്‍ജ്ജസ്വലതയോടെ ഇരിക്കേണ്ടതിനാലും കഠിനാധ്വാനം ചെയ്യേണ്ടി ഉള്ളതിനാലും പുരുഷന്മാര്ക്ക് ധാരാളം പ്രോട്ടീന്‍ ആവശ്യമാണ്. എന്നുകരുതി റെഡ്മീറ്റ് അമിതമായി ഉപയോഗിക്കേണ്ട ആവശ്യമില്ല. മീന്‍, സോയ, മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍ മുതലായവ കഴിച്ച് പ്രോട്ടീന്‍ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയും. റെഡ്മീറ്റുകളില് ഏറ്റവും പോഷകസമ്പുഷ്ടവും കൊസ്ട്രോള്‍ ഉള്ളതുമാണ് മാട്ടിറച്ചി. മാട്ടിറച്ചിയുടെ അമിത ഉപയോഗം ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പൊണ്ണത്തടിക്ക് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. മാട്ടിറച്ചയില് അടങ്ങിയിരിക്കുന്ന കൊഴുപ്പിന് പുറമെ അവ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന രീതികളും ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

1. മറവിരോഗം
മാട്ടിറച്ചി പോലുള്ള റെഡ്മീറ്റുകളില് ഇരുമ്പ്സത്ത് ധാരാളമടങ്ങിയിട്ടുണ്ട്. ഇതിന്റെ അമിത ഉപയോഗം ശരീരത്തില്‍ ഇരുമ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കും. താവു, ബീറ്റാ അമയ്ലോയ്ഡല് എന്നീ പ്രോട്ടീനുകള്‍ തലച്ചോറില്‍ അടിഞ്ഞാല്‍ അവ നാഡികള്‍ക്ക് കേടുവരുത്തുകയോ അവയെ നശിപ്പിക്കുകയോ ചെയ്യും. ഇത് അള്‍ഷിമേഴ്സ് പോലുള്ള മറവിരോഗങ്ങളിലേക്ക് മനുഷ്യനെ നയിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

2. ഹൃദ്രോഗം
റെഡ്മീറ്റി് സ്ഥിരമായ കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന പഠനത്തില്‍ മറ്റൊരു കാര്യം കൂടി കണ്ടെത്തുകയുണ്ടായി. മാട്ടിറച്ചി പോലുള്ള റെഡ്മീറ്റില്‍ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളും പൂരിത കഴുപ്പുമല്ല രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. മാട്ടിറച്ചിയില്‍ കാണപ്പെടുന്ന കാര്‍ണിറ്റൈന്‍ എന്ന ഘടകം ദഹനേന്ദ്രിയ വ്യവസ്ഥയില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും ട്രിം- എഥൈലാമൈന്-എന്‍-ഓക്സൈഡ് ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് അതറോസ്ക്ലിറോസിസിന് കാരണമാകും.

3. വന്‍കുടല്‍ ക്യാന്‍സര്‍
മാട്ടിറിച്ചി പോലുള്ള റെഡ്മീറ്റുകള്‍ അമിതമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്, വന്‍കുടല്‍ ക്യാന്‍സറിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 50 വയസ്സിനും 74 വയസ്സിനും ഇടയില്‍ പ്രായമുള്ള 148610 പേരില്‍ നടത്തിയ പഠനത്തില്‍ റെഡ്മീറ്റ്, സംസ്കരിച്ച ഇറച്ചി എന്നിവ അമിതമായി കഴിക്കുന്നവരില്‍ കുടല്- മലാശയ ക്യാന്‍സര്‍ സാധ്യതയില്‍ കാര്യമായ വര്‍ദ്ധനവുള്ളതായി കണ്ടെത്തി. അമേരിക്കയിലാണ് പഠനം നടന്നത്.

4. ടൈപ്പ് 2 പ്രമേഹം
റെഡ്മീറ്റുകളായ മാട്ടിറിച്ചി, പന്നിയിറച്ചി എന്നിവയുടെ ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തി. ഒരാഴ്ചയില്‍ മൂന്ന് തവണ അധികമായി മാട്ടിറച്ചി കഴിച്ചാല്‍ പ്രമേഹ സാധ്യതയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുമെന്ന് പഠനം പറയുന്നു. പതിവായി മാട്ടിറച്ചി കഴിക്കുന്നവര്‍ക്ക് അത്ര ശുഭകരമായിരിക്കില്ല ഈ വാര്‍ത്ത.

5. സംസ്കരണം
ഇറച്ചിക്ക് വേണ്ടി മാടുകളെയും പന്നികളെയും വളര്‍ത്തുന്ന രീതിയും ഇറച്ചി സംസ്കരണ മാര്‍ഗ്ഗങ്ങളും മനസ്സിലാക്കിയാല്‍ പിന്നെ നിങ്ങള്‍ ഇവ കഴിക്കില്ല. പെട്ടെന്ന് തൂക്കം വര്‍ദ്ധിക്കാനായി ഇവയില്‍ ഹോര്‍മോണുകള്‍ കുത്തിവയ്ക്കാറുണ്ട്. സംസ്കരിക്കുന്ന സമയത്ത് നല്ല മാംസത്തോടൊപ്പം മോശം ഇറച്ചിയും ചേര്‍ക്കാറുമുണ്ട്.

6. പൊണ്ണത്തടി
മാട്ടിറച്ചിയുടെ ഉപയോഗം മാത്രമല്ല പൊണ്ണത്തടിക്ക് കാരണം. എങ്കിലും മാട്ടിറച്ചി പതിവായി കഴിക്കുന്നവരുടെ കുടവയര്‍ വര്‍ദ്ധിക്കും. ഉയര്‍ന്ന അളവില്‍ മാട്ടിറച്ചി കഴിക്കുന്നതും കാര്യമായി ശരീരം അനങ്ങാത്തതും മൂലം കുട്ടികള്‍ പോലും പൊണ്ണത്തടി മൂലമുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്.



Click it and Unblock the Notifications