Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
സൗന്ദര്യമേകും ഭക്ഷണങ്ങള്‍
സൗന്ദര്യം വര്‍ദ്ധിപ്പിക്കണം എന്ന് തോന്നുമ്പോള്‍ നാം സാധാരണ ചെയ്യാറുള്ളത് അടുത്തുള്ള ബ്യൂട്ടിപാര്‍ലറിലേക്ക് പോവുകയോ, അല്ലെങ്കില്‍ മരുന്ന് കടയില്‍ പോയി ചര്‍മ്മത്തിനുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുകയോ ആണ്. എന്നാല്‍ ഇവ ഉപയോഗിക്കുന്നതിനേക്കാള്‍ സൗന്ദര്യം നല്കാന് സഹായിക്കുന്ന മറ്റ് കാര്യങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ?
സൗന്ദര്യം ഉള്ളില്‍ നിന്നാണ് വരുന്നത് എന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല. ഇത് ശരിയായ ഒരു വസ്തുതയാണ്. എന്നാല്‍ ഈ ചൊല്ല് സ്വഭാവഗുണത്തേയോ, മനോഭാവത്തേയോ അല്ല പരാമര്‍ശിക്കുന്നത്. നിങ്ങള്‍ ഉള്ളില്‍ എത്രത്തോളം ആരോഗ്യമുള്ളയാളാണോ, അതാണ് പുറത്ത് പ്രതിഫലിക്കുക. അതിനാല്‍ തന്നെയാണ് സൗന്ദര്യസംരക്ഷണത്തില്‍ ഭക്ഷണത്തിന് പ്രധാന സ്ഥാനമുള്ളത്.
ഭക്ഷണവും സൗന്ദര്യവും തമ്മിലുള്ള ബന്ധം വളരെ ശക്തമായതാണ്. നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും നേരിട്ട് ബാധിക്കുന്നതാണ് ഭക്ഷണം. ആഹാരത്തിലെ പോരായ്മ മുഖക്കുരു, ചര്‍മ്മത്തിന്റെ ആരോഗ്യക്കുറവ്, വരണ്ട മുടി, അമിതവണ്ണം എന്നിങ്ങനെയുള്ള ശാരീരികപ്രശ്നങ്ങള്ക്കൊക്കെ കാരണമാകും. ഇവ അല്പം അതിശയോക്തിയായി തോന്നാമെങ്കിലും അവശ്യപോഷകങ്ങള്‍ ലഭിക്കാതെ വരുന്നത് ആരോഗ്യസ്ഥിതി മോശമാക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്.
എങ്ങനെയാണ് ഭക്ഷണക്രമത്തിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നത്?. ശരിയായ തെരഞ്ഞെടുപ്പാണ് ഇവിടെ വേണ്ടത്. അതിന് സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.

കാബേജ്
നല്ല കാബേജ് ഇലകളുള്ളതും, പച്ചനിറമാര്ന്നതും, കാഴ്ചയിലെ ഭംഗിയേക്കാള്‍ മികച്ചതുമാണ്. ഇത്തരം ഇലക്കറികള്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവയാല്‍ സമ്പന്നമാണ്. അതായത് ഇവ ചര്‍മ്മത്തിനും തലമുടിക്കും ഉത്തമമാണ്. ഓറഞ്ചിനേക്കാള്‍ 11 ശതമാനം വിറ്റാമിന്‍ സി കാബേജിലടങ്ങിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും ഇക്കാര്യം അറിയില്ല. വിറ്റാമിന്‍ സി കൂടുതലായി ലഭിക്കുന്നത് തകരാറിലായ കോശങ്ങളെ സുഖപ്പെടുത്തുകയും, കൊലാജന്‍ ഉത്പാദനം ത്വരിതപ്പെടുത്തുകയും ചെയ്യും. ശരീരത്തെ ശുചീകരിക്കാന്‍ സഹായിക്കുന്ന ഫൈബറും കാബേജില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നാരങ്ങ
കരളില്‍ നിന്നുള്ള പിത്തരസത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് വേഗത്തില്‍ ദഹനം സാധ്യമാക്കാന്‍ നാരങ്ങക്ക് കഴിവുണ്ട്. പിത്തരസം കരളിനെ ശക്തിപ്പെടുത്തുന്ന മാധ്യമമായി പ്രവര്‍ത്തിക്കുകയും, ശരീരത്തിലെ വിഷാംശം നീക്കുന്ന അവയവത്തിന്റെ പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യും. പതിവായി നാരങ്ങ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മൃദുലമാക്കുകയും, ചുളിവുകള്‍ വീഴുന്നതും, മുഖക്കുരു ഉണ്ടാകുന്നതും തടയുകയും ചെയ്യും.

വെള്ളം
പലരും അവിശ്വസിക്കുമെങ്കിലും പല പ്രശസ്തരായ സുന്ദരികളും പറഞ്ഞിട്ടുള്ള കാര്യമാണ് തങ്ങളുടെ സൗന്ദര്യത്തിന് പിന്നിലെ പ്രധാന കാര്യം വെള്ളമാണെന്നത്. പല ചികിത്സകളിലൂടെയും, പരിചരണങ്ങളിലൂടെയും അവര്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി കടന്ന് പോകുന്നുണ്ടെങ്കിലും ആവശ്യത്തിന് ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സൗന്ദര്യസംരക്ഷണത്തില്‍ വെള്ളത്തിന് പ്രധാന സ്ഥാനം തന്നെയാണുള്ളത്. ആവശ്യത്തിന് ജലാംശം ശരീരത്തിലുണ്ടെങ്കില്‍ ശാരീരീകപ്രവര്ത്തനങ്ങള് ശരിയായി നടക്കുകയും, ചര്‍മ്മത്തിന് നല്ല നിറം ലഭിക്കുകയും ചെയ്യും.

കാപ്സിക്കം
ചര്‍മ്മത്തിന് ഏറെ ഗുണകരമായ ഒന്നാണ് കാപ്സിക്കം. അവയിലെ ആന്റി ഓക്സിഡന്റുകളുടെ സമ്പന്നതയാണ് ഇതിന് പിന്നില്‍. കാപ്സിക്കത്തിലെ വിറ്റാമിന്‍ സി ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കലോറിയുടെ അളവ് വളരെ കുറഞ്ഞ ഇവയില്‍ ഒരെണ്ണത്തില്‍ ഏകദേശം 27 കലോറി മാത്രമേയുള്ളൂ.

കാരറ്റ് -
കടുത്ത സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തിന് ദോഷകരമാണെന്നത് പോലെ തന്നെ സൂര്യപ്രകാശം കുറവുള്ള സമയത്തും അള്‍ട്ര വയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കാന്‍ സാധ്യതയുണ്ട്. ആള്‍ട്രവയലറ്റ് രശ്മികളില്‍ നിന്ന് രക്ഷ നല്കാന് സഹായിക്കുന്ന ഒന്നാണ് കാരറ്റ് കഴിക്കുന്നത്. ഇതിലെ കാരറ്റനോയ്ഡ് എന്ന ഘടകമാണ് ഈ പ്രതിരോധശേഷി നല്‍കുന്നത്. ചര്‍മ്മത്തിന്റെ അള്‍ട്രാവയലറ്റ് കിരണങ്ങളോടുള്ള പ്രതിരോധശേഷിക്കുറവ് കാരറ്റ് കഴിക്കുന്നതിലൂടെ പരിഹരിക്കാം.

ചോക്കലേറ്റ്
കൗമാരക്കാരില്‍ മുഖക്കുരുവിന് കാരണമാകുന്നതായി പ്രധാനമായും കരുതപ്പെടുന്നവയാണ് ചോക്കലേറ്റും, ക്യാന്‍ഡി ബാറുകളും. എന്നാല്‍ ചോക്കലേറ്റ് മുഖത്ത് കളങ്കമുണ്ടാക്കുമെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇവയില്‍ ഫ്ലേവനോയ്ഡുകള്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ഈ ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, ചര്‍മ്മത്തിന് തിളക്കവും, പ്രസരിപ്പും നല്‍കുകയും ചെയ്യും.

ബ്ലുബെറി
മറ്റ് പഴങ്ങളുമായും, പച്ചക്കറികളുമായും താരതമ്യപ്പെടുത്തിയാല്‍ ഏറ്റവുമധികം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ് ബ്ലുബെറി. ഇവ പ്രായത്തില്‍ കവിഞ്ഞ ചര്‍മ്മത്തിന്റെ മാറ്റങ്ങള്‍ തടയുകയും, ചര്‍മ്മത്തെ സുഖപ്പെടുത്തുകയും, കൊലാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കടല്‍വിഭവങ്ങള്‍
മത്സ്യവും മറ്റ് കടല്‍ വിഭവങ്ങളും ആരോഗ്യത്തിനും, ചര്‍മ്മത്തിനും ഏറെ അനുയോജ്യമാണ്. കൊഴുപ്പടങ്ങിയ ചെമ്പല്ലി മത്സ്യം ഇക്കാര്യത്തില്‍ ഏറെ മികച്ചതാണ്. കക്കയിറച്ചി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ്. മിക്ക കടല്‍ വിഭവങ്ങളിലും സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തെ നനവുള്ളതാക്കി നിര്‍ത്തുകയും, ചൂടും വരള്‍ച്ചയും കുറയ്ക്കുകയും ചെയ്യും. ഇത് വഴി പ്രായത്തിന്റെ മാറ്റങ്ങളെ ഒരു പരിധിവരെ തടഞ്ഞ് നിര്‍ത്താം. സിങ്ക് മുഖക്കുരുവിനെ തടയുകയും, ചര്‍മ്മത്തെ യൗവ്വനത്തുടിപ്പ് നല്കി നിലനിര്‍ത്തുകയും ചെയ്യും.



Click it and Unblock the Notifications