Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പാലിന്റെ ആരോഗ്യഗുണങ്ങള്‍
ആരോഗ്യത്തിന് അത്യുത്തമമായ ഒരു ഭക്ഷണവസ്തുവാണ് പാല്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.
കാല്‍സ്യത്തിന്റെ മുഖ്യ ഉറവിടമായതു കൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയില്‍ പാല് മുഖ്യ പങ്കു വഹിയ്ക്കുകയും ചെയ്യുന്നു.
പാലുകള്‍ തന്നെ പല തരമുണ്ട്. ഇത്തരം ചില പാലുകളേയും ഇവ നല്കുന്ന ഗുണങ്ങളേയും കുറിച്ചറിയൂ,

പശുവിന് പാല്
പശുവിന് പാല് സാര്‍വത്രികമായി അംഗീകരിച്ച ഒരു പാലാണെന്നു പറയാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദവുമാണ്. കാല്‍സ്യത്തിന്റെ മികച്ച ഉറവിടം.

സോയ മില്‍ക്
പ്രോട്ടീന്‍, ഫൈബര്‍ എന്നിവയടങ്ങിയ ഒന്നാണ് സോയ മില്‍ക്. പശുവിന് പാല് അലര്‍ജിയുള്ളവര്‍ക്കും കുടിയ്ക്കാന്‍ മടിയ്ക്കുന്നവര്ക്കും പറ്റിയ മറ്റൊരു ഉപാധി. ക്യാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും ഉത്തമമായ ഒന്നാണിത്.

ബദാം മില്‍ക്
എല്ലുകളുടെ ബലത്തിന് സഹായിക്കുന്ന ഒന്നാണ് ബദാം മില്‍ക്. ഇതില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നല്കാന് ഇത് സഹായിക്കും.

റൈസ് മില്‍ക്
അരി എല്ലാവര്ക്കും അറിയാവുന്ന ഭക്ഷണവസ്തുവാണെങ്കിലും റൈസ് മില്‍ക് നല്ലതാണെന്ന കാര്യം അധികം പേര്‍ക്ക് അറിയാന്‍ വഴിയില്ല. ഇത് തടി കുറയാന്‍ നല്ലതാണ്.

നാളികേരപ്പാല്
ചര്‍മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം നല്ലതാണ് നാളികേരപ്പാല്.

കാഷ്യൂ മില്‍ക്
എല്ലിന്റെയും ഇതുമായി ബന്ധപ്പെട്ട കോശങ്ങളുടേയും വളര്‍ച്ചയ്ക്ക ഉത്തമമായ ഒന്നാണ് കാഷ്യൂ മില്‍ക്. ഇതില്‍ ധാരാളം കോപ്പര്‍ അടങ്ങിയിട്ടുണ്ട്.

ഹെംപ്
ഹെംപ് എന്നൊരു സസ്യമുണ്ട്. ഇതില്‍ നിന്നുള്ള പാല് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസി്ഡ് ധാരാളമായി അടങ്ങിയിട്ടുമുണ്ട്.

ഓട്സ്
ഓട്സില്‍ നിന്നുള്ള പാല് ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ കൊളസ്ട്രോള്‍ തീരെയടങ്ങിയിട്ടില്ല.

എരുമപ്പാല്
കൊഴുപ്പുണ്ടെങ്കിലും കൊളസ്ട്രോള്‍ കുറവുള്ള ഒന്നാണ് എരുമപ്പാല്. ഇതില്‍ കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ആട്ടിന്പാല്
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് ആട്ടിന്പാല്. കുട്ടികള്‍ക്ക് നല്കാവുന്ന അത്യുത്തമമായ ഒന്ന്. രോഗപ്രതിരോധശേഷി നല്കാന് ഇത് സഹായിക്കും.



Click it and Unblock the Notifications
