ഡ്രൈ ഫ്രൂട്‌സ് തടി കുറയ്ക്കുമോ?

By Archana

ജലാംശം ഒട്ടമില്ലാത്ത പഴങ്ങളാണ്‌ ഉണങ്ങിയ പഴങ്ങള്‍. ഇവ പോഷകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്‌, പഞ്ചസാര എന്നവയാല്‍ സമ്പുഷ്ടമാണ്‌. ബദാം, കശുവണ്ടി, പിസ്‌ത,റെസിന്‍ തുടങ്ങിയവയാണ്‌ സാധാരണ ഉണങ്ങിയ പഴങ്ങളില്‍ ഉള്‍പ്പെടുന്നത്‌. ശരീരത്തിന്റെ ആരോഗ്യവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിന്‌ ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ഉണങ്ങിയ പഴങ്ങള്‍ വളരെ നല്ലതാണ്‌. ശരീരഭാരം ഏറെ നഷ്ടപ്പെട്ടവരോടും അസുഖങ്ങള്‍ ഉള്ളവരോടും നഷ്ടമായ ഊര്‍ജം ലഭിക്കുന്നതിന്‌ ഉണങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. പോഷകങ്ങള്‍ ലഭിക്കുന്നതിനായി ഗര്‍ഭിണികളോടും ചെറിയ കുട്ടികളോടും ഇവ കഴിക്കാന്‍ പറയാറുണ്ട്‌.

ശരീര ഭാരം കൂടുന്നതിന്‌ ഉണങ്ങിയ പഴങ്ങള്‍ വളരെ നല്ലതാണ്‌. ഇവയില്‍ കൊഴുപ്പും ഊര്‍ജവും ധാരാളം അടങ്ങിയിട്ടുണ്ട്‌. ശരീര ഭാരം കുറയ്‌ക്കുന്നതിനും ഉണങ്ങിയ പഴങ്ങള്‍ നല്ലതാണ്‌. എന്നാല്‍, ഈ ആശയം അല്‍പം പുതിയതാണന്നു മാത്രം. ശരീരത്തിലെ പോഷകാംശങ്ങള്‍ ഒന്നും നഷ്ടമാവാതെ ഭാരം കുറയ്‌ക്കാന്‍ ഉണങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണ ക്രമം സഹായിക്കും.

lose weight with dried fruits

ഉണങ്ങിയ പഴങ്ങള്‍ ഉപയോഗിച്ച്‌ ശരീര ഭാരം കുറയ്‌ക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

1. അളവ്‌
ഉണങ്ങിയ പഴങ്ങള്‍ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും നിറഞ്ഞതാണ്‌. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത്‌ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ ഉയര്‍ത്തും. ഇത്‌ ഭാരം കുറയ്‌ക്കുന്നതിനു പകരം കൂട്ടുകയാണ്‌ ചെയ്യുക. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത്‌ ഒഴിവാക്കുക. ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ആഹാരത്തിനൊപ്പം ഒരു പാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത്‌ ശീലമാക്കുക. ശരീരത്തിനാവശ്യമായ പോഷകങ്ങളും ഊര്‍ജവും നല്‍കാന്‍ ഇത്‌ മതിയാകും.

2. നിശ്ചിത പഴങ്ങള്‍ നിശ്ചിത സമയത്ത്‌
ഉണങ്ങിയ പഴങ്ങളിലൂടെ മാത്രം ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ വിഭജിച്ച്‌ കഴിക്കുന്ന രീതി പിന്തുടരുക. എല്ലാ സമയത്തും ഉണങ്ങിയ പഴങ്ങള്‍ കഴിക്കരുത്‌. ഉദാഹരണത്തിന്‌ ബദാമിലെ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിന്‌ രാത്രി മൊത്തം ഇവ വെള്ളത്തില്‍ മുക്കി വച്ചിട്ട്‌ രാവിലെ കഴിക്കുക. ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ബദാം ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. അത്തി പഴം പോലുള്ള ഉണങ്ങിയ പഴങ്ങള്‍ ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കുന്നത്‌ നല്ലതാണ്‌. ഓരോ തരം ഉണങ്ങിയ പഴങ്ങളും കഴിക്കാന്‍ നിശ്ചിത സമയം കണ്ടെത്തുക . എല്ലാത്തരം പഴങ്ങളും ഒരേ സമയത്ത്‌ കഴിക്കരുത്‌.

3.പിസ്‌ത

ശരീര ഭാരം കുറയ്‌ക്കാന്‍ പിസ്‌ത നല്ലതാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌. ആരോഗ്യദായകങ്ങളായ കൊഴുപ്പ്‌ , പോഷകങ്ങള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്‌ പിസ്‌ത. പിസ്‌തയിലെ കൊഴുപ്പ്‌ പൂര്‍ണമായി നമ്മുടെ ശരീരം ആഗീരണം ചെയ്യില്ല അതിനാല്‍ ഇവ കലോറി കുറഞ്ഞ ആഹാരമായി കണക്കാക്കാം.ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഉണങ്ങിയ പഴമാണ്‌ പിസ്‌ത.

4. വിശപ്പ്‌ കുറയ്‌ക്കും
ഉണങ്ങിയ പഴങ്ങള്‍ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പം നിറഞ്ഞവയാണ്‌. അതിനാല്‍ ഇവയ്‌ക്ക്‌ വിശപ്പ്‌ കുറയ്‌ക്കാന്‍ കഴിയും. വിശപ്പ്‌ എത്ര കുറയുന്നവോ അത്രയും കഴിക്കുന്നതിലും കുറവ്‌ വരും. കൊഴുപ്പ്‌ അടങ്ങിയ ചിപ്‌സും വെണ്ണയും മറ്റും കഴിക്കുന്നതിന്‌ പകരം ഉണങ്ങിയ പഴങ്ങള്‍ തിരഞ്ഞെടുക്കാം.ആവശ്യമുള്ള അളവില്‍ ആഹാരങ്ങള്‍ കഴിക്കാന്‍ ഉണങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ആവശ്യമായ അളവില്‍ മാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

5. മറ്റ്‌ ഗുണങ്ങള്‍
ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ പുറമെ മറ്റ്‌ പല ഗുണങ്ങളും ഉണങ്ങിയ പഴങ്ങള്‍ക്കുണ്ട്‌. ഉദാഹരണത്തിന്‌ ബദാം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മാനസികമായ ഗുണങ്ങള്‍ മെച്ചപ്പെടുത്താനും നല്ലതാണ്‌.ഉണങ്ങിയ അത്തിപ്പഴം ബലക്ഷയം, പ്രമേഹം എന്നിവയ്‌ക്ക്‌ നല്ലതാണ്‌. റെസിന്‍ ചര്‍മ്മത്തിനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്‌. ശരീരത്തിന്റെ ചൂട്‌ കുറയ്‌ക്കാനും ഇവ സഹായിക്കും. ബാദാം പോലെ റെസിനും വെള്ളത്തില്‍ കുതിര്‍ത്ത്‌ കഴിക്കുന്നതാണ്‌ നല്ലത്‌. ഉയര്‍ന്ന കലോറിയും കൊഴുപ്പും ഉള്ളതിനാല്‍ കശുവണ്ടി അധികം കഴിക്കുന്നത്‌ നല്ലതല്ല. ശരീര ഭാരം കുറയ്‌ക്കാനുള്ള ആഹാരക്രമത്തില്‍ നിന്നും കശുവണ്ടി പരിപ്പ്‌ ഒഴിവാക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, January 6, 2014, 4:33 [IST]
X
Desktop Bottom Promotion