ലൈംഗികത തളര്‍ത്തും ഭക്ഷണങ്ങള്‍

By Super

കിടക്കയില്‍ നിങ്ങളുടെ പ്രണയ പ്രകടനങ്ങള്‍ മോശമാകുമ്പോള്‍ നിങ്ങളും നിങ്ങളുടെ പങ്കാളിയും ജീവിതത്തില്‍ മോശമായ സെക്സിന്‍റെ കാലത്തിലൂടെയാവും കടന്ന് പോകുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനായി വിപണിയില്‍ ലഭ്യമായ പലതരം ആഫ്രോഡിസിയാക് ഉത്പന്നങ്ങള്‍ ഉപയോഗിക്കാം.

എന്നാല്‍ അനാഫ്രോഡിസിയാക് എന്നറിയപ്പെടുന്ന വസ്തുവിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് അറിയാമോ?. ആസ്വാദ്യവും സന്തോഷകരവുമായ സെക്സിന് വിഘാതം സൃഷ്ടിക്കുന്ന ഭക്ഷണങ്ങളാണ് ഇവ. പങ്കാളിയോടൊപ്പമുള്ള ലൈംഗികബന്ധം പരാജയമാകുമ്പോള്‍ അത് അവര്‍ക്ക് മാനസികപ്രയാസമുണ്ടാക്കുകയും, നിങ്ങളുമായി അകല്‍ച്ചക്കുമിടയാക്കും.

നിങ്ങള്‍ സെക്സില്‍ താല്‍പര്യമില്ലാതിരിക്കുന്ന അവസരത്തില്‍ പങ്കാളിയുടെ താല്പര്യത്തില്‍ ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരം സാഹചര്യമുണ്ടാകാം. ചിലപ്പോളൊക്കെ രണ്ട് പേര്‍ക്കും ലൈംഗികബന്ധത്തില്‍ താല്പര്യമില്ലാതെയും വരാം. ആരോഗ്യകരവും സന്തുഷ്ടവുമായ ലൈംഗിക ജീവിതത്തില്‍ നിന്ന് നിങ്ങളെ തടയുന്ന ചില ഭക്ഷണങ്ങളെ അകറ്റി നിര്‍ത്തുന്നത് വഴി ഈ പ്രശ്നം തടയാനാവും. അത്തരം ചില സാധനങ്ങളെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

ലൈംഗിക ബന്ധത്തിന് മുമ്പ് ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് നല്ലതാണ് എന്ന് കരുതുന്നവരാണ് ചിലര്‍. ഇതുവഴി അവരുടെ തടസ്സങ്ങളെ മാറ്റാമെന്നും, പങ്കാളിയെ കൂടുതല്‍ നന്നായി സമീപിക്കാനാവുമെന്നുമാണ് ഇവര്‍ കരുതുന്നത്. ലൈംഗികബന്ധത്തിന്‍റെ ദൈര്‍ഘ്യം കൂട്ടാനും അതില്‍ക്കൂടി മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും അല്‍പം മദ്യം സഹായിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ മിക്ക കേസുകളിലും ഒരു പെഗ്ഗില്‍ മദ്യാപാനം നിര്‍ത്താനാവാതെ മൂന്നും നാലും പെഗ്ഗ് മദ്യം കഴിക്കുകയും ലൈംഗികബന്ധത്തില്‍ നന്നായി പ്രവര്‍ത്തിക്കാനാകാതെ വരുന്നതുമായാണ് കാണുന്നത്. ആല്‍ക്കഹോളിന്‍റെ അമിതോപയോഗം സമ്മര്‍ദ്ദത്തിനും മാനസികമായ പ്രശ്നങ്ങള്‍ക്കുവരെയും കാരണമാകും. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റീറോണിന്‍റെ ഉത്പാദനം കുറയാനും ഇത് കാരണമാകും. ഇക്കാരണങ്ങളാല്‍ ഒരു പെഗ്ഗിലേക്ക് മദ്യോപയോഗം കുറയ്ക്കുക.

കാപ്പി

കാപ്പി

നിങ്ങള്‍ക്ക് കാപ്പി ഏറെ ഇഷ്ടമാണെങ്കില്‍ കിടക്കയിലെ പ്രകടനം മികച്ചതാക്കാന്‍ അതിനൊരു പരിധി നിശ്ചയിക്കുക. ദിവസം 5-6 കപ്പ് കാപ്പി കുടിക്കുന്നത് നിങ്ങളുടെ അഡ്രിനാലിന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. കാപ്പി അധികമായി കുടിക്കുന്നത് അഡ്രിനാലിന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയ്ക്കുകയും അതുവഴി മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നുണ്ടെങ്കില്‍ പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം സമ്പൂര്‍ണ്ണ പരാജയമാവുകയും ചെയ്യും. ഇത് ലൈംഗികതയിലെ അസന്തുലിതാവസ്ഥക്കും കാരണമാകും. ഇക്കാരണങ്ങളാല്‍ ദിവസേന ഒന്നോ രണ്ടോ കപ്പ് കാപ്പിയിലൊതുക്കിയാല്‍ പങ്കാളിയെ തൃപ്തിപ്പെടുത്താനാവുമെന്ന് അറിയുക.

പുതിന

പുതിന

ചിലര്‍ സെക്സിന് മുമ്പായി വായ്ക്ക് സുഗന്ധം ലഭിക്കാന്‍ പെപ്പര്‍മിന്‍റ് ച്യുയിങ്ങ് ഗം ചവയ്ക്കും, അല്ലെങ്കില്‍ പുതിന ഇലകള്‍ തന്നെ ചവയ്ക്കും. എന്നാല്‍ പുതിന ലൈംഗികശേഷിയെ ദോഷകരമായി ബാധിക്കും എന്നത് നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടാവില്ല. പുതിനയിലെ മെന്തോള്‍ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് കുറക്കുകയും നിങ്ങളുടെ ലൈംഗിക പ്രകടനത്തെ മോശമാക്കുകയും ചെയ്യും. വായ്നാറ്റമകറ്റാനും സുഗന്ധം നല്കാനും ഒരു ചെറിയ കഷ്ണം ഇഞ്ചി ചവച്ചാല്‍ മതി.

സോഡയും കോളയും

സോഡയും കോളയും

ലൈംഗികശേഷിയെ ദോഷകരമായി ബാധിക്കുന്നതാണ് സോഡ. ലൈംഗികബന്ധത്തിന് മുമ്പ് ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുകയോ, ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്യണം. ഇത്തരം പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം നഷ്ടമാകാനും,അമിത വണ്ണത്തിനും, പല്ലിലെ കേടുകള്‍ക്കും കാരണമാകും. സോഡ, കോള പോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് ലൈംഗികശേഷി നിലനിര്‍ത്താന്‍ സഹായിക്കും.

കോണ്‍ഫ്ലേക്സ്

കോണ്‍ഫ്ലേക്സ്

ജോണ്‍ ഹാര്‍വി കെല്ലോഗ്സ് നിര്‍മ്മിച്ച കെല്ലോഗ്സ് കോണ്‍ഫ്ലേക്സ് പുരുഷനിലും സ്ത്രീയിലും ലൈംഗികതാല്പര്യത്തിന് കുറവ് സംഭവിക്കാനിടയാക്കും എന്ന് നിങ്ങള്‍ക്കറിയാമോ? ഇതിലെ പഞ്ചസാര രക്തത്തിന്‍റെ അളവില്‍ വര്‍ദ്ധനവിനും അതേ പോലെ കുറവിനും അതുവഴി ടെസ്റ്റോസ്റ്റീറോണ്‍ അളവിനെ ബാധിക്കാനും കാരണമാകും. രാത്രിയില്‍ പങ്കാളിയുമൊത്ത് ലൈംഗിക ബന്ധത്തിന് ഉദ്ദേശമുണ്ടെങ്കില്‍ ഇതുപോലുള്ള സെറിയലുകള്‍ കഴിക്കാതിരിക്കുക.

മല്ലിയില, പുതിനയില

മല്ലിയില, പുതിനയില

മല്ലിയില, പുതിനയില എന്നിവ ഭക്ഷണസാധനങ്ങളില്‍ പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കും.

പെരുഞ്ചീരകം

പെരുഞ്ചീരകം

ഇതുപോലെയാണ് പെരുഞ്ചീരത്തിന്റെ കാര്യവും. ഇത് അളവില്‍ കൂടുതലായാല്‍ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് കുറയ്ക്കും. പുരുഷലൈംഗികതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

സോയ

സോയ

സോയ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നു. ഇത് ഉദ്ധാരണക്കുറവ് പോലുള്ള ഭക്ഷണങ്ങള്‍ക്ക് കാരണമാവുയും ചെയ്യും.

X
Desktop Bottom Promotion