Latest Updates
-
ഹൈദരാബാദിലെ മഴയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 12 മിനിറ്റ് വർക്കൗട്ട് പരീക്ഷിക്കൂ! -
നിർജല ഏകാദശി 2026: സിദ്ധയോഗത്തിന്റെ അപൂർവ്വ സംഗമം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
'കോക്ടെയ്ൽ 2'നായി ക്രിതി സനോണിന്റെ കിടിലൻ മേക്കോവർ; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഫിറ്റ്നസ് രഹസ്യം ഇതാ! -
രാജസ്ഥാനിലെ പൊടിക്കാറ്റും മഴയും: ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
ഉത്തർപ്രദേശിൽ കനത്ത മഴ; മഴക്കാല രോഗങ്ങളെ അകറ്റാൻ വീട്ടിലുണ്ട് ചില അത്ഭുത വഴികൾ! -
വിറ്റിലിഗോ ഉള്ളവർ ജിമ്മിൽ പോകുമ്പോൾ: ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
റെഡ് അലർട്ട്: കനത്ത മഴയിൽ ഗർഭിണികളും സ്ത്രീകളും ആരോഗ്യസുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക! -
ഡൽഹിയിലെ മഴക്കാലം; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താം, ഒപ്പം ശ്രദ്ധിക്കേണ്ട ഭക്ഷണക്രമവും ഇതാ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ?
വിഷാംശം നീക്കും ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ ആഹാരങ്ങളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇവ ഉപയോഗിക്കുന്നത് വഴി ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുക മാത്രമല്ല കൂടുതല്‍ കരുത്തുലഭിക്കാനും മാനസിക നിലയെ ഉത്തേജിപ്പിക്കാനുമാകും.
ഗര്‍ഭിണിയായ ഭാര്യയെ എങ്ങനെ പരിചരിക്കാം

1. വെളുത്തുള്ളി
ഹൃദയാരോഗ്യത്തിന് ഉത്തമമായ വെളുത്തുള്ളിയിലെ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിബയോട്ടിക് ഘടകങ്ങള്‍ ഭക്ഷണങ്ങളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഫലപ്രദമാണ്. വെളുത്തുള്ളിയിലടങ്ങിയ അല്ലിസിന്‍ എന്ന രാസഘടകം വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും, വിഷാംശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും. അല്പം വെളുത്തുള്ളി ചതച്ച് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കാം.

2. ഗ്രീന്‍ ടീ
ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഉത്തമമായ ഒരു മാര്‍ഗ്ഗമാണ് ഗ്രീന്‍ ടീ. ഇവ ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളും. ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍ കരളിനെ കൊഴുപ്പ് മൂലമുള്ള പ്രശ്നങ്ങളടക്കമുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിവുള്ളതാണ്.

3. ഇഞ്ചി
നിങ്ങള്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും മദ്യവും അമിതമായി കഴിക്കുന്നുണ്ടോ? ഇവ ദഹനത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. ഛര്‍ദ്ദി, ദഹനപ്രശ്നങ്ങള്‍, ഗ്യാസ്ട്രബിള്‍ എന്നിവ കുറയ്ക്കാന്‍ ഇഞ്ചി ഫലപ്രദമാണ്. ആന്റിഓക്സിഡന്റുകള്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ ഇഞ്ചി ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഇഞ്ചി അരിഞ്ഞ് ജ്യൂസുകളില്‍ ചേര്‍ത്ത് കഴിക്കുകയോ, അല്ലെങ്കില്‍ ജിഞ്ചര്‍ ടീ പതിവായി കുടിക്കുകയോ ചെയ്യാം.

4. നാരങ്ങ
ഏറെ പ്രസിദ്ധവും ഫലപ്രദവുമായ ഒന്നാണ് നാരങ്ങ. വിറ്റാമിന്‍ സി എന്ന ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയ നാരങ്ങ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും, രോഗകാരണമാകുന്ന സ്വതന്ത്രമൂലകങ്ങളെ ചെറുക്കുകയും ചെയ്യും. ശരീരത്തില്‍ ആല്‍ക്കലൈന്‍ സാന്നിധ്യം നല്‍കാനും നാരങ്ങയ്ക്കാവും. അതായത് ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് വീണ്ടെടുക്കാന്‍ നാരങ്ങ സഹായിക്കും. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങനീര് ചേര്‍ത്ത് കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി ശുദ്ധീകരിക്കും.

5. പഴങ്ങള്‍
വിറ്റാമിനുകള്‍, മിനറലുകള്‍, ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയവയാണ് പഴങ്ങള്‍. കലോറി കുറഞ്ഞ പഴങ്ങള്‍ക്ക് വിഷാംശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ചര്‍മ്മത്തിനും, തലമുടിക്കും മാത്രമല്ല മികച്ച ദഹനത്തിനും ഇവ സഹായിക്കും. പുതുമയാര്‍ന്ന പഴങ്ങള്‍ പ്രഭാത ഭക്ഷണമായും, ഇടക്കിടെയയുള്ള ലഘുഭക്ഷണമായും കഴിക്കാം.

6. ബീറ്റ്റൂട്ട്
മഗ്നീഷ്യം, വിറ്റാമിന്‍ സി, എന്നിവയാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ട്. ഏറെ ആരോഗ്യഗുണങ്ങളുള്ള ബീറ്റ്റൂട്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാനും, കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ഉത്തമമാണ്. ബീറ്റ്റൂട്ട് പച്ചക്കോ വേവിച്ചോ കഴിക്കാം. ജ്യൂസ് രൂപത്തിലും ബീറ്റ്റുട്ട് ഉപയോഗിക്കാവുന്നതാണ്.

7. ഉണക്കലരി
ബി വിറ്റാമിനുകള്‍, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് പോലുള്ള വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ കഴിവുള്ള ന്യൂട്രിയന്റുകള്‍ ഉണക്കലരിയിലുണ്ട്. ഇതില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ ഫൈബര്‍ കുടല് ശുദ്ധീകരിക്കാന്‍ ഫലപ്രദമാണ്. ഉണക്കലരിയില് അടങ്ങിയ സെലിനിയം എന്ന ഘടകം കരളിന്റെ സംരക്ഷണത്തിനും, ചര്‍മ്മത്തിന്റെ നിറത്തിനും അനുകൂലമായി പ്രവര്‍ത്തിക്കും.



Click it and Unblock the Notifications