Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആന്റിബയോട്ടിക് ഭക്ഷണങ്ങള്‍
അസുഖങ്ങള്‍ പ്രത്യേകിച്ച് ഇന്ഫെക്ഷനുകള് മാറാന്‍ ആന്റിബയോട്ടിക് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് സാധാരണയാണ്.
എന്നാല്‍ ചില ആന്റിബയോട്ടിക് ഭക്ഷണങ്ങളുമുണ്ട്, അസുഖങ്ങള്‍ തടയാന്‍ സഹായിക്കുന്നവ. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അസുഖങ്ങള്‍ വരാതിരിയ്ക്കാന്‍ മാത്രമല്ല, വന്ന അസുഖങ്ങള്‍ പെട്ടെന്നു മാറാനും സഹായിക്കും.
നാം നമ്മുെടെ നിത്യേപയോഗത്തിന് ഉപയോഗിയ്ക്കുന്നവയാണ് ഇത്തരം പല ഭക്ഷണങ്ങളും. ഇത്തരം ആന്റിബയോട്ടിക് ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

സവാള
സവാള ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇവയിലെ സള്‍ഫറാണ് ഇതിന് സഹായിക്കുന്നത്. വയറ്റിലെ അണുബാധകള്‍ മാറാന്‍ ഇത് ഒരു നല്ല ഭക്ഷണമാണ്.

വെളുത്തുള്ളി
വെളുത്തുള്ളി അണുബാധ തടയുന്ന മറ്റൊരു ഭക്ഷണമാണ്. കോള്‍ഡ്, ഫഌ എന്നിവ തടയാന്‍ ഇത് നല്ലതാണ്.

തേന്‍
തേന്‍ പ്രതിരോധശേഷി നല്കുന്ന മറ്റൊരു ഭക്ഷണമാണ്. തേനിലെ ഹൈഡ്രജന്‍ പെറോക്സൈഡ് പ്രതിരോധശേഷി നല്കുന്ന ചില നല്ല ബാക്ടീരിയകള്‍ ശരീരത്തില്‍ വളരുന്നതിന് സഹായിക്കും. ഇ്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

ഹോഴ്സ് റാഡിഷ്
റാഡിഷില്‍ തന്നെ ഹോഴ്സ് റാഡിഷ് എന്ന ഒരു ഇനമുണ്ട്. ഇത് ഭക്ഷണങ്ങളില്‍ നിന്നുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ സഹായിക്കും.

ചെറുനാരങ്ങ
ചെറുനാരങ്ങയില്‍ ക്യൂമാറിന്, ടെട്രാസൈന്‍ എന്നീ രണ്ടു ഘടകങ്ങളുണ്ട്. ഇവ അസുഖമുണ്ടാക്കുന്ന പാത്തോജനുകളെ തടയാന്‍ സഹായിക്കും.

മഞ്ഞള്‍
മഞ്ഞള്‍ വയറ്റിലെ അണുബാധ തടയാന്‍ മാത്രമല്ല, സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

വെളിച്ചെണ്ണ
ചര്‍മത്തിലെ അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ. ഇതിലെ ലോറിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്.

ഇഞ്ചി
ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്നൊരു ഘടകമുണ്ട്. ഇത് വായിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ സഹായകമാണ്.

പൈനാപ്പിള്‍
പൈനാപ്പിള്‍ ചെറുകുടലിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ ബ്രോമലൈന്‍ എ്ന്നൊരു ഘടകമാണ് ഇതിന് സഹായിക്കുന്നത്.

കറുവാപ്പട്ട
കറുവാപ്പട്ടയ്ക്ക് ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ സഹായകമാണ്.

ക്യാബേജ്
ക്യാബേജ് അണുബാധ തടയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണണാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചെറുക്കാനും ഇത് സഹായകമാണ്.

ഒറിഗാനോ
ഒറിഗാനോ വൈറ്റമിന്‍ കെ, അയേണ്‍, മാംഗനീസ് എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവ വായുജന്യ രോഗങ്ങളെ തടയാനുള്ള നല്ലൊരു വഴിയാണ്.



Click it and Unblock the Notifications
