Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രമേഹവും ഹൃദ്രോഗവും നിയന്ത്രിക്കാന്‍ ചെറുചണ
ആരോഗ്യകരമായ ജീവിതത്തിനും ഭക്ഷണ ശൈലിക്കും പ്രാധാന്യം നല്കി തുടങ്ങിയതോടെ ആഹാരത്തില്‍ ചെറുചണ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ചെറിയ, തവിട്ട് നിറമുള്ള ചെറുചണ വിത്തുകളില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇന്ന് കാണുന്ന പല ജീവിത ശൈലി രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇവ സഹായിക്കും.
നല്ല ഫാറ്റി ആസിഡ് എന്നറിയപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റി ഓക്സിഡന്റ്സും ഇസ്ട്രജനും നിറഞ്ഞ ലിഗ്നന്, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാലാണ് ചെറുചണ ആരോഗ്യദായകമായി കണക്കാക്കുന്നത്.
ചെറുചണ വിത്ത് പ്രതിരോധിക്കുന്ന ചില രോഗങ്ങള്‍

പ്രമേഹം
ചെറുചണയില്‍ അടങ്ങിയിട്ടുള്ള ലിഗ്നന് ടെപ്പ് 2 പ്രമേഹമുള്ളവരിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും. ദിവസവും ചെറുചണ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീര്‍ഘനാള്‍ സാധാരണ നിലയില്‍ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹം തടയാനുള്ള വഴികളെ കുറിച്ച് വായിക്കുക

ഹൃദ്രോഗം
ചെറുചണയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ് അവയുടെ പ്രതിജ്വലന ശേഷിയാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും . ഹൃദയമിടുപ്പിന്റെ നിരക്ക് സാധാരണനിലയിലാക്കാന്‍ ഇവ സഹായിക്കും. രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാനും ധമനികള്‍ കട്ടിയാകുന്നത് തടയാനും ഇവ സഹായിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും പ്രമേഹം, അമിതവണ്ണം,ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും.

അര്‍ബുദം
ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ്സും ഒമേഗ 3 ഫാറ്റി ആസിഡന്റ്സും സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ്, കുടല് അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. സ്തനാര്‍ബുദത്തെ ഇസ്ട്രജന്‍ ബാധിക്കുന്നത് പോലെ ഹോര്മോണിനനുസൃതമായ ട്യൂമറുകളെ പ്രതിരോധിക്കാന്‍ ചെറുചണയിലെ ലിഗ്നന് സഹായിക്കും.

വാതം
ചെറുചണയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും ലിഗ്നനും ആല്‍ഫ-ലിനോലെക് ആസിഡ് എന്നറിയപ്പെടുന്ന മിശ്രിതവും ശരീരത്തിലെ വാതങ്ങള്‍ക്ക് മേല്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഇതിന് കാരണമാവുന്നവയെ തടയുകയും സന്ധിവാതം, വിറവാതം എന്നിവ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

അത്യുഷ്ണം
ആര്‍ത്തവ വിരാമത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രശ്നമാണ് അത്യുഷ്ണം. ആഹാരത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ചെറുചണ ഉള്‍പ്പെടുത്തിയാല്‍ ഇതിന് കുറവ് വരുത്താന്‍ സഹായിക്കും. ഇങ്ങനെ ചെയത് സ്ത്രീകളില്‍ 57 ശതമാനം പേര്‍ക്കും കുറവുണ്ടായതായാണ് ഈ വിഷയത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്താനായത്. ചെറുചണയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ഹോര്‍മോണ്‍ അസന്തുലിത നിയന്ത്രിക്കുകയും ഇത് അ്ത്യുഷ്ണം ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യും.
ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വഴികളില്‍ ചിലതാണിത്.

ആഹാരത്തില്‍ ചെറുചണ ഉള്‍പ്പെടുത്തുന്നതിനുള്ള വഴികള്‍
രാവിലെ വെറും വയറ്റില്‍ ഒരു ടേബിള്‍ സ്പൂണ്‍ ചെറുചണ പൊടി കഴിക്കുന്നതാണ് ഏറ്റവും ഗുണകരം. പാനീയങ്ങളിലും ജ്യൂസിലും കലക്കി കുടിയ്ക്കുകയും ആവാം. നിങ്ങള്‍ തയ്യാറാക്കുന്ന വിഭവങ്ങളിലും ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ത്ത് കഴിക്കാം.
ചൂടുള്ള എണ്ണയില്‍ ചെറുചണപൊടി നേരെ ഇടരുത് കാരണം വിഭവത്തിന് അസാധരണമായ രുചിയുണ്ടാവാന്‍ ഇത് കാരണമാകും. അമിതമായ ചൂട് ചെറുചണയുടെ ഗുണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. എന്തും അമിതമാകുന്നത് നല്ലതല്ല. ചെറുചണയുടെ കാര്യവും മറിച്ചല്ല. ദിവസം 2 ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ലാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.



Click it and Unblock the Notifications
