Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
അമരപ്പയറിന്‍റെ ആരോഗ്യ ഗുണങ്ങള്‍
ആദ്യമായി കൃഷി ചെയ്തു തുടങ്ങിയ വിളകളിലൊന്നാണ് അമര. ഇവ ചരിത്രപ്രധാനമായ ഗ്രീസിലും റോമിലും ഉപയോഗിക്കപ്പെട്ടിരുന്നു. പേര് സൂചിപ്പിക്കുന്നില്ലെങ്കിലും അമര പയര്‍ വര്‍ഗ്ഗത്തില്‍ പെട്ട സസ്യമാണ്. ഇവ ഇംഗ്ലീഷില്‍ ബ്രോഡ്ബീന്‍സ്, പീജിയന്‍ ബീന്‍സ്, ഹോഴ്സ് ബീന്‍സ്, വിന്‍ഡ്സര്‍ ബീന്‍സ് എന്നീ പേരുകളിലും അറിയപ്പെടുന്നു. മെഡിറ്ററേനിയന്‍ പാചകത്തില്‍ ഇവയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്. വേനല്‍ക്കാലത്തെ ധാരാളം വിഭവങ്ങളില്‍ കാലികമായി ലഭിക്കുന്ന ഇവ ഉപയോഗിക്കുന്നു. ഇതിന് പുറമേ ഇവ ശൈത്യകാലത്തെ ഉപയോഗത്തിനായി ഉണക്കി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. വ്യത്യസ്ഥമായ രുചിയും, ക്രീം പോലുള്ള ഘടനയും അമരയെ നിരവധി വിഭവങ്ങളിലെ പ്രധാന ഘടകമാക്കി മാറ്റുന്നു.
അമരപ്പയര്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കൃഷി ചെയ്താല്‍ വേനല്‍ക്കാലത്ത് പാകമാവുകയും ജൂലൈയോടെ വിളവെടുക്കാനും സാധിക്കും. കൂര്‍ത്ത ഇലകളും, രോമാവൃതമായ രൂപത്തിലുമാണ് പയര്‍ വളര്‍ന്ന് വരുക. ഒരു ചെടിയില്‍ 25 മതല്‍ 50 വരെ പയറുകളുണ്ടാവും. നിലക്കടലയുടെ ആകൃതിയാവും ഇവയ്ക്കുണ്ടാവുക. എന്നാല്‍ അവയേക്കാള്‍ വലുപ്പവും, വിത്തിനെ സംരക്ഷിക്കുന്ന വെള്ള ആവരണവുമുണ്ടാകും.
വെണ്ടയ്ക്കയുടെ ആരോഗ്യമേന്മകള്‍
ഇവ മണ്ണ് സംരക്ഷിക്കാനായും വളര്‍ത്താറുണ്ട്. ഇവ വേഗത്തില്‍ പടര്‍ന്ന് വളര്‍ന്ന് പച്ചപ്പ് നല്കും. മറ്റ് പയറുവര്‍ഗ്ഗങ്ങള്‍ പോലെ നൈട്രജനാല്‍ സമ്പന്നമാണ് അമരയും. ഇത് വഴി അവ മണ്ണിനെ ഫലഭൂയിഷ്ഠമാക്കും. അനേകം കര്‍ഷകര്‍ തുടര്‍ച്ചയായി അമര കൃഷി ചെയ്തുവരുന്നു.
മറ്റ് പച്ച നിറമുള്ള പയര്‍ വര്‍ഗ്ഗങ്ങളേപ്പോലെ തന്നെ അവയുടെ തൊണ്ടുകളില്‍ ഉണ്ടാവുന്നതാണ്. ഇവ പാക്ക് ചെയ്തും, പുതുമയോടെയും, ഉണക്കിയും വിപണിയില്‍ ലഭ്യമാണ്. പോഷക സമ്പന്നമായ അമര പ്രോട്ടീന്‍, ലയിക്കുന്ന ഫൈബര്‍ എന്നിവ നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതും, സാച്ചുറേറ്റഡ് കൊഴുപ്പ് ഇല്ലാത്തതുമാണ്. മനുഷ്യന്‍റെ ആരോഗ്യത്തിന് ഗുണകരമായ നിരവധി പോഷകങ്ങളാണ് ഇവയിലടങ്ങിയിരിക്കുന്നത്. ഉദാഹരണമായി മിനറലുകളും, വിറ്റാമിനുകളും. അമര പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യത്തിനും, ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്.
അമരയുടെ ആരോഗ്യ ഗുണങ്ങള്‍

ഹൃദയാരോഗ്യം
പോഷകസമ്പന്നമായ അമര ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ലയിക്കുന്ന ഫൈബറിന്‍റെ അളവ് കാല്‍ കപ്പില്‍ 9 ഗ്രാമാണ്. ലിമ ബീന്‍സ് പോലുള്ള പയറുകള്‍ ഇത് സമാനമായി ദഹിക്കുന്നതും, അല്ലാത്തതുമായ ഫൈബറും അടങ്ങിയതാണ്. എന്നാല്‍ ലയിക്കുന്ന ഫൈബറാണ് ഇവയില്‍ കൂടുതലായുള്ളത്. ലയിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും, കൊളസ്ട്രോള്‍ നിലയും നിയന്ത്രിക്കാന്‍ സഹായിക്കും. ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍(എല്‍ഡിഎല്‍) എന്ന ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇത് ഫലപ്രദമാണ്.

ശരീരഭാരനിയന്ത്രണം
കാല്‍കപ്പ് അമരയില്‍ 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറക്കിയ യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ അമിത വണ്ണവും, ശരീരഭാരവുമുള്ളവര്‍ക്ക് കലോറി നിയന്ത്രിക്കപ്പെട്ട, ഉയര്‍ന്ന പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതഭാരം കുറയ്ക്കാന്‍ സഹായിച്ചു എന്നും എന്നാല്‍ ഇത് പതിവായി കലോറി നിയന്ത്രിതമായ, ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റുള്ള, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ചവരേക്കാള്‍ ഫലപ്രദമായിരുന്നു.
18 നും 65 നും ഇടയില്‍ പ്രായമുള്ള 89 അമിത ശരീരഭാരമുള്ളവരാണ് ഇതില്‍ പങ്കെടുത്തത്. 10 ആഴ്ചത്തേക്ക് ഈ ഭക്ഷണക്രമം ഇവരില്‍ നടപ്പാക്കി. ഉയര്‍ന്ന പ്രോട്ടീനും, ഫൈബറും കഴിച്ചെങ്കിലും ശരീഭാരം മാത്രമല്ല കൊഴുപ്പും കുറഞ്ഞു. അതുപോലെ ആകെ കൊളസ്ട്രോള്‍ മാത്രമല്ല കൊളസ്ട്രോളിന്‍റെ നിരക്കും കുറഞ്ഞു. അമരയിലെ പ്രോട്ടീനും, ഫൈബറും ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്.

ന്യൂട്രീനുകള്‍
പഴങ്ങളും പച്ചക്കറികളും പോലെ അമരയും ന്യൂട്രിന്‍ സമൃദ്ധമായി അടങ്ങിയതാണ്. അതിനാല്‍ ശരിയായ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ന്യൂട്രിയന്‍റുകള്‍ കലോറി അധികമാവാതെ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. വിറ്റാമിന്‍ ബി1, തയാമിന്‍, അയണ്‍, കോപ്പര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് ഇത്തരം പയര്‍ വര്‍ഗ്ഗങ്ങള്‍. ഇവ ദിവസേന ആവശ്യമുള്ളതിന്‍റെ 10 മുതല്‍ 19 ശതമാനം വരെ ലഭ്യമാക്കും. അതിന് കാല്‍കപ്പ് മതിയാവും.
കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിനും, ഊര്‍ജ്ജ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി 1 വളരെ പ്രധാനപ്പെട്ടതാണ്. രക്തത്തിലൂടെയുള്ള ഓക്സിജന്‍റെ വിനിമയത്തിന് ഇരുമ്പ് പ്രധാന ഘടകമാണ്. രക്തത്തിലെ ചുവപ്പ് രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്നത് ഇരുമ്പും കോപ്പറും ചേര്‍ന്നാണ്. രക്തപ്രവാഹത്തിനെ നിയന്ത്രിക്കുന്നതിലും, പ്രതിരോധത്തിനും, അസ്ഥികളുടെ ആരോഗ്യത്തിനും കോപ്പറിന് പ്രധാന പങ്കുണ്ട്. ഫോസ്ഫറസും മഗ്നീഷ്യവും കരുത്തുള്ള അസ്ഥികള്‍ക്കും,മഗ്നീഷ്യവും പൊട്ടാസ്യവും ചേര്‍ന്ന് രക്ത സമ്മര്‍ദ്ധം നിയന്ത്രിക്കാനും സഹായിക്കും.
അമരയുടെ വിത്ത് ഫോളിയേറ്റ്, മാംഗനീസ് എന്നിവയുടെ മികച്ച സ്രോതസ്സാണ്. കാല്‍കപ്പ് അമരയില്‍ 20 ശതമാനമാണ് ഇതിന്‍റെ അളവ്. ഫോളിയേറ്റ് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയും, ഹൃദയാരോഗ്യവും വര്‍ദ്ധിപ്പിക്കുകയും, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ സഹായിക്കുകയും ചെയ്യുന്നു.കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍, കൊളസ്ട്രോള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് മാംഗനീസ് ആവശ്യമാണ്.

സന്തുഷ്ടി
രുചികരമായ അമരപ്പയര്‍ കഴിക്കുന്നത് നിങ്ങളില്‍ പുഞ്ചിരി വിരിയിക്കും. കാരണം, ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡിലെ എല്‍ -ഡോപ(ഡോപാമൈന്‍) ഘടകം മാനസികസമ്മര്‍ദ്ധം കുറച്ച് പ്രസന്നത നല്കുന്നതിന് സഹായിക്കുന്നതാണ്.

വശപ്പകറ്റുന്നു
ഒരു തവണ അമരകഴിക്കുന്നത് 200 കലോറി ലഭിക്കാന്‍ സഹായിക്കും. ഇത് താരതമ്യേന കലോറി കുറഞ്ഞതും, ഫൈബര്‍ ധാരാളമായി അടങ്ങിയതും എന്നാല്‍ കൊഴുപ്പ് കുറഞ്ഞതുമാണ്. കൂടാതെ ഇത് പ്രോട്ടീന്‍ നിറഞ്ഞതാണ് (ഒരു കപ്പില്‍ 13 ഗ്രാം). ഇക്കാരണത്താല്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കുകയും അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. ഹോള്‍ വീറ്റ് ടോസ്റ്റില്‍ ഉടച്ച അമര ചേര്‍ത്ത് കഴിക്കാം.

ഇരുമ്പിനാല്‍ സമ്പന്നം
ഒരു കപ്പ് പാകം ചെയ്ത അമരപ്പയറില്‍ 32 ശതമാനം ഇരുമ്പുണ്ട്. സ്ത്രീകള്‍ക്ക് ദിവസേന 14 ശതമാനം ഇത് ആവശ്യമാണ്. ചുവന്നരക്താണുക്കളുടെ രൂപീകരണത്തിന് ഇരുമ്പ് പ്രധാന ഘടകമാണ്. ആഡിനോസൈന്‍ ട്രിഫോസ്ഫേറ്റ് അഥവാ എടിപി എന്ന പ്രധാന സെല്ലുലാര്‍ എനര്‍ജി ഉറവിടത്തിനും ഇത് പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന ഇരുമ്പിന്‍റെ അളവ് കുറവാണെങ്കില്‍ അനീമിയ, ഞരമ്പ് തകരാറുകള്‍, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവയ്ക്ക് കാരണമാകും. അമരയിലെ ഇരുമ്പ് ദ്രാവക രൂപത്തിലല്ല.
ദ്രാവകരൂപത്തലല്ലാത്ത ഇരുമ്പ് വേഗത്തില്‍ ആഗിരണം ചെയ്യാനാവില്ല. എന്നാല്‍ മാംസം, മത്സ്യം, കോഴിയിറച്ചി എന്നിവയ്ക്കൊപ്പം കഴിക്കുന്നത് വേഗത്തില്‍ ആഗിരണം ചെയ്യം. ഇത് വര്‍ദ്ധിപ്പിക്കാന്‍ അമര മാംസം, അല്ലെങ്കില്‍ വിറ്റാമിന്‍ സി കൂടുതലായുള്ളവയ്ക്കൊപ്പം കഴിച്ചാല്‍ മതി. ഇവ പാകം ചെയ്തോ, പുഴുങ്ങിയോ ബാര്‍ബെക്യു, കോഴിയിറച്ചി എന്നിവയ്ക്കൊപ്പം സൈഡ് ഡിഷായോ, മുന്തിരി, ഓറഞ്ച് എന്നിവയുള്‍പ്പെടുന്ന സാലഡില്‍ ചേര്‍ത്തും കഴിക്കാം.

കാല്‍സ്യത്തിന്‍റെ ഉറവിടം
അസ്ഥിയുടെയും പല്ലിന്‍റെയും വികാസത്തിനും, പരിചരണത്തിനും കാല്‍സ്യം അത്യന്താപേക്ഷിതമാണ്. ഹൃദയസംബന്ധമായ പ്രവര്‍ത്തനത്തില്‍ ഇത് അടിസ്ഥാനപരമായ ഒരു പോഷകമാണ്.

മലബന്ധം തടയുന്നു
ഫൈബര്‍ കുടലിലൂടെയുള്ള ഭക്ഷണത്തിന്‍റെ ചലനത്തെ സജീവമാക്കുകയും,മലബന്ധമുണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി
വിറ്റാമിന്‍ സി ഒരു മികച്ച ആന്‍റി ഓക്സിഡന്‍റാണ്. ഇത് ക്യാന്‍സറിന് കാരണമാകുന്ന സ്വതന്ത്ര മൂലകങ്ങളെ കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ജലത്തിന്‍റെ തോത്
പൊട്ടാസ്യത്തിലെ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിലെ ജലത്തിന്‍റെ അളവ് ശരിയായ തോതില്‍ നിലനിര്‍ത്തുന്നു. വിയര്‍പ്പിലൂടെ നഷ്ടമാകുന്ന ഇലക്ട്രോലൈറ്റുകള്‍ സ്ഥിരമായി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.

ഓക്സിജന്‍
ഹീമോഗ്ലോബിനിലെ മുഖ്യ ഘടകമണ് ഓക്സിജന്‍. ശ്വാസകോശത്തിലൂടെ കോശങ്ങളിലേക്ക് ഓക്സിജന്‍ കടത്തിവിടുന്നതില്‍ ഹീമഗ്ലോബിന് പ്രധാന പങ്കാണുള്ളത്. ശരീരത്തില്‍ ഓക്സിജന്‍റെ അളവ് നിലനിര്‍ത്താന്‍ അമര കഴിക്കുന്നത് സഹായിക്കും.



Click it and Unblock the Notifications











